city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം

നടന്നു വന്ന വഴിയിലൂടെ ഒരു തിരിഞ്ഞുനോട്ടം..... (ഭാഗം 61)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 20.07.2018) കേരളത്തിന് പുറത്ത് പല സ്ഥലങ്ങളിലും ദേശീയ തലത്തിലുള്ള വിവിധ പരിശീലന പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ഓരോ ക്യാമ്പും പ്രത്യേകതരം അനുഭവങ്ങള്‍ പകര്‍ന്നു തന്നിട്ടുണ്ട്. അതൊക്കെ പലപ്പോഴും ഓര്‍ക്കുകയും സുഹൃദ് സംഗമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്. ചിന്തിക്കാത്തതും ഒരിക്കലും സംഭവിക്കില്ല എന്ന് കരുതിയ അനുഭവങ്ങളാണ് ചിലത്. അനുഭവപ്പെട്ട ചില സംഭവങ്ങള്‍ ഭയാനകമാണ്. ചിലത് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ വക നല്‍കുന്നതാണ്. ചിലത് മനസ്സിന് സന്തോഷത്തോടൊപ്പം അറിവും നല്‍കുന്നതാണ്.
ഡെറാഡൂണ്‍ റോഡ് വിജയവാഡയിലെ മാങ്ങ - ഭോപ്പാലിലെ ഉറക്കം

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ നിന്ന് 20 ദളിത് കലാകാരന്മാരോടൊപ്പം ഡെറാഡൂണ്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന അഖിലേന്ത്യാ ദളിത് കലാമേള പരിശീലനത്തിലും പ്രദര്‍ശനത്തിലും പങ്കെടുത്തതാണ് ആദ്യാനുഭവം- സംഭവം 1984 ല്‍. കണ്ണൂരിലെ നെഹ്‌റു യുവക് കേന്ദ്രയാണ് എന്നെ ടീമിന്റെ ലീഡറായി നിശ്ചയിച്ചത്. അന്നത്തെ നെഹ്‌റു യുവക് കേന്ദ്ര കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. എ ശ്രീധരന്‍ സാറും ഒപ്പമുണ്ടായിരുന്നു. ഡെറാഡൂണില്‍ അഞ്ച് ദിവസമായിരുന്നു പഠനക്യാമ്പ്. പരിപാടി തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പേ പുറപ്പെട്ടു. ട്രെയിന്‍ ആഗ്രയിലെത്തി. താജ്മഹല്‍ കാണാന്‍ ഗ്രൂപ്പിലെല്ലാവര്‍ക്കും മോഹം. ആഗ്രയിലിറങ്ങി താജ്മഹല്‍ സന്ദര്‍ശിച്ചു. ഒന്നു രണ്ടു മണിക്കൂര്‍ താജ്മഹല്‍ ചുറ്റിക്കണ്ടു. യമുനാനദിയിലെ കുഞ്ഞോളങ്ങളോടൊപ്പം താജ്മഹലിന്റെ പ്രതിബിംബം കണ്ടാസ്വദിച്ചത് മനതാരില്‍ ഒളിമങ്ങാത്ത ഓര്‍മ്മയായി നിലനില്‍ക്കുന്നു.

അവിടുന്ന് ഡല്‍ഹിയിലേക്ക് ചെന്നു. രാത്രി താമസിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുണ്ടായിരുന്നു. അടുത്ത ദിവസം കുളിച്ചു റെഡിയായപ്പോഴേക്കും ഓരോ സംസ്ഥാനത്തിനും ഓരോ ബസ് അറേഞ്ച് ചെയ്തിട്ടുണ്ട് എന്ന വിവരം കിട്ടി. കേരളത്തില്‍ നിന്ന് ഞങ്ങള്‍ മാത്രമേ ഉള്ളൂ. ഇരുപതോളം സംസ്ഥാനങ്ങളില്‍ നിന്ന് കലാടീമുകളുണ്ടായിരുന്നു. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി പ്രത്യേകം താല്‍പര്യമെടുത്താണ് ഇത്രയും ബസ്സുകള്‍ അറേഞ്ച് ചെയ്തതെന്നു പറയുന്നതു കേട്ടു.

