ഗുണ്ടാ വിളയാട്ടം: കാര്‍ തടഞ്ഞു നിര്‍ത്തി പ്രവാസിയെയും ഭാര്യയെയും അടിച്ചു പരിക്കേല്‍പിച്ചു, 5 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
Aug 27, 2018, 16:14 IST
കുമ്പള: (www.kasargodvartha.com 27.08.2018) മൂന്നു വര്‍ഷം മുമ്പുണ്ടായ വാട്‌സ്ആപ്പ് മെസേജിന്റെ പേരില്‍ പ്രവാസിയെയും ഭാര്യയെയും കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു പരിക്കേല്‍പിച്ചു. കൊടിയമ്മയിലെ പ്രവാസിയായ ഇബ്രാഹിം (38), ഭാര്യ ജമീല (28) എന്നിവരെയാണ് അക്രമിച്ചു പരിക്കേല്‍പിച്ചത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ജമീലയുടെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് കാറില്‍ വരുമ്പോള്‍ കൊടിയമ്മ പള്ളിക്ക് സമീപം വെച്ച് അഞ്ചംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് ആശുപത്രിയില്‍ കഴിയുന്ന ഇബ്രാഹിം പറയുന്നത്.
മൂന്നു വര്‍ഷം മുമ്പ് വാട്‌സ്ആപ്പ് മെസേജിന്റെ പേരിലുണ്ടായ പ്രശ്‌നം അന്ന് പറഞ്ഞു തീര്‍ത്തിരുന്നു. ഞായറാഴ്ച പള്ളിക്കു സമീപം എത്തിയപ്പോള്‍ ഇതിന്റെ പേരില്‍ തടഞ്ഞു നിര്‍ത്തുകയും അക്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ കൊടിയമ്മയിലെ ജലീല്‍, സാദിഖ്, ഫൈസല്‍, ലത്വീഫ്, നൗഫല്‍ എന്നിവര്‍ക്കെതിരെ കുമ്പള പോലീസ് വധശ്രമത്തിന് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kumbala, Attack, Injured, Case, Police, Whatsapp, Goonda, Couples, Crime, Goonda attack; Couples injured, Case against 5.