200 രൂപയുടെ ഗ്ലാസ് പൊട്ടിച്ചതിന് കേന്ദ്രസര്‍വകലാശാലയിലെ ദളിത് ഗവേഷണ വിദ്യാര്‍ത്ഥി നേതാവിനെ രജിസ്ട്രാറുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു
Aug 10, 2018, 23:06 IST
പെരിയ: (www.kasargodvartha.com 10.08.2018) 200 രൂപയുടെ ഗ്ലാസ് പൊട്ടിച്ചതിന് കേന്ദ്രസര്‍വകലാശാലയിലെ ദളിത് ഗവേഷണ വിദ്യാര്‍ത്ഥി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നിസാരമായ ഈ കുറ്റത്തിന് പോലീസില്‍ സമ്മര്‍ദം ചെലുത്തി സര്‍വകലാശാല രജിസ്ട്രാര്‍ കേസെടുപ്പിക്കുകയും അറസ്റ്റ് ചെയ്യിപ്പിക്കുകയുമായിരുന്നുവെന്നാണ് ആക്ഷേപം. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഎസ്എ)) നേതാവും തെലങ്കാന കമ്മം സ്വദേശിയുമായ പി നാഗരാജു (26)വിനെയാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത് കാഞ്ഞങ്ങാട് ജയിലിലടച്ചത്.
ഇക്കഴിഞ്ഞ ജൂലൈ ഏഴിന് സര്‍വകലാശാലയ്ക്കകത്തുള്ള ഫയര്‍ ബോക്‌സിന്റെ ഗ്ലാസ് പൊട്ടിച്ചു എന്നാണ് വിദ്യാര്‍ത്ഥിക്കെതിരെയുള്ള കുറ്റം. അടുത്തിടെയാണ് നാഗരാജുവിന്റെ മാതാവ് മരണപ്പെട്ടത്. ഇതേതുടര്‍ന്ന് രാജു ഇടക്കിടെ മാനസിക വിഭ്രാന്തി കാണിച്ചിരുന്നു. ഇതിനിടയിലാണ് കൈ കൊണ്ടിടിച്ച് ഗ്ലാസ് പൊട്ടിച്ചതെന്ന് സഹപാഠികള്‍ പറയുന്നു. ഇതുസംബന്ധിച്ച് സര്‍വകലാശാല അധികൃതര്‍ വിശദീകരണം ചേദിച്ചപ്പോള്‍ നാഗരാജു കുറ്റം സമ്മതിക്കുകയും ഇതിന്റെ നഷ്ടപരിഹാരം നല്‍കാമെന്ന് അറിയിക്കുകയും ചെയ്തെങ്കിലും അധികൃതര്‍ വഴങ്ങിയില്ല.
ഇതിന്റെ നഷ്ടപരിഹാരം നാഗരാജുവിന്റെ കോഷന്‍ ഡെപ്പോസിറ്റില്‍ നിന്നും ഈടാക്കി പ്രശ്‌നം പരിഹരിക്കാമായിരുന്നുവെങ്കിലും വിദ്യാര്‍ത്ഥിക്കെതിരെ സര്‍വകലാശാല അധികൃതര്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നിസാര സംഭവമായതിനാല്‍ പോലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കേണ്ടിവരുമെന്ന് ബേക്കല്‍ പോലീസിനെ അറിയിച്ചതോടെയാണ് പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായത്.
പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ല വകുപ്പ് അനുസരിച്ചാണ് കേസെടുത്തത്. സംഭവം നടന്ന് ആഴ്ചകള്‍ കഴിഞ്ഞ ശേഷം വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ഒരു കാറിലെത്തിയ മഫ്ടി പോലീസ് ക്യാമ്പസില്‍ വെച്ച് നാഗരാജുവിനെ അറസ്റ്റ് ചെയ്തത്. സര്‍വകലാശാലയിലെ ഭാഷാ ഗവേഷണ വിദ്യാര്‍ത്ഥിയാണ് നാഗരാജു. മൂന്ന് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം ഗവേഷണ പ്രബന്ധം തയ്യാറാക്കുന്ന തിരക്കിനിടയിലാണ് നാഗരാജുവിനെ പോലീസില്‍ സമ്മര്‍ദം ചെലുത്തി അറസ്റ്റ് ചെയ്യിപ്പിച്ചത്.
വൈകീട്ടോടെ മജിസ്‌ട്രേറ്റ് മുമ്പാക ഹാജരാക്കിയപ്പോള്‍ 1500 രൂപ അടച്ച് ജാമ്യം നല്‍കാന്‍ കോടതി നിര്‍ദേശിച്ചുവെങ്കിലും സര്‍ക്കാര്‍ അഭിഭാഷകനായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അവധിയായതിനാല്‍ പണമടക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായില്ല. ഇതേതുടര്‍ന്നാണ് നാഗരാജുവിനെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചത്. അടുത്ത ദിവസം രണ്ടാം ശനിയും മറ്റന്നാള്‍ ഞായറാഴ്ചയുമായതിനാല്‍ തിങ്കളാഴ്ച മാത്രമേ പണടമച്ച് പുറത്തിറങ്ങാന്‍ കഴിയുകയുള്ളൂ.
യൂണിവേഴ്‌സിറ്റിക്കകത്ത് എബിവിപിക്കെതിരെയും ബിജെപിക്കെതിരെയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നിസാര സംഭവത്തിന് നാഗരാജുവിനെതിരെ പക പോക്കുകയായിരുന്നുവെന്നാണ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നത്. ക്യാമ്പസിനകത്ത് വെച്ച് തന്നെ തീര്‍ക്കാവുന്ന ഒരു സംഭവത്തെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിച്ചതിനെതിരെ അധ്യാപകര്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ദളിത് വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ സുഹൃത്തും ഹോസ്റ്റല്‍ മേറ്റുമാണ് നാഗരാജു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Periya, Central University, Police, Arrest, Student, Kasaragod, News, Dalit Student arrested for destroyed public asset
< !- START disable copy paste -->