city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപ്പളയിലെ പെണ്‍വാണിഭ സംഘത്തിന്റെ അറിയാക്കഥകള്‍ ഒന്നൊന്നായി പുറത്തുവരുന്നു; സംഘത്തിന്റെ പിടിയിലുള്ളത് 15 കാരിയുള്‍പെടെ 3 പെണ്‍കുട്ടികള്‍, രാഷ്ട്രീയക്കാര്‍ മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ വരെ ഇടപാടുകാരെന്ന് നാട്ടുകാര്‍

ഉപ്പള: (www.kasargodvartha.com 12.07.2018) ഉപ്പള കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന്റെ അറിയാക്കഥകള്‍ ഒന്നൊന്നായി പുറത്തുവരുന്നു. സംഘത്തിന്റെ പിടിയിലുള്ളത് 15 കാരിയുള്‍പെടെ മൂന്ന് പെണ്‍കുട്ടികളാണെന്നാണ് വിവരം. മംഗല്‍പാടി പഞ്ചായത്ത് പരിധിയിലെ ഒരു സമ്പന്ന യുവതിയായ ഭര്‍തൃമതിയാണ് പെണ്‍വാണിഭത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഉപ്പളയില്‍ പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന ഭര്‍തൃമതിക്ക് ഉപ്പളയിലും പരിസര പ്രദേശങ്ങളിലുമായി പത്തോളം വാടക ക്വാര്‍ട്ടേഴ്‌സുകളുള്ളതായാണ് വിവരം. ഈ ക്വാര്‍ട്ടേഴ്‌സുകളെല്ലാം കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനമെന്നാണ് പുറത്തുവരുന്ന വിവരം. മംഗളൂരു സ്വദേശിയായ 45കാരന്റെ ആദ്യഭാര്യയിലെ മകളാണ് ഇപ്പോള്‍ സംഘത്തിന്റെ പിടിയില്‍ എത്തിയ 15കാരി. മംഗളൂരു സ്വദേശിക്ക് ഇപ്പോള്‍ തന്നെ മൂന്ന് ഭാര്യമാരുണ്ടെന്നാണ് വിവരം. ഒടുലില്‍ വിവാഹിതയായ ഭാര്യയെ പോലും പെണ്‍വാണിഭ സംഘത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.    www.kasargodvartha.com

ഏതാനും മാസം മുമ്പ് ബന്തിയോട് വെച്ച് ഒരു യുവാവിനൊപ്പം കറങ്ങുന്നതിനിടെ മംഗളൂരു സ്വദേശിയുടെ 15 വയസുള്ള മകളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചിരുന്നു. ഈ സംഭവത്തില്‍ കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിക്കൊപ്പം പിടിയിലായ യുവാവ് പോക്‌സോ കേസില്‍ മൂന്നു മാസം റിമാന്‍ഡിലായിരുന്നു. മഹിളാ മന്ദിരത്തില്‍ നിന്നും വീട്ടിലേക്ക് പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ നല്ല നിലയില്‍ നോക്കാമെന്ന് പറഞ്ഞാണ് പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.     www.kasargodvartha.com

ഉപ്പളയിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ സ്ഥിരംസന്ദര്‍ശകനായ കാഞ്ഞങ്ങാട് സ്വദേശിയായ 40 കാരനുമായി ഇതിനിടയില്‍ പെണ്‍കുട്ടിയുടെ വിവാഹം നടന്നതായും പറയുന്നു. കാഞ്ഞങ്ങാട്ടെ ഒരു ലോഡ്ജില്‍ വെച്ചായിരുന്നു വിവാഹമെന്നാണ് നാട്ടുകാരില്‍ ചിലരെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ വിവാഹം നാട്ടുനടപ്പുപ്രകാരമല്ല നടന്നതെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. സ്വകാര്യമാക്കി ലോഡ്ജില്‍ വെച്ച് വിവാഹ നാടകം നടത്തുകയായിരുന്നു. കുറച്ചു ദിവസം മാത്രമാണ് കാഞ്ഞങ്ങാട്ട് പെണ്‍കുട്ടി ഉണ്ടായിരുന്നത്. ഇപ്പോള്‍ വീണ്ടും പെണ്‍വാണിഭ നടത്തിപ്പുകാരിയുടെ വീട്ടിലാണ് പെണ്‍കുട്ടി കഴിയുന്നത്. പല സമയങ്ങളിലും ഇവിടെ ആഡംബര വാഹനങ്ങളില്‍ ആളുകള്‍ എത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

ഇതിനിടയില്‍ മൂന്നു മാസം മുമ്പ് സീതാംഗോളിയില്‍ വെച്ച് കാറില്‍ കറങ്ങുന്നതിനിടെ പെണ്‍കുട്ടിയടക്കം മൂന്നു പേരെ കുമ്പള പോലീസ് പിടികൂടിയിരുന്നു. സ്റ്റേഷനിലെത്തുമ്പോഴേക്കും തന്നെ പെണ്‍വാണിഭ നടത്തിപ്പുകാരി അവിടെയെത്തുകയും ഒരു കേസ് പോലുമില്ലാതെ ഇവരെ പുറത്തിറക്കുകയുമായിരുന്നു. ഇപ്പോള്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലകപ്പെട്ടിട്ടുള്ള 15കാരി എട്ടു മാസം ഗര്‍ഭിണിയാണെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. നേരത്തെ യുവാവിനോടൊപ്പം കറങ്ങുന്നതിനിടയില്‍ പിടിയിലായ കേസിന്റെ ആവശ്യത്തിനായി ഈ മാസം അവസാനം പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ പെണ്‍കുട്ടിയെ ഏത് വിധത്തിലും കോടതിയില്‍ ഹാജരാക്കാതിരിക്കാനുള്ള ശ്രമമാണ് പെണ്‍വാണിഭ സംഘം നടത്തിവരുന്നത്. കോടതിയില്‍ പെണ്‍കുട്ടി ഹാജരാക്കപ്പെട്ടാല്‍ ഇപ്പോഴുള്ള ഉള്ളുകള്ളികളെല്ലാം വെളിച്ചത്താകുമെന്ന ഭയത്തിലാണ് സംഘം.     www.kasargodvartha.com

വ്യക്തമായ പരാതിയില്ലാതെ ഇതുസംബന്ധിച്ച് എങ്ങനെ അന്വേഷണം നടത്തുമെന്ന ആശയക്കുഴപ്പത്തിലാണ് തങ്ങളെന്ന് ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. രാഷ്ട്രീയക്കാരുമായും ചില പോലീസ് ഉദ്യോഗസ്ഥന്മാരുമായും നല്ല ബന്ധം വെച്ചുപുലര്‍ത്തുന്ന പെണ്‍വാണിഭ നടത്തിപ്പുകാരി ഇടയ്ക്കിടെ ഗള്‍ഫ് യാത്ര നടത്താറുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.
ഉപ്പളയിലെ പെണ്‍വാണിഭ സംഘത്തിന്റെ അറിയാക്കഥകള്‍ ഒന്നൊന്നായി പുറത്തുവരുന്നു; സംഘത്തിന്റെ പിടിയിലുള്ളത് 15 കാരിയുള്‍പെടെ 3 പെണ്‍കുട്ടികള്‍, രാഷ്ട്രീയക്കാര്‍ മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ വരെ ഇടപാടുകാരെന്ന് നാട്ടുകാര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Top-Headlines, Police-officer, Story, Molestation, Crime, കേരള വാര്‍ത്ത, Mangalpady, The Story of immoral gang in Uppala
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia