സി.ഡി.എസ് അക്കൗണ്ട് നിയമനം; 11-ാമത് വന്ന ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് ആദ്യം ഇന്റര്‍വ്യൂവും നിയമനവും, പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍
Jul 2, 2018, 13:12 IST
കാസര്‍കോട്: (www.kasargodvartha.com 02.07.2018) കാറഡുക്ക പഞ്ചായത്തില്‍ സി.ഡി.എസ് അക്കൗണ്ട് നിയമനം വിവാദത്തില്‍. രാഷ്ട്രീയ താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തിയാണ് നിയമനമെന്നാണ് പരാതി. ജൂണ്‍ അഞ്ചിന് കാസര്‍കോട് കലക്ട്രേറ്റിലെ കുടുംബശ്രീ മിഷന്‍ ജില്ലാ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ 20 പേരോളം പങ്കെടുത്തിരുന്നു. ഇന്റര്‍വ്യൂ സമയത്ത് തന്നെ സ്വന്തക്കാര്‍ക്ക് നിയമനം നല്‍കുന്നതിനുള്ള ചരടുവലി നടന്നതായാണ് ഉദ്യോഗാര്‍ത്ഥികള്‍ കലക്ടര്‍ക്കും കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നത്.
11-ാമത് വന്ന ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് ആദ്യം ഇന്റര്‍വ്യൂ നടത്തുകയായിരുന്നുവെന്നാണ് പരാതി. ടോക്കണ്‍ സമ്പ്രദായം അനുസരിച്ച് ആദ്യം വന്നവര്‍ക്ക് ആദ്യം ഇന്റര്‍വ്യൂ എന്നതായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ 11-ാമത് വന്ന ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയെ ആദ്യം തന്നെ ഇന്റര്‍വ്യൂ നടത്തി. മറ്റുള്ളവരെ ശേഷം ടോക്കണ്‍ അനുസരിച്ചാണ് ഇന്റര്‍വ്യൂവിന് വിളിച്ചത്. കഴിഞ്ഞ ദിവസം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്ക് തന്നെ നിയമനം ലഭിച്ചതോടെയാണ് നാല് ഉദ്യോഗാര്‍ത്ഥികള്‍ പരാതിയുമായി രംഗത്ത് വന്നത്.
സംഭവം അറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും ബി.ജെ.പി ജില്ലാ പ്രസിഡണ്ടുമായ അഡ്വ.കെ. ശ്രീകാന്തും ജില്ലാ കലക്ടര്‍ക്കും ജില്ലാ കോ-ഓഡിനേറ്റര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ബി.കോം, ടാലിയിലും കമ്പ്യൂട്ടറിലുമുള്ള പരിജ്ഞാനം, രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യതയായി നിശ്ചയിച്ചത്. അതാത് സി.ഡി.എസ്. പരിധിയില്‍ ഉള്ളവരും കുടുംബശ്രീ അംഗമോ, കുടുംബശ്രീ കുടുംബാംഗമോ ആയിരിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. നിയമനത്തില്‍ അര്‍ഹതപ്പെട്ടവരെ തഴഞ്ഞ് രാഷ്ട്രീയ ഇടപെടലിലൂടെയാണ് നിയമനം നടന്നിട്ടുള്ളതെന്നാണ് പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CDS, Interview, complaint, Top-Headlines, First interview for Local secretary's wife in CDS Account post; complaint in applicants
< !- START disable copy paste -->