വലിയ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചു വന്നിരുന്ന റിട്ട. അധ്യാപികയെ അര്‍ദ്ധരാത്രി മുഖംമൂടി ധരിച്ചെത്തിയ അക്രമി കഴുത്തില്‍ കത്തിവെച്ച് 9 പവന്‍ സ്വര്‍ണവും പണവും ടോര്‍ച്ചും കവര്‍ന്നു
Jun 12, 2018, 14:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.06.2018) വലിയ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചു വന്നിരുന്ന റിട്ട. അധ്യാപികയെ അര്‍ദ്ധരാത്രി മുഖംമൂടി ധരിച്ചെത്തിയ അക്രമി കഴുത്തില്‍ കത്തിവെച്ച് ഒമ്പതു പവന്‍ സ്വര്‍ണവും ആയിരം രൂപയും ഇലക്ട്രിക്കല്‍ ടോര്‍ച്ചും കവര്‍ന്നു. വെള്ളിക്കോത്തെ റിട്ട. അധ്യാപിക ഓമന (74)യാണ് കവര്‍ച്ചക്കിരയായത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന അക്രമി ഇവര്‍ ഉറങ്ങിക്കിടന്ന മുറിയിലെത്തി കഴുത്തില്‍ കത്തിവെച്ച് കഴുത്തലണിഞ്ഞിരുന്ന മാലയും മറ്റ് ആഭരണങ്ങളും കവര്‍ച്ച ചെയ്യുകയായിരുന്നു. അലമാരയില്‍ വെച്ചിരുന്ന ആയിരം രൂപയും ഇലക്ട്രിക്കല്‍ ടോര്‍ച്ചും പിടിച്ചുവാങ്ങിയാണ് അക്രമി സ്ഥലം വിട്ടത്.
സംഭവം നടന്നതിന്റെ ഞെട്ടലില്‍ രണ്ടു മണിക്കൂറോളം ഇവര്‍ തരിച്ചിരുന്നു. ഇതിനു ശേഷം തളിപ്പറമ്പിലും കോഴിക്കോടുമുള്ള മൂന്ന് മക്കളെയും വിവരമറിയിക്കുകയായിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവരം പോലീസിലറിയിക്കുകയായിരുന്നു. തൊട്ടടുത്ത് തന്നെ വീടുണ്ടെങ്കിലും നാലുകെട്ടുള്ള വീട്ടില്‍ പുറത്തേക്ക് യാതൊരു ശബ്ദവും കേള്‍ക്കാത്ത അവസ്ഥയായിരുന്നു. മഴയുണ്ടായിരുന്നതിനാല്‍ വീട്ടില്‍ നടന്ന സംഭവം അയല്‍വാസികളും അറിഞ്ഞില്ല. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധ്യാപികയില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി.
ഇക്കഴിഞ്ഞ ജനുവരിയില്‍ തൊട്ടടുത്ത രാവണേശ്വരം വേലാശ്വരത്ത് റിട്ട. അധ്യാപികയായ ജാനകിയെ കഴുത്തിന് കേബിള്‍ വയര്‍ മുറുക്കി ബോധം കെടുത്തി പണവും സ്വര്‍ണവും കവര്‍ച്ച ചെയ്തിരുന്നു. ഈ കേസിലും ഇതുവരെ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയില്‍ ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച വേലാശ്വരത്തെ ഹോട്ടല്‍ ഉടമ കുഞ്ഞിക്കണ്ണനെ (55) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതോടെ കുഞ്ഞിക്കണ്ണനായിരിക്കാം പ്രതിയെന്ന് സംശയിച്ച് പോലീസ് അന്വേഷണം അവസാനിപ്പിച്ചമട്ടാണ്. ഇതിനിടെയാണ് വീണ്ടും സമാനമായ കവര്‍ച്ച നടന്നത്.
വിരലടയാളം വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. തനിച്ചു താമസിക്കുന്ന വീട്ടമ്മമാരെ ലക്ഷ്യമിട്ട് കവര്‍ച്ച നടത്തുന്ന സംഘം ജില്ലയില്‍ സജീവമായിരിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Crime, Top-Headlines, Kanhangad, House wife attacked and Gold snatched
< !- START disable copy paste -->