നാത്തൂന്മാരെയും കൂട്ടി കാമുകന്മാര്‍ മുങ്ങിയത് വന്‍ തുകയുമായി
Jul 2, 2018, 18:16 IST
ചെറുവത്തൂര്‍: (www.kasargodvartha.com 02.07.2018) നാത്തൂന്മാരെയും കൊണ്ട് കാമുകന്‍ മുങ്ങിയത് വന്‍ തുകയുമായെന്ന് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണമാണ് നടത്തിവരുന്നത്. ചെറുവത്തൂര്‍ കാടങ്കോട്ടെ ശിഹാബാണ് സുഹൃത്തായ കണ്ണൂര്‍ സ്വദേശിയായ യുവാവുമൊത്ത് കുഞ്ഞിമംഗലത്തെ ബുഷറ (26), ഭര്‍തൃസഹോദരി പഴയങ്ങാടി മുട്ടത്തെ സുലൈമത്ത്(24) എന്നിവരുമായി മുങ്ങിയത്.
അഞ്ചുമാസം മുമ്പാണ് പടന്നക്കാട് സ്വദേശിനിയായ യുവതിയെ ശിഹാബ് വിവാഹം കഴിച്ചത്. യുവതികള്‍ക്കൊപ്പം നാടുവിടുന്നതിന് മുമ്പ് 'ഞാന്‍ തനിക്ക് യോജിച്ച ഭര്‍ത്താവല്ലെന്നും എന്നേക്കാളും നല്ലൊരാളെ നിനക്ക് കിട്ടുമെന്നും' ശിഹാബ് ഭാര്യയോട് പറഞ്ഞിരുന്നുവത്രെ. യുവതികളെയും യുവാക്കളെയും കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് ചന്തേര, പഴയങ്ങാടി പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ പഴയങ്ങാടി സ്റ്റേഷനിലെ കേസന്വേഷണ ഉദ്യോഗസ്ഥനായ റോസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം എറണാകുളത്ത് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. നാലുപേരും എറണാകുളത്തുണ്ടെന്ന സൂചനയെ തുടര്‍ന്നായിരുന്നു അന്വേഷണ സംഘം എറണാകുളത്തും പരിസരത്തും പരിശോധന നടത്തിയത്. ബുഷറ നാലു മക്കളെയും സുലൈമത്ത് രണ്ടും മക്കളെയും ഭര്‍തൃവീടുകളില്‍ ആക്കിയ ശേഷമാണ് നാടുവിട്ടത്. നാടുവിട്ട ശിഹാബ് സുലൈമത്തിന്റെ മാതൃസഹോദരിയുടെ മകനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Cheruvathur, Missing, Cash, Lovers, Havala Cash, Missing case; police investigation tighten