കഞ്ചാവ്- ഗുണ്ടാ മാഫിയകള്‍ക്കു പിന്നാലെ ഉപ്പളയെ പിടിമുറുക്കി പെണ്‍വാണിഭ സംഘവും; 15 കാരിയെ നിരവധി പേര്‍ക്ക് കാഴ്ച വെച്ചതായി ആക്ഷേപം, പോലീസ് നിഷ്‌ക്രിയം
Jun 20, 2018, 17:06 IST
ഉപ്പള: (www.kasargodvartha.com 20.06.2018) കഞ്ചാവ്- ഗുണ്ടാ മാഫിയകള്‍ക്കു പിന്നാലെ ഉപ്പളയെ പിടിമുറുക്കി പെണ്‍വാണിഭ സംഘവും. 15 കാരിയെ നിരവധി പേര്‍ക്ക് കാഴ്ച വെച്ചതായി ആക്ഷേപമുയര്‍ന്നു. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകുന്നില്ലെന്നും പോലീസ് നിഷ്‌ക്രിയമാണെന്നുമാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്. ബന്തിയോട്, ഉപ്പള കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭ സംഘം വിലസുന്നത്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് 15 കാരിയായ പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടു കൊണ്ടുപോയി നിരവധി പേര്‍ക്ക് കാഴ്ച വെച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. പണവും, ആഡംബര ജീവിതവും മോഹിക്കുന്നവരെയാണ് സംഘം വലയിലാക്കുന്നത്. റിറ്റ്‌സ് കാറില്‍ രണ്ടു സ്ത്രീകളും ഒരു പുരുഷനും സ്ഥിരമായി കറങ്ങുന്നതായി നാട്ടുകാര്‍ പറയുന്നു. മംഗളൂരു സ്വദേശിയായ സംഘത്തലവന്‍ കുക്കാറില്‍ വാടക വീടെടുത്ത് താമസിച്ച് വന്ന് പെണ്‍വാണിഭത്തിന് നേതൃത്വം നല്‍കിവന്നിരുന്നതെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.
നിരവധി സ്ത്രീകളെ ഇയാള്‍ വിവാഹം ചെയ്യുകയും, അവരെ പെണ്‍വാണിഭത്തിനു നിര്‍ബന്ധിക്കുകയും ഇതോടെ ബന്ധം ഒഴിഞ്ഞു പോവുകയുമാണ് ചെയ്യുന്നതെന്നും നാട്ടുകാര്‍ സൂചിപ്പിക്കുന്നു. 18 വയസാണ് വിവാഹ പ്രായം എന്നിരിക്കെ ദിവസങ്ങള്‍ക്കു മുമ്പ് 15 കാരിയെ ഇയാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തതായി പറയുന്നു. പക്ഷേ ഇതിനൊന്നും യാതൊരു രേഖയുമില്ല.
സംഘത്തിലെ ഒരു സ്ത്രീക്ക് നിരവധി പെണ്‍കുട്ടികളുമായും, സ്ത്രീകളുമായും പല തരത്തിലും ബന്ധമുണ്ടെന്ന് പറയുന്നു. ദിവസങ്ങള്‍ക്കു മുമ്പ് കാറില്‍ കറങ്ങുകയായിരുന്ന മൂന്നു സ്ത്രീകളെ കുമ്പള സീതാംഗോളിയില്‍ വെച്ച് പോലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിക്കുകയും, ഏതോ ഒരു സ്ത്രീ സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ അവരെ ഇറക്കി വിട്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇവരെ വെറുതെ വിട്ടവര്‍ക്കെതിരെ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
65 വയസ് തോന്നിക്കുന്ന സംഘത്തലവന് കോടിക്കണക്കിനു രൂപയുടെ സ്വത്തും, ഫ്ളാറ്റുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കഞ്ചാവ് മാഫിയ, ഗുണ്ടകളടക്കമുള്ള ആളുകളുമായി ഇയാള്‍ക്ക് ബന്ധമുള്ളതിനാല്‍ പരാതി പറയാന്‍ നാട്ടുകാര്‍ മടിക്കുകയാണ്. സംഘത്തെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിനു മുന്നിലെത്തിക്കണമെന്നാണ് ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Uppala, Ganja seized, Kanhangad, Immoral Activities in Uduma
< !- START disable copy paste -->