വിവാഹത്തിന് രണ്ട് ദിവസം മുമ്പ് വരന്റെ വീട്ടുകാര്‍ നാടകീയമായി പിന്മാറി; വധുവിന് അസുഖമുണ്ടെന്ന് വരന്‍; തെളിയിച്ചാല്‍ 100 പവന്‍ സ്വര്‍ണം നല്‍കാമെന്ന് വധുവിന്റെ വീട്ടുകാര്‍; ഒടുവില്‍ പരാതിയുമായി പെണ്‍കുട്ടിയും ബന്ധുക്കളും പോലീസില്‍
Jun 30, 2018, 17:45 IST
കുമ്പള: (www.kasargodvartha.com 30.06.2018) വിവാഹത്തിന് രണ്ട് ദിവസം മുമ്പ് വരന്റെ വീട്ടുകാര്‍ പിന്മാറിയതിനെ തുടര്‍ന്ന് പരാതിയുമായി പെണ്‍കുട്ടിയും ബന്ധുക്കളും പോലീസിലെത്തി. വധുവിന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. മൊഗ്രാലിലെ യുവാവും പൈവളിക സ്‌കൂളിന് സമീപം താമസിക്കുന്ന പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹമാണ് പോലീസ് സ്റ്റേഷനിലെത്തിയത്. ജൂലൈ രണ്ടിന് വിവഹാം നടക്കാനിരിക്കെയാണ് വരന്റെ വീട്ടുകാര്‍ നാടകീയമായി പിന്മാറിയത്.
ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് വരനും പിതാവും സഹോദരിയും പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം നിശ്ചയം നടത്തിയത്. നാല് പവന്റെ സ്വര്‍ണ്ണവും ചോക്ലേറ്റും നല്‍കിയാണ് വരന്റെ വീട്ടുകാര്‍ മടങ്ങിയത്. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് വരനും വീട്ടുകാരും വിവാഹത്തില്‍ നിന്നും പിന്മാറിയതായി അറിയിച്ചിരിക്കുന്നത്.
വിവാഹത്തിനുള്ള വസ്ത്രങ്ങളും സ്വര്‍ണ്ണവുമെല്ലാം വാങ്ങി വിവാഹത്തിനായി ഹാള്‍ ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. മൈലാഞ്ചിക്കല്ല്യാണത്തിനുള്ള ഒരുക്കള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ് ഏവരെയും ഞെട്ടിപ്പിച്ച് പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി വരന്റെ ആളുകള്‍ വിവാഹത്തില്‍ നിന്നും പിന്മാറുന്ന കാര്യം അറിയിച്ചത്. ഇതോടെ വിവാഹത്തിന് ഒരുങ്ങി നിന്ന പ്രതിശ്രുതവധുവും വീട്ടുകാരും മാനസികമായി തളര്‍ന്നിരിക്കുകയാണ്.
മണവാട്ടി പെണ്ണിന് ഇല്ലാത്തൊരു അസുഖത്തിന്റെ പേരിലാണ് വരന്റെ വീട്ടുകാരും സംഘവും വധുവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. പെണ്‍കുട്ടിക്ക് ഒരു രോഗവുമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറക്കഗുളിക കഴിക്കാറില്ലെ എന്നും മറ്റും പറഞ്ഞ് വധുവിനോട് അപമര്യാദയായി പെരുമാറിയതായാണ് വധുവിന്റെ വീട്ടുകാര്‍ ആരോപിക്കുന്നത്. വരന്റെ സഹോദരിയും ഇവരോട് മോശമായി പെരുമാറിയിരുന്നു.
പിന്നീട് പരാതി പോലീസിലെത്തിയതോടെ പ്രശ്‌നം പരിഹരിക്കാന്‍ മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ എസ്‌ഐ വിളിച്ച് ചേര്‍ത്ത ചര്‍ച്ചയില്‍ വരന്റെ വീട്ടുകാര്‍ പങ്കെടുക്കാതെ മാറിനിന്നു. പെണ്‍കുട്ടിക്ക് അസുഖമുണ്ടെന്ന് തെളിയിച്ചാല്‍ വരന്റെ വീട്ടുകാര്‍ക്ക് നൂറ് പവന്‍ സ്വര്‍ണ്ണം നല്‍കാന്‍ തയ്യാറാണെന്ന് വധുവിന്റെ വീട്ടുകാര്‍ വെല്ലുവിളിച്ചിരിക്കയാണ്.
വരന്‍ വിവാഹ നിശ്ചയത്തിന് ശേഷം കഴിഞ്ഞ രണ്ട് മാസക്കാലം വധുവുമായി ഫോണില്‍ സംസാരിക്കുകയും വീട്ടുകാര്യങ്ങളും വിശേഷങ്ങളും ഇഷ്ടാനിഷ്ടങ്ങളും ചോദിച്ചറിയുകയും ചെയ്ത ശേഷം ഇപ്പോള്‍ വീട്ടുകാരുടെ സമ്മര്‍ദത്തിന് വഴങ്ങി വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നാണ് വധുവിന്റെ വീട്ടുകാര്‍ ആരോപിക്കുന്നത്.
ഈയൊരവസ്ഥ ഇനിയൊരു പെണ്‍കുട്ടിക്കും വരരുതെന്നും വരനെയും വീട്ടുകാരെയും നിയമത്തിന് മുന്നിലെത്തിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്നും വധുവിന്റെ പിതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ പ്രശ്‌നം ചര്‍ച്ച ചെയ്യ്ത് പരിഹരിക്കുന്നതിന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് വീണ്ടും മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ രണ്ട് കക്ഷികളേയും വിളിച്ചെങ്കിലും വരന്റെ ഭാഗത്ത് നിന്നും ആരും ചര്‍ച്ചക്ക് വന്നില്ല.
വിവാഹത്തിന്റെ ഒരുക്കളെല്ലാം അവസാനഘട്ടത്തിലെത്തിയപ്പോള്‍ വരന്റെ വീട്ടുകാര്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ അഞ്ച് ലക്ഷം രൂപ നല്‍കി. ബാക്കി അഞ്ച് ലക്ഷം നല്‍കാത്തത് കൊണ്ടാണ് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ കാരണമെന്ന് വധുവിന്റെ വീട്ടുകാര്‍ വേദനയോടെ പറയുന്നു. വിവാഹ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയ വധുവിന്റെ വീട്ടുക്കാര്‍ക്ക് 25 ലക്ഷത്തോളം രൂപ ഇതോടെ നഷ്ടം സംഭവിച്ചതായി വീട്ടുകാര്‍ വെളിപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Uppala, news, Wedding, marriage, groom, Bride, Top-Headlines, Police, complaint, Manjeshwaram, Mogral, Groom withdrawn from marriage; Complain lodged
< !- START disable copy paste -->