ബസ്സ് യാത്ര ഭയപ്പെടുത്തുന്നതായിരുന്നു. മലയരികില്‍ കൊത്തി ഉണ്ടാക്കിയ കരിങ്കല്‍ പാകിയ റോഡാണ്. ഒരുവശം മല മറുവശം ആഴമേറിയ ഗര്‍ത്തം. ഒരു ബസ്സിന് കടന്നു പോകാന്‍ മാത്രം വലിപ്പത്തിലുള്ള റോഡ്. ബസ്സ് വളരെ ചെറിയ സ്പീഡിലാണ് ഓടുന്നത്. ഭയമുള്ളവര്‍ ബസ്സില്‍ നിന്ന് ഇറങ്ങി ബസ്സിന് പിറകെ നടക്കാന്‍ തുടങ്ങി. ഇങ്ങനെ അന്ന് വൈകിട്ട് നാല് മണിയോടെ ഡെറാഡൂണിലെത്തി. അഞ്ച് മണിക്ക് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ കലാകാരന്മാരുടെ റാലി നടന്നു. നല്ല തണുപ്പ്. കുടിക്കാന്‍ കാപ്പി കിട്ടി. മണ്‍പാത്രത്തിലായിരുന്നു കാപ്പി കിട്ടിയത്.

പാത്രം എന്തു ചെയ്യണമെന്ന് ആലോചിച്ചു നില്‍ക്കേ, അത് എറിഞ്ഞുടച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം കിട്ടി. ഇത്ര മനോഹരമായ ചെറുപാത്രം എറിഞ്ഞുടക്കാന്‍ മനസ്സ് തോന്നിയില്ല.... വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തെരെഞ്ഞെടുത്ത ദളിത് കലാകാരന്മാര്‍ അവതരിപ്പിച്ച കലാവിരുന്ന് ആസ്വദിച്ചു. അതിനെക്കുറിച്ചുള്ള ചെറുവിവരങ്ങളും അവര്‍ നല്‍കി. അഞ്ചു ദിവസത്തെ ക്യാമ്പ് വര്‍ഷങ്ങള്‍ 35 കഴിഞ്ഞിട്ടും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു...

*****
1987 ല്‍ ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്റ്റീറ്റിയൂട്ട് ഓഫ് ടെക്‌നിക്കല്‍ ടീച്ചേര്‍സ് ട്രെയിനിംഗ് ആന്‍ഡ് റിസേര്‍ച്ചില്‍ കാര്‍ഷികരംഗത്ത് നടക്കുന്ന പുതിയ ഇടപെടലുകളെക്കുറിച്ചുള്ള ക്യാമ്പില്‍ പങ്കെടുത്തതും ഓര്‍ക്കാന്‍ രസമുള്ളതാണ്. ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട പോളിടെക്കുകളിലെ സാമൂഹ്യസേവന വിഭാഗം കോ-ഓര്‍ഡിനേറ്ററെയും പ്രസ്തുത പോളിടെക്‌നിക്കുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകനുമാണ് ക്യാമ്പില്‍ പങ്കെടുക്കേണ്ടത്. കേരളത്തില്‍ നിന്ന് കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്‌നിക്കിനെയാണ് പ്രസ്തുത ക്യമ്പില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുത്തത്. ആ വര്‍ഷങ്ങളിലൊക്കെ ഞാന്‍ പോളിടെക്‌നിക്ക് സാമൂഹ്യസേവന വിഭാഗത്തില്‍ ഉപദേശക സമിതി അംഗമായിരുന്നു. ഞാനും പ്രൊഫ. കെ പി ഭരതന്‍സാറുമാണ് ഭോപ്പാലില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്തത്.

ഞങ്ങള്‍ ട്രെയിനില്‍ യാത്ര പുറപ്പെട്ടു. ക്ഷീണം മൂലം ഭോപ്പാല്‍ സ്റ്റേഷന്‍ കഴിഞ്ഞാണ് ഉണര്‍ന്നത്. ഇതിനടുത്ത സ്റ്റേഷനിലെത്താന്‍ രണ്ടു മണിക്കൂര്‍ വേണ്ടി വരുമെന്ന് അനുഭവസ്ഥര്‍ പറഞ്ഞു. എന്തു ചെയ്യാന്‍ അടുത്ത സ്റ്റേഷനിലിറങ്ങി തിരിച്ച് ഭോപ്പാലിലെത്തി. ഇക്കാര്യമോര്‍ക്കുമ്പോള്‍ ഉറങ്ങിപ്പോയ അവസ്ഥയെക്കുറിച്ചോര്‍ത്ത് ചിരിക്കും.

