ബി എസ് എന്‍ എല്‍ ഡിവിഷണല്‍ എഞ്ചിനിയറെ വെട്ടിക്കൊന്നതായി സംശയിക്കുന്നയാളെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി
Jul 3, 2018, 20:55 IST
കാസര്‍കോട്: (www.kasargodvartha.com 03.07.2018) കാസര്‍കോട്ടെ ബി എസ് എന്‍ എല്‍ എഞ്ചിനിയറെ വെട്ടിക്കൊന്നതായി സംശയിക്കുന്നയാളെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച സന്ധ്യയോടെ മുളിയാര്‍ ബോവിക്കാനം മല്ലത്ത് വെച്ച് വെട്ടേറ്റുമരിച്ച കാസര്‍കോട് ബി എസ് എന്‍ എല്‍ ഡിവിഷണല്‍ എഞ്ചിനിയര്‍ മല്ലം സ്‌കൂളിന് സമീപത്തെ സുധാകരനെ (52) വെട്ടിക്കൊന്നയാളെന്ന് സംശയിക്കുന്ന മല്ലത്തെ രാധാകൃഷ്ണനെയാണ് (52) കുമ്പളയ്ക്ക് സമീപം ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
മൃതദേഹം ഛിന്നഭിന്നമായിരുന്നു. രാധാകൃഷ്ണനും മരിച്ച സുധാകരനും തമ്മില്‍ വഴിതര്‍ക്കവും മറ്റുപ്രശ്‌നങ്ങളും നിലവിലുണ്ടായിരുന്നതായി പോലീസ് സൂചിപ്പിച്ചു. സുധാകരന്റെ വീടിന് സമീപത്തുകൂടിയുള്ള റോഡിലൂടെയാണ് രാധാകൃഷ്ണനും കുടുംബവും പോകാറുള്ളത്. ഇതിന്റെ പേരില്‍ പലതവണ ഇരുവരുംതമ്മില്‍ വാക്കേറ്റവും ഏറ്റുമുട്ടലും ഉണ്ടായിരുന്നു. ഇതുകൂടാതെ ഇരുവരുടേയും അച്ഛന്മാര്‍തമ്മിലും സ്വത്ത് സംബന്ധമായ തര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരിക്കാം സുധാകരനെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം രാധാകൃഷ്ണന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതെന്നാണ് സംശയിക്കുന്നത്.
കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ: സുജാത. മക്കള്‍: സുഭാഷ്, സുഹാസ്. സഹോദരങ്ങള്‍: നാരായണന്‍, സുരേന്ദ്രന്‍, രാമയ്യ, സാവിത്രി, കമല, ലക്ഷ്മി, പത്മിനി.
ബിന്ധുവാണ് മരിച്ച രാധാകൃഷ്ണന്റെ ഭാര്യ. കോട്ടൂരിലെ എം.പി. ജയറാമിന്റെ മകനാണ്. മല്ലത്തെ കര്‍ഷകനാണ് രാധാകൃഷ്ണന്‍. സഹോദരന്‍: ലക്ഷ്മിനാരായണ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Death, Kasaragod, Murder, BSNL Employee, Stabbed to death, BSNL Divisional Engineer Stabbed to death, Suspected man in murder case found dead in railway track < !- ST, ART disable copy paste -->