വിജിലന്‍സ് റെയ്ഡ് നടന്നുകൊണ്ടിരിക്കെ വീട്ടില്‍ നിന്നും 22,000 രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയുമായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെയിംസ് പന്തമാക്കല്‍ പോലീസില്‍; റെയ്ഡ് തടസപ്പെടുത്താനുള്ള നീക്കമാണെന്ന് സംശയം
Jul 5, 2018, 16:58 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 05.07.2018) വിജിലന്‍സ് റെയ്ഡ് നടന്നുകൊണ്ടിരിക്കെ വീട്ടില്‍ നിന്നും 22,000 രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയുമായി ജനകീയ വികസന മുന്നണി (ഡിഡിഎഫ്) നേതാവും ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ജെയിംസ് പന്തമാക്കല്‍ പോലീസിലെത്തി. റെയ്ഡ് തടസപ്പെടുത്താനുള്ള നീക്കമാണിതെന്നാണ് സംശയിക്കുന്നത്. കിടപ്പുമുറിയിലെ തുണിക്കിടയില്‍ സൂക്ഷിച്ച 22,000 രൂപ നഷ്ടപ്പെട്ടുവെന്നാണ് ജെയിംസ് പന്തമാക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
വ്യാഴാഴ്ച അതിരാവിലെ മുതലാണ് ജെയിംസ് പന്തമാക്കലിന്റെ വീട്ടിലും പഞ്ചായത്തിലെ അദ്ദേഹത്തിന്റെ ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തിയത്. റെയ്ഡ് തുടര്‍ന്നു വരുന്നതിനിടയിലാണ് അന്വേഷണം തടസപ്പെടുത്തുന്ന രീതിയിലുള്ള പരാതിയുമായി ജെയിംസ് പന്തമാക്കല്‍ ചിറ്റാരിക്കാല്‍ പോലീസിലെത്തിയത്. ജെയിംസിന്റെ പരാതി ലഭിച്ചതായി ചിറ്റാരിക്കാല്‍ എസ് ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വിജിലന്‍സ് റെയ്ഡിനു ശേഷം പരാതി പരിശോധിച്ച ശേഷം മാത്രമേ എന്തെങ്കിലും നടപടിയുണ്ടാവുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.
അതേസമയം ജെയിംസ് പന്തമാക്കല്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ കുടുക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമായാണ് ഇതിനെ അധികൃതര്‍ കാണുന്നത്. മൂന്ന് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കോടതി ഉത്തരവോടെ നടക്കുന്ന റെയ്ഡിനെ തടസപ്പെടുത്തുന്നത് സംബന്ധിച്ച് മഹസര്‍ റിപോര്‍ട്ടില്‍ തന്നെ കോടതിയെ അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് വിജിലന്‍സ് അധികൃതര്‍. 2005 മുതല്‍ പഞ്ചായത്ത് മെമ്പറായും വൈസ് പ്രസിഡണ്ടായും പ്രസിഡണ്ടായും ഭരണം നടത്തിവന്ന ജെയിംസ് പന്തമാക്കല്‍ നിലവില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടാണ്. ഇദ്ദേഹം പൊതുപ്രവര്‍ത്തനം മറയാക്കി ലക്ഷങ്ങളുടെ സ്വത്തു വകകള്‍ അനധികൃതമായി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് ചിറ്റാരിക്കാലിലെ വിവരാവകാശ പ്രവര്‍ത്തകന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നേരത്തെ നടത്തിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതി ഉത്തരവോടെ കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പിമാരായ എസ്. ഷാനവാസ്, എ.സി ചന്ദ്രന്‍, ഇന്‍സ്പെക്ടര്‍മാരായ ഗണേശ് കുമാര്‍, സുരേഷ്, ശശികുമാര്‍, സജിന്‍ എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നുവരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Police, complaint, Vigilance-raid, Panchayath, president, Raid, Rs 22,000 robbed; James Panthamakkal's complaint against Vigilance officers
< !- START disable copy paste -->