കാസര്‍കോട്ട് ബി എസ് എന്‍ എല്‍ ഡിവിഷണല്‍ എഞ്ചിനിയറെ വെട്ടിക്കൊന്നു
Jul 3, 2018, 19:57 IST
ബോവിക്കാനം: (www.kasargodvartha.com 03.07.2018) കാസര്‍കോട്ട് ബി എസ് എന്‍ എല്‍ ഡിവിഷണല്‍ എഞ്ചിനിയറെ വെട്ടിക്കൊന്നു. ചൊവ്വാഴ്ച സന്ധ്യയോടെ മുളിയാര്‍ ബോവിക്കാനം മല്ലത്താണ് സംഭവം.
കാസര്‍കോട് ബി എസ് എന്‍ എല്‍ ഡിവിഷണല്‍ എഞ്ചിനിയര്‍ മല്ലം സ്‌കൂളിന് സമീപത്തെ സുധാകരന്‍ (55) ആണ് മരിച്ചത്.
കഴുത്തിനു വെട്ടേറ്റാണ് സുധാകരന്‍ മരിച്ചത്. വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് മല്ലം ജംഗ്ഷന് 50 മീറ്റര്‍ അകലെ വെച്ചാണ് വെട്ടേറ്റത്. ഇവിടെ നിന്നും 150 മീറ്റര്‍ അകലെയാണ് സുധാകരന്റെ വീട്. നേരത്തെ ഇവിടെ വഴിത്തര്‍ക്കം നിലനിന്നിരുന്നതായും വിവരമുണ്ട്. ഇതുകൂടാതെ കുടുംബപ്രശ്‌നവും ഉണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഈ കാരണങ്ങളല്ലാതെ മറ്റെന്തെങ്കിലും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടോ എന്നും സംശയമുണ്ട്. വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bovikanam, Kasaragod, Kerala, Murder, Obituary, BSNL Divisional Engineer Engineer stabbed to death
< !- START disable copy paste -->