city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തലച്ചോറിന് അപൂര്‍വ്വ രോഗം പിടിപെട്ട് ഒമ്പതുകാരന്‍; ഒരുമാസം മുമ്പ് വരെ വീട്ടില്‍ ഓടിച്ചാടി നടന്ന അലോഷിന്റെ കരളലയിക്കും കാഴ്ച്ച നൊമ്പരമാവുന്നു; 20 ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെടും; ചികിത്സയ്ക്ക് ചിലവ് 12 ലക്ഷം രൂപ; ഉദാരമതികളുടെ കനിവും കാത്ത് ഒരു കുടുംബം


കാസര്‍കോട്: (www.kasargodvartha.com 02.07.2018) ഒരുമാസം മുമ്പുവരെ സന്തോഷത്തോടുകൂടി വീട്ടില്‍ ഓടിച്ചാടി നടക്കുകയായിരുന്നു അലോഷ്. കളിചിരികളുമായി നടന്ന അലോഷ് ഇന്ന് മാരകമായ ഒരു രോഗത്തിനടിമപ്പെട്ട് കരുണയുള്ളവരുടെ കനിവും കാത്ത് കഴിയുകയാണ്. കളനാട് മാങ്ങാട്ടെ അലക്സ് കളനാട്-നിമ്മി ദമ്പതികളുടെ മകനാണ് ഒമ്പതുവയസ്സുകാരനായ അലോഷ് ബ്രിട്ടോ. തലച്ചോറിലെ മെഡുല്ല എന്ന ഭാഗത്ത് കുമിളകള്‍ പൊന്തിവരുന്ന അപൂര്‍വ്വ രോഗമാണ് അലോഷിന് പിടിപെട്ടത്. ശസ്ത്രക്രിയക്കുവേണ്ടി 12 ലക്ഷം രൂപയോളം ചിലവ് വരും. സ്വകാര്യ സ്ഥാപനത്തിലെ മാര്‍ക്കറ്റിങ്ങ് വിഭാഗത്തില്‍ തുച്ഛമായ വരുമാനത്തില്‍ ജീവിതം തള്ളിനീക്കുന്ന അലക്സിനും നിമ്മിക്കും അലോഷിന്റെ ചികിത്സാചിലവ് താങ്ങാനാവുന്നതിലും അപ്പുറമാണ്. 20 ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെടുമെന്നാണ് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുൂന്നത്.

തലച്ചോറിന് അപൂര്‍വ്വ രോഗം പിടിപെട്ട് ഒമ്പതുകാരന്‍; ഒരുമാസം മുമ്പ് വരെ വീട്ടില്‍ ഓടിച്ചാടി നടന്ന അലോഷിന്റെ കരളലയിക്കും കാഴ്ച്ച നൊമ്പരമാവുന്നു; 20 ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെടും; ചികിത്സയ്ക്ക് ചിലവ് 12 ലക്ഷം രൂപ; ഉദാരമതികളുടെ കനിവും കാത്ത് ഒരു കുടുംബം

ഇക്കഴിഞ്ഞ ഏപ്രില്‍ 23-നാണ് കളിച്ചുകൊണ്ടിരിക്കെ അവശത അനുഭവപ്പെട്ടതിനെതുടര്‍ന്ന് അലോഷിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പ്രശ്‌നം ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടുകൂടി മംഗലാപുരത്തേക്ക് കൊണ്ടുപോയി. അവിടെ നിന്നും രോഗം തിരിച്ചറിഞ്ഞു. അവിടെ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ മുംബൈയിലെ ഹിന്ദുജ ആശുപത്രയിലേക്കാണ് ശസ്ത്രക്രിയക്കായി കൊണ്ടുപോവേണ്ടത്. ശസ്ത്രക്രിയക്ക് മാത്രമായി ഏഴു ലക്ഷം രൂപ ചിലവുവരും. അനുബന്ധ ചികിത്സ ചിലവുകളും കൂടി മൊത്തം 12 ലക്ഷം രൂപയെങ്കിലും ആവശ്യമാണ്. 20 ദിവസത്തിനുള്ളില്‍ എങ്ങനെ ഇത്രയും തൂക സംഘടിപ്പിക്കുമെന്നറിയാതെ നെട്ടോട്ടമോടുകയാണ് അലക്സും കൂടുംബവും. സ്വന്തം മകന്റെ കളിചിരികള്‍ മാഞ്ഞുപോകാതിരിക്കാന്‍ അലിവുള്ളവരുടെ കനിവുതേടുകയാണ് അലക്സും കുടുംബവും. ഉദാരമതികളുടെ സഹായങ്ങള്‍ താഴെ കൊടുത്ത അക്കൗണ്ടിലൂടെ കൈമാറാം. കൂടുതല്‍ വിവരങ്ങള്‍ക്കായി പിതാവ് അലക്‌സിനെ ബന്ധപ്പെടാം. MOB NO: 9961358720

ALEX N VARGHESE
S/O N D VARGHESE
NADAPPARAMBIL HOUSE
NEAR BEEDI COMPANY
KALANAD, UDUMA P O

IFS Code: SBIN0006715
Bank: SBI
Branch: Kasaragod
Account Number: 31722850425

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Charity-fund, Needs help, Child, Rare Disease, Child caught by rare disease; Requires huge amount for operation; Needs help

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia