ഭര്‍തൃവീട്ടുകാര്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിക്കൊല്ലാന്‍ ശ്രമിച്ചതായി പരാതി; യുവതി പൊള്ളലേറ്റ് ആശുപത്രിയില്‍
Jul 10, 2018, 14:13 IST
കുമ്പള: (www.kasargodvartha.com 10.07.2018) യുവതിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചതായി പരാതി. പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള ഷിറിയയിലെ ഫാത്വിമത്ത് ഷഹാന (28)യെയാണ് കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിക്കുന്നതായും ഇത് ചോദ്യം ചെയ്തപ്പോഴാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചതെന്നും യുവതി പറയുന്നു.
മഞ്ചേശ്വരം അരിമലയിലെ മുസമ്മിലുമായി യുവതിയുടെ വിവാഹം 2009 ലാണ് നടന്നത്. വിവാഹസമയം 100 പവന്‍ സ്വര്‍ണവും, രണ്ടു ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നതായി ഷഹാന പറഞ്ഞു. നാലും ആറരയും വയസുള്ള രണ്ടു പെണ്‍മക്കളുള്ള തന്നെ നിരന്തരമായി ഭര്‍ത്താവും ഭര്‍തൃ മാതാവും സഹോദരിയും ചേര്‍ന്ന് മര്‍ദിക്കുകയാണെന്നും മാനസികമായും ശാരീരികമായും പീഡനം സഹിക്കവയ്യാതായതോടെ പല തവണ സ്വന്തം വീട്ടിലേക്ക് പോയിട്ടുണ്ടെന്നും ഷഹാന പറയുന്നു.
തലയ്ക്ക് ചിരവ കൊണ്ട് അടിക്കുകയും, വയറ്റില്‍ ചവിട്ടുകയും ചെയ്യുന്നത് പതിവാക്കിയത് ചോദ്യം ചെയ്തപ്പോഴാണ് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതെന്നാണ് ആശുപത്രിയില്‍ കഴിയുന്ന ഷഹാന പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, hospital, Injured, Woman, Burning attack; injured woman hospitalized
< !- START disable copy paste -->