city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൂട്ട വാഹനാപകടത്തില്‍ അകപ്പെട്ട രണ്ട് കുട്ടികളെ ബസിനടിയില്‍ നിന്നും കിട്ടിയത് ഏറെ വൈകിയ ശേഷം

കാസര്‍കോട്: (www.kasargodvartha.com 23.07.2018) കൂട്ട വാഹനാപകടത്തില്‍ അകപ്പെട്ട രണ്ട് കുട്ടികളെ ബസിനടിയില്‍ നിന്നും കിട്ടിയത് ഏറെ വൈകിയ ശേഷം. കാസര്‍കോട് ടൗണിലെ കണ്‍മണി വസ്ത്ര കടയുടമ ചൗക്കി അല്‍ജാര്‍ റോഡിലെ റജീഷിന്റെയും മഹ്ഷൂമയുടെയും മക്കളായ മില്‍ഹാജ് (അഞ്ച് വയസ്), സഹോദരന്‍ ഇബ്രാഹിം ഷാസില്‍ (ഏഴ്) എന്നിവരാണ് വാഹനങ്ങളുടെ കൂട്ടിയിടിയില്‍പ്പെട്ട് ടൂറിസ്റ്റ് ബസിന്റെ അടിയിലേക്ക് തെറിച്ചു പോയത്.

പിതാവ് റിജീഷ് ഓടിച്ചിരുന്ന എന്‍ഫില്‍ഡ് ബൈക്കിന്റെ പിറകില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു കുട്ടികള്‍. കാറും ബസും തമ്മില്‍ കൂട്ടിയിടിക്കുന്നതിനിടയില്‍ ബുള്ളറ്റിലേക്കും വാഹനങ്ങള്‍ ഇടിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ബുള്ളറ്റില്‍ നിന്നും തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ റിജീഷിനെയും കാറിലുണ്ടായിരുന്നവരെയും ആശുപത്രിയിലെത്തിക്കാനുള്ള തിരക്കിനിടയില്‍ ബസിനടിയിലേക്ക് പോയ കുട്ടികളെ ആദ്യം കണ്ടില്ല. നല്ല മഴയും വാഹന ഗതാഗതം സ്തംഭിച്ചതും ആളുകള്‍ കൂട്ടമായി എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതും കാരണം ബസിനടിയില്‍ ഗുരുതരമായി പരിക്കേറ്റ് കിടന്ന കുട്ടികളെ ആദ്യം കണ്ടെത്താനായില്ല.

കൂട്ട വാഹനാപകടത്തില്‍ അകപ്പെട്ട രണ്ട് കുട്ടികളെ ബസിനടിയില്‍ നിന്നും കിട്ടിയത് ഏറെ വൈകിയ ശേഷം

അടുത്ത വീടുകളില്‍ നിന്നും വെളിച്ചം എത്തിച്ച് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുമ്പോഴാണ് കുട്ടികളെ ബസിനടിയില്‍ പരിക്കേറ്റ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഇരുവരെയും നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴെക്കും കുഞ്ഞു മില്‍ഹാജ് മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ റജീഷും, മകന്‍ ഇബ്രാഹിം ഷാസിലും മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. റജീഷ് അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം.

കാറോടിച്ചിരുന്ന മേല്‍പറമ്പിലെ അബ്ദുര്‍ റഹ് മാനിന്റെ മകന്‍ റിസ് വാന്‍ (24), ബന്ധു പെര്‍വാഡിലെ ഇസ്മാഈലിന്റെ മകന്‍ റഫീഖ് (38), റിസ് വാന്റെ സഹോദരി റുക്‌സാന (28), റുക്‌സാനയുടെ മക്കളായ ജുമാന (നാല്), ആഷിഫത്ത് ഷംന (രണ്ട്) എന്നിവര്‍ക്കും മറ്റൊരു ബൈക്കിലുണ്ടായിരുന്ന ജമാല്‍ അഹമ്മദിനും പരിക്കുണ്ട്. ഇവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൂട്ട വാഹനാപകടത്തില്‍ അകപ്പെട്ട രണ്ട് കുട്ടികളെ ബസിനടിയില്‍ നിന്നും കിട്ടിയത് ഏറെ വൈകിയ ശേഷം

കൂട്ട വാഹനാപകടത്തില്‍ അകപ്പെട്ട രണ്ട് കുട്ടികളെ ബസിനടിയില്‍ നിന്നും കിട്ടിയത് ഏറെ വൈകിയ ശേഷം

കൂട്ട വാഹനാപകടത്തില്‍ അകപ്പെട്ട രണ്ട് കുട്ടികളെ ബസിനടിയില്‍ നിന്നും കിട്ടിയത് ഏറെ വൈകിയ ശേഷം

Keywords:  Kerala, kasaragod, news, Accident, Death, Top-Headlines, Bus, Car, Bike, Rescue workers struggled for bringing two victims out 

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia