city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ്; അറസ്റ്റിലായ മുസ്തഫ 12 ലധികം വിവാഹം കഴിച്ചയാള്‍

തളിപ്പറമ്പ്: (www.kasargodvartha.com 25.08.2018) ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ് ചെയ്ത കേസില്‍ അറസ്റ്റിലായ കുറുമാത്തൂര്‍ വെള്ളാരംപാറയിലെ മുസ്തഫ (45) 12 ലധികം വിവാഹം കഴിച്ചയാളാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ 12 ലധികം സ്ത്രീകളെയാണ് മുസ്തഫ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം അതിവിദഗ്ദ്ധമായി മുങ്ങുകയും ചില ബന്ധങ്ങള്‍ മൊഴി ചൊല്ലി അവസാനിപ്പിക്കുകയാണ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് മുസ്തഫയെ ബ്ലാക്ക്‌മെയിലിംഗ് കേസില്‍ പോലീസ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. ബ്ലാക്ക്‌മെയിലിംഗ് കേസില്‍ ചുഴലിയിലെ കെ പി ഇര്‍ഷാദ് (20), കുറുമാത്തൂര്‍ ചൊര്‍ക്കളയിലെ റുവൈസ് (22),  ചെങ്ങളായി നിടിയേങ്ങ നെല്ലിക്കുന്നിലെ പി എസ് അമല്‍ദേവ് (21) എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. തളിപ്പറമ്പ് ഡി വൈ എസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ്; അറസ്റ്റിലായ മുസ്തഫ 12 ലധികം വിവാഹം കഴിച്ചയാള്‍

കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ മോഷണക്കേസില്‍ റുവൈസിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. റുവൈസിന്റെ കൂട്ടുപ്രതിയായ ചുഴലിയിലെ ഇര്‍ഷാദിനെ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റു പ്രതികളും കുടുങ്ങിയത്. ചപ്പാരപ്പടവ് കൂവേരിയിലെ യുവാവിന് കാസര്‍കോട് സ്വദേശിനിയായ യുവതിയുമൊത്ത് ലൈംഗീക ബന്ധത്തില്‍ ഏര്‍പെടാന്‍ ചെമ്പന്‍തൊട്ടിയിലെ വാടക ക്വാര്‍ട്ടേഴ്‌സ് ഒരുക്കുകയും ഇവിടെ വെച്ച് പ്രതികള്‍ രഹസ്യമായി ലൈംഗിക രംഗങ്ങള്‍ ചിത്രീകരിക്കുകയും ഒരു കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയിലിംഗ് നടത്തി പണം തട്ടാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ യുവാവ് പരാതി നല്‍കിയതോടെയാണ് പോലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്തത്.

കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലെ നിരവധി മോഷണ കേസില്‍ പ്രതിയായ കുറുമാത്തൂര്‍ റഹ് മത്ത് വില്ലയിലെ കൊടിയില്‍ റുവൈസാണ് ബ്ലാക്ക്‌മെയിലിംഗിന്റെ സൂത്രധാരനെന്ന് പോലീസ് വെളിപ്പെടുത്തി. 2008 ഏപ്രില്‍ മൂന്നിന് ഏഴാംമൈലിലെ പള്ളിയില്‍ നിസ്‌ക്കാരത്തിനെത്തിയപ്പോള്‍ ഏഴാംമൈല്‍ ചെറുകുന്നോന്‍ വീട്ടില്‍ ഷബീറിന്റെ ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ കവര്‍ച്ച ചെയ്ത കേസില്‍ നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് റുവൈസ് പിടിയിലായത്. റുവൈസില്‍ നിന്ന് സ്‌കൂട്ടര്‍ വാങ്ങി നമ്പര്‍ പ്ലേറ്റ് മാറ്റി ഓടിച്ച കേസിലാണ് ഇര്‍ഷാദിനെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ഇര്‍ഷാദിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ബ്ലാക്ക് മെയിലിംഗ് തട്ടിപ്പ് പുറത്തുവന്നത്.

Related News:
കാസര്‍കോട് സ്വദേശിനിക്കൊപ്പം നിര്‍ത്തി നഗ്ന ചിത്രമെടുത്ത് ബ്ലാക്ക്‌മെയിലിംഗ്; 4 പേര്‍ അറസ്റ്റില്‍, പ്രതികളെ തിരിച്ചറിഞ്ഞത് സ്‌കൂട്ടര്‍ മോഷണക്കേസില്‍ ഒരാള്‍ അറസ്റ്റിലായതോടെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kannur, Kasaragod, news, Top-Headlines, Kerala, Crime, Blackmailing case; arrested Musthafa married 12 women. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia