ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ റോഡില്‍ തടഞ്ഞ് കണ്ണില്‍ മുളകുപൊടി എറിഞ്ഞ് അടിച്ചുവീഴ്ത്തി 15 പവന്‍ സ്വര്‍ണവും 90,000 രൂപയും കൊള്ളയടിച്ചു
Jul 2, 2018, 22:53 IST
കാസര്‍കോട്: (www.kasargodvartha.com 02.07.2018) ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ റോഡില്‍ തടഞ്ഞ് കണ്ണില്‍ മുളകുപൊടി എറിഞ്ഞ് അടിച്ചുവീഴ്ത്തി 15 പവന്‍ സ്വര്‍ണവും 90,000 രൂപയും കൊള്ളയടിച്ചു. ബദിയടുക്ക പെര്‍ള ബാഡൂര്‍ കന്തില്‍ പഞ്ചാനയില്‍ തിങ്കളാഴ്ച വൈകീട്ട് 6.30 മണിയോടെയാണ് സംഭവം.
മൊഗ്രാല്‍ സ്വദേശി സുഹൈലി (28) നെ ആക്രമിച്ചാണ് സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചത്. മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണത്തിനും കൊള്ളയ്ക്കും പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. സുഹൈല്‍ മൊഗ്രാലിലെ വീട്ടില്‍ നിന്നും പെര്‍ളയിലെ സഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് കൊള്ളയ്ക്കിരയായത്. ഇത് വഴി പോയ യാത്രക്കാര്‍ റോഡിന് സമീപം യുവാവ് അബോധാവസ്ഥയില്‍ വീണ് കിടക്കുന്നത് കണ്ട് ബദിയടുക്ക പോലീസില്‍ വിവരമറിയിക്കുകയും പോലീസ് എത്തി യുവാവിനെ കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഉര്‍ജ്ജിതമാക്കിയതായി ബദിയടുക്ക പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം എതിര്‍തോട് വീട്ടമ്മയെ കെട്ടിയിട്ട് വായില്‍ തുണി തിരുകി സ്വര്‍ണാഭരണം കൊള്ളയടിച്ച സംഭവം ഉണ്ടായിരുന്നു. ഇതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് മറ്റൊരു കൊള്ളയും നടന്നത്. ഈ സംഭവത്തിന് ഏതാനും കിലോമീറ്റര്‍ അകലെയാണ് ഇപ്പോഴത്തെ സംഭവം നടന്നിരിക്കുന്നത്. രണ്ട് സംഭവവും സമാനമായ സമയത്താണ് നടന്നതെന്നതും ശ്രദ്ധേയമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Robbery, Bike, Chilly Powder, Injured, Assault, Attack, Injured, Rupees 90,000 and 15 gold sovereigns robbed