city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപ്പള പെണ്‍വാണിഭ സംഘത്തിന്റെ അറിയാക്കഥകള്‍-2; സംഘത്തിന്റെ പിടിയില്‍ കുടുങ്ങിയതോടെ സമാധാന ജീവിതം നഷ്ടപ്പെട്ടെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍, സംഘത്തിന് വേണ്ടി സ്വര്‍ണം കടത്തിയതായും കുറ്റസമ്മതം

ഉപ്പള: (www.kasargodvartha.com 13.07.2018) ഉപ്പള പെണ്‍വാണിഭ സംഘത്തിന്റെ അറിയാക്കഥകള്‍ ഒന്നൊന്നായി പുറത്തുവരുന്നതിനിടെ സംഘത്തിന്റെ പിടിയില്‍ കുടുങ്ങിയതോടെ സമാധാന ജീവിതം നഷ്ടപ്പെട്ടെന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്തു വന്നു. വലിയ മാഫിയ സംഘം തന്നെയാണ് ഇതിനു പിന്നിലുള്ളതെന്ന് യുവതി പറയുന്നു. പെണ്‍വാണിഭം കൂടാതെ സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവും ഇതോടൊപ്പം ഇവര്‍ നടത്തിവരുന്നുണ്ടെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

ബന്തിയോടിന് കിഴക്കുമാറിയുള്ള സ്ഥലത്തെ 28 കാരിയെ ഉപയോഗിച്ച് നിരവധി തവണ ഗള്‍ഫില്‍ നിന്നും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ വിവരം പുറത്തുവന്നിരിക്കുന്നത്. കള്ളക്കടത്തു വഴി എത്തുന്ന സ്വര്‍ണം ജ്വല്ലറികളില്‍ വില്‍പന നടത്തിക്കുന്നതും യുവതികളെ വെച്ചാണ്. സ്വര്‍ണം വില്‍പന നടത്തുമ്പോള്‍ രേഖകളില്‍ ഒപ്പിടുവിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ പലവിധ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും യുവതി പറഞ്ഞു. ചില സ്വര്‍ണ വ്യാപാരികള്‍ക്കും പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടെന്ന് യുവതി ആരോപിക്കുന്നു. യുവതിയോട് ഏജന്റിന്റെ വീട്ടില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്ക് ഭര്‍ത്താവും കുടുംബവുമുണ്ടെന്ന് പറഞ്ഞ് അവരുടെ പിടിയില്‍പെടാതെ രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി സൂചിപ്പിച്ചു.

സംഘത്തില്‍പെട്ട ഒരു കര്‍ണാടക സ്വദേശിനിയായ യുവതിയുടെ ഭര്‍ത്താവ് പറയുന്നത് യുവതിയെ ചൊല്ലി തന്റെ മക്കളും കുടുംബവുമായി തെറ്റേണ്ടിവന്നുവെന്നാണ്. പെണ്‍വാണിഭ സംഘത്തിന്റെ അറിയാക്കഥകള്‍ ഒന്നൊന്നായി പുറത്തുവന്നതോടെ ഇതേകുറിച്ച് പോലീസ് ഗൗരവമായ രീതിയിലുള്ള അന്വേഷണം ആരംഭിച്ചതായി സൂചനയുണ്ട്. രഹസ്യന്വേഷണവിഭാഗം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. പെണ്‍വാണിഭ സംഘത്തിന് നേതൃത്വം നല്‍കുന്ന യുവതി ഇടയ്ക്കിടെ ഗള്‍ഫ് സന്ദര്‍ശനം നടത്തുന്നതിന്റെ പിന്നാമ്പുറ കഥകളും ഇതോടെ പുറത്തു വന്നിരിക്കുകയാണ്. യുവതികളെ വശീകരിച്ച് പെണ്‍വാണിഭത്തിനും സ്വര്‍ണകള്ളക്കടത്തിനും ഒരേപോലെ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഉപ്പള പെണ്‍വാണിഭ സംഘത്തിന്റെ അറിയാക്കഥകള്‍-2; സംഘത്തിന്റെ പിടിയില്‍ കുടുങ്ങിയതോടെ സമാധാന ജീവിതം നഷ്ടപ്പെട്ടെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍, സംഘത്തിന് വേണ്ടി സ്വര്‍ണം കടത്തിയതായും കുറ്റസമ്മതം


Keywords:  Kasaragod, Kerala, news, Uppala, Top-Headlines, gold,  The Story of immoral gang in Uppala-2
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia