city-gold-ad-for-blogger
Aster MIMS 10/10/2023

വീട്ടുകാര്‍ ബന്ധുവീട്ടില്‍ നോമ്പുതുറക്ക് പോയ സമയം വീട്ടില്‍ കവര്‍ച്ച; 25 പവന്‍ സ്വര്‍ണവും അര ലക്ഷം രൂപയും കവര്‍ന്നു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 06.06.2018) വീട്ടുകാര്‍ ബന്ധുവീട്ടില്‍ നോമ്പുതുറക്ക് പോയ സമയം വീട്ടില്‍ കവര്‍ച്ച. 25 പവന്‍ സ്വര്‍ണവും അര ലക്ഷം രൂപയും കവര്‍ന്നു. തൃക്കരിപ്പൂരിലെ വ്യാപാരിയും കാരോളം വള്‍വക്കാട് ഗവ. എല്‍ പി സ്‌കൂളിന് സമീപം താമസക്കാരനുമായ സപ്‌ന ലത്വീഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ലത്വീഫും കുടുംബവും ഉദിനൂര്‍ പെരിയോത്തുള്ള ബന്ധുവീട്ടില്‍ നോമ്പുതുറക്കായി വീടുപൂട്ടി പോയതായിരുന്നു. തിരിച്ചെത്തി നോക്കിയപ്പോഴാണ് വീട്ടില്‍ കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പെട്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വീട്ടുകാര്‍ ബന്ധുവീട്ടില്‍ നോമ്പുതുറക്ക് പോയ സമയം വീട്ടില്‍ കവര്‍ച്ച; 25 പവന്‍ സ്വര്‍ണവും അര ലക്ഷം രൂപയും കവര്‍ന്നു

വീടിന്റെ ഗ്രില്‍സിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന് അടുക്കള വാതില്‍ തകര്‍ത്താണ് കവര്‍ച്ച നടന്നത്. വൈകിട്ട് അഞ്ചു മണിയോടെയാണ് കുടുംബം വീടുപൂട്ടി പോയത്. 8.30 മണിയാകുമ്പോഴേക്കും തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇതിനിടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Trikaripur, Kasaragod, Kerala, News, Robbery, House, Gold, Cash, Police, Robbery in house at Karolam.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia