ബി എസ് എന്‍ എല്‍ ഡിവിഷണല്‍ എഞ്ചിനിയറുടെ അരുംകൊലയ്ക്ക് കാരണമായത് സ്വത്ത് തര്‍ക്ക കേസില്‍ കോടതി വിധി എതിരായത്; മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു, കഴുത്തിനേറ്റ വെട്ടില്‍ തല ഉടലില്‍ നിന്നും അറ്റുതൂങ്ങി
Jul 3, 2018, 23:47 IST
കാസര്‍കോട്: (www.kasargodvartha.com 03.07.2018) ബി എസ് എന്‍ എല്‍ ഡിവിഷണല്‍ എഞ്ചിനിയറുടെ അരുംകൊലയ്ക്ക് കാരണമായത് സ്വത്ത് തര്‍ക്ക കേസില്‍ കോടതി വിധി എതിരായത്. മുളിയാര്‍ ബോവിക്കാനം മല്ലത്ത് വെച്ചാണ് ചൊവ്വാഴ്ച വൈകിട്ട് കാസര്‍കോട് ബി എസ് എന്‍ എല്‍ ഡിവിഷണല്‍ എഞ്ചിനിയര്‍ മല്ലം സ്‌കൂളിന് സമീപത്തെ സുധാകരനെ (52) ക്രൂരമായി കഴുത്തിന് വെട്ടി കൊന്നത്. എഞ്ചിനിയറെ കൊലപ്പെടുത്തിയ അയല്‍വാസി മല്ലത്തെ രാധാകൃഷ്ണന്‍ (52) കുമ്പളയ്ക്ക് സമീപം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു.
രാധാകൃഷ്ണന്റെ മൃതദേഹം ഛിന്നഭിന്നമായിരുന്നു. രാധാകൃഷ്ണനും മരിച്ച സുധാകരനും തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു. ഇരുവരുടെയും പിതാക്കന്‍മാര്‍ തമ്മില്‍ തന്നെ തര്‍ക്കം തുടര്‍ന്നിരുന്നു. പിന്നീട് മക്കള്‍ സ്വത്ത് തര്‍ക്കത്തില്‍ ഇടപെടുകയും കടുത്ത ശത്രുതയിലാവുകയും ചെയ്തിരുന്നു. ഇതിനിടയില്‍ സ്വത്ത് കേസില്‍ കോടതിയില്‍ സുധാകരന് അനുകൂല വിധി ഉണ്ടാവുകയും കൂടിയായതോടെ രാധാകൃഷ്ണനില്‍ കടുത്ത പകനുരഞ്ഞു പൊന്തി.
ചൊവ്വാഴ്ച വൈകീട്ട് കാസര്‍കോട്ട് നിന്നും ജോലി കഴിഞ്ഞ് വന്ന സുധാകരന്‍ വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ പതുങ്ങിയെത്തിയ രാധാകൃഷ്ണന്‍ മൂര്‍ച്ഛയേറിയ കത്തി കൊണ്ട് കഴുത്തിന് വെട്ടിയെന്നാണ് കരുതുന്നത്. കൊലപാതകത്തിന് ആരും ദൃക്‌സാക്ഷിയായിരുന്നില്ല. വഴിയില്‍ രാധാകൃഷ്ണന്‍ ചോര വാര്‍ന്ന് കിടക്കുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നീട് പോലീസില്‍ വിവരമറിയിച്ച് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുധാകരന്റെ വീടിന് സമീപത്തുകൂടിയുള്ള റോഡിലൂടെയാണ് രാധാകൃഷ്ണനും കുടുംബവും പോകാറുള്ളത്. ഇതിന്റെ പേരില്‍ പലതവണ ഇരുവരുംതമ്മില്‍ വാക്കേറ്റവും ഏറ്റുമുട്ടലും ഉണ്ടായിരുന്നു.
സുധാകരന്‍ കൊല്ലപ്പെട്ട് മണിക്കൂറിനകമാണ് കുമ്പളയിലെത്തിയ രാധാകൃഷ്ണന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. സുധാകരന്റെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാധാകൃഷ്ണന്റെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
കൊലപാതക കേസിൽ പോലീസ് തന്നെ പിടിക്കുമെന്ന ഭയം കാരണമായിരിക്കാം രാധാകൃഷ്ണനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
Related News:
ബി എസ് എന്‍ എല്‍ ഡിവിഷണല്‍ എഞ്ചിനിയറെ വെട്ടിക്കൊന്നതായി സംശയിക്കുന്നയാളെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി
കാസര്‍കോട്ട് ബി എസ് എന്‍ എല്‍ ഡിവിഷന്‍ എഞ്ചിനിയറെ വെട്ടിക്കൊന്നു
കാസര്‍കോട്ട് ബി എസ് എന്‍ എല്‍ ഡിവിഷന്‍ എഞ്ചിനിയറെ വെട്ടിക്കൊന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Murder-case, BSNL Divisional Engineer, Reason behind murder of Sudhakaran, Train, Body, Accused, Issue. < !- START disable copy paste -->
Keywords: Kasaragod, Murder-case, BSNL Divisional Engineer, Reason behind murder of Sudhakaran, Train, Body, Accused, Issue. < !- START disable copy paste -->