നാഷണല്‍ ഇന്‍സ്റ്റീറ്റിയൂട്ട് ഓഫ് ടെക്‌നിക്കല്‍ ടീച്ചേര്‍സ് ട്രെയിനിംഗ് ആന്‍ഡ് റിസേര്‍ച്ചില്‍ രണ്ടു ദിവസത്തെ ക്യാമ്പാണ്. കേരളത്തിലെ കൃഷി രീതിയെക്കുറിച്ച് എന്നോട് സംസാരിക്കാന്‍ അധ്യക്ഷ വേദിയില്‍ നിന്ന് നിര്‍ദേശിച്ചു. ഞാന്‍ സ്റ്റേജില്‍ കയറി ആംഗ്യത്തോടു കൂടി കേരളത്തിലെ തെങ്ങ്, കവുങ്ങ്, നെല്ല്, ഈ കാര്‍ഷികവിളകളെക്കുറിച്ചും മറ്റും മലയാളത്തില്‍ സംസാരിച്ചു. ഭരതന്‍സര്‍ അക്കാര്യങ്ങള്‍ ഇംഗ്ലീഷില്‍ തര്‍ജമ ചെയ്തു. എന്റെ ആക്ഷനോടെയുള്ള സംസാരം മനസ്സിലായി എന്ന് സദസ്യര്‍ ഹിന്ദിയിലും ഇംഗ്ലീഷിലും വിളിച്ചു പറയുന്നുണ്ടായിരുന്നു. നല്ല കൈയ്യടിയും കിട്ടി. ഒരു മധുരിക്കുന്ന ഓര്‍മയായി ഭോപ്പാലിലെ പ്രസംഗം നിലനില്‍ക്കുന്നു....

*****
ഷിംല എന്ന സുഖവാസ കേന്ദ്രത്തില്‍ നടന്ന 'എലിമെന്ററി വിദ്യാഭ്യാസ വികസന പദ്ധതി' ശില്പശാലയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് അപൂര്‍വ്വ ഭാഗ്യമായി കരുതുകയാണ്. ആള്‍ ഇന്ത്യാ ശില്പശാലയായിരുന്നു അത്. കേരളത്തില്‍ നിന്ന് രണ്ട് പേരാണ് പങ്കെടുത്തത്. കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് (തിരുവനന്തപുരം) ശ്രീമതി കൃഷ്ണകുമാരിയും വടക്കേ അറ്റത്തുനിന്ന്  (കാസര്‍കോട്) ഞാനും ആയിരുന്നു പങ്കാളികള്‍. ഇന്ത്യയില്‍ ഓരോ സംസ്ഥാനത്തും നടക്കുന്ന പ്രൈമറി വിദ്യാഭ്യാസ പദ്ധതി വിലയിരുത്തുകയും ഒരേ തരത്തിലുള്ള വിദ്യാഭ്യാസ രേഖ ഉണ്ടാക്കാനുമായിരുന്നു ശില്പശാലയുടെ ലക്ഷ്യം. ഡിപിഇപി പദ്ധതിയെക്കുറിച്ച് ഗൗരവമായ ചര്‍ച്ചയും നടന്നു. പ്രൊഫ. യശ്പാലിന്റെ നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. കൂട്ടത്തില്‍ ഷിംല പട്ടണവും പ്രദേശവും കാണാനുള്ള അവസരവും സംഘാടകര്‍ ഉണ്ടാക്കിത്തന്നു.

ഷിംലയിലെ പരിപാടിയും കഴിഞ്ഞ് ഡല്‍ഹിയിലെത്തി. കേരളാ എക്‌സ്പ്രസിനാണ് നാട്ടിലേക്ക് തിരിച്ചത്. ഞാനും കൃഷ്ണകുമാരി മാഡവും ഒരേ കമ്പാര്‍ട്ട്‌മെന്റിലാണ് യാത്ര ചെയ്തത്. വിജയവാഡയിലെത്തിയപ്പോള്‍ സ്റ്റേഷനില്‍ കൊതിപ്പിക്കുന്ന വലിയ മാങ്ങ വില്പന നടത്തുന്ന നിരവധി സ്റ്റാളുകള്‍ കണ്ടു. എന്തായാലും മാങ്ങയോ ജ്യൂസോ വേണമെന്ന് ഞങ്ങള്‍ക്ക് തോന്നി. ഞാന്‍ സ്റ്റേഷനിലിറങ്ങി. മാഡത്തിന് ഒരു ഗ്ലാസ് ജ്യൂസ് വാങ്ങി ട്രെയിനിന് പുറത്തു നിന്ന് കൊടുത്തു. ഞാന്‍ സ്റ്റേഷനകത്തു ചെന്ന് വേറൊരു സ്റ്റാളില്‍ നിന്ന് മാങ്ങ പാക്ക് ചെയ്തു വാങ്ങി. തിരിച്ചിറങ്ങുമ്പോഴേക്കും വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. സ്റ്റേഷന്‍ വിടാറായി. കയ്യിലുള്ള മാങ്ങാപൊതി വലിച്ചെറിഞ്ഞു ഏറ്റവും പിറകിലുള്ള കമ്പാര്‍ട്ടുമെന്റിലേക്ക് ഓടിക്കയറി. എന്റെ വേഷമാണെങ്കില്‍ ലുങ്കിയും ബനിയനും മാത്രം.

കിതപ്പു മാറി.... മെല്ലെ കമ്പാര്‍ട്ടുമെന്റിലൂടെ നടന്ന് ഞങ്ങള്‍ ബുക്ക് ചെയ്ത കമ്പാര്‍ട്ടുമെന്റിലെത്തി. അപ്പോഴേക്കും കൃഷ്ണകുമാരി മാഡം ബഹളം വെക്കാന്‍ തുടങ്ങിയിരുന്നു. എന്നെ കണ്ടപ്പോഴാണ് അവരുടെ ശ്വാസം നേരെ വീണത്. ഇന്നും ഞങ്ങള്‍ തമ്മില്‍ കാണുമ്പോഴും സംസാരിക്കുമ്പോഴും - വിജയവാഡ മാങ്ങ.. പറയും.

*****

'ഭാരത് ജന്‍ വിജ്ഞാന്‍ ജാഥ'യുടെ പ്രവര്‍ത്തനങ്ങള്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ക്ക് വിശദമാക്കുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഡല്‍ഹിയില്‍ നടന്ന പരിപാടിയിലും പങ്കെടുക്കാന്‍ പറ്റി. കേരളത്തില്‍ നിന്ന് പത്തോളം പ്രതിനിധികള്‍ അതില്‍ പങ്കെടുത്തു. കാസര്‍കോട് നിന്ന് ഞാന്‍, ഷാഫി ചൂരിപ്പള്ളം, വത്സല എന്നിവരാണ് പ്രതിനിധികളായി പങ്കെടുത്തത്. പ്രത്യേകം കെട്ടി ഉണ്ടാക്കിയ പന്തലിലാണ് പരിശീലന പരിപാടി നടന്നത്. ഡല്‍ഹിയില്‍ ഏറ്റവും ചൂടുള്ള സമയമായിരുന്നു അത്. ഈ പരിശീലനത്തിനും ചുക്കാന്‍ പിടിച്ചത് പ്രൊഫ. യശ്പാലാണ്.


1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്


46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും

48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും 

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?

51. ഒരു വെറ്റിലക്കഥ

52.എന്റെ സാക്ഷരതാ ക്ലാസ്

53.അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം


55.തല്ലാത്തൊരമ്മാവന്റെ ഓര്‍മ്മക്കു മുന്നില്‍

56.പഠിക്കണം 97 ലെത്തിയ യോഗാചാര്യ രാമന്‍ മാസ്റ്ററെക്കുറിച്ച്



Keywords: Kookkanam Rahman, Article, Story, Experience, Dehradun, Story of my foot steps part-61

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia