സി.എച്ച്.സിയില്‍ രോഗിയോട് കയര്‍ത്ത് ജീവനക്കാര്‍; ഗര്‍ഭാശയ അസുഖവുമായി ആശുപത്രിയിലെത്തിയ രോഗിയോടും കൂട്ടിരിപ്പുകാരോടും ലേബര്‍ റൂം വൃത്തിയാക്കാന്‍ പറഞ്ഞു, പ്രതിഷേധം ശക്തം
Jun 3, 2018, 12:53 IST
ഉപ്പള: (www.kasargodvartha.com 03.06.2018) മംഗല്‍പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ രോഗിയോട് കയര്‍ത്ത് ജീവക്കാര്‍. ഗര്‍ഭാശയ അസുഖവുമായി ആശുപത്രിയിലെത്തിയ രോഗിയോടും കൂട്ടിരിപ്പുകാരോടും ലേബര്‍ റൂം വൃത്തിയാക്കാന്‍ പറഞ്ഞതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. മിയാപ്പദവ് സ്വദേശി ജയകുമാറിന്റെ ഭാര്യ സുധയ്ക്കാണ് (40) ആശുപത്രിയില്‍ നിന്നും കൈപേറിയ അനുഭവമുണ്ടായത്.
മെയ് 31നാണ് ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി പരിശോധിക്കുകയും രക്തം പരിശോധിക്കാന്‍ ലാബിലേക്കയക്കുകയും ചെയ്തു. പരിശോധന കഴിഞ്ഞ ശേഷം ജീവനക്കാര്‍ വന്ന് രോഗിയോടും കൂട്ടിരിപ്പുകാരോടും ലേബര്‍ റൂം വൃത്തികേടായിട്ടുണ്ടെന്നും ഇത് അടിയന്തിരമായി വന്ന് വൃത്തിയാക്കണമെന്നുമാണ് ആക്രോശിച്ചത്.
നിരവധി ആളുകളുടെ മുമ്പില്‍ വെച്ച് തങ്ങളോട് കയര്‍ത്തു സംസാരിക്കുകയും അത് നിങ്ങളുടെ ഡ്യൂട്ടി അല്ലെ എന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്കു വേറെ പണിയുണ്ടെന്നുമായിരുന്നു ജീവനക്കാര്‍ പറഞ്ഞതെന്നും സുധ പറഞ്ഞു. ഇത്രയും ഗുരുതരമായ രോഗികളെയും കൊണ്ട് ഇവിടെ വരുന്നതെന്തിനാണെന്നും വല്ല സ്വകാര്യ ആശുപത്രികളിലും പോയ്ക്കൂടെ എന്ന് ചോദിച്ചതായും സുധ പറഞ്ഞു. എന്നാല്‍ നിര്‍ധനരായ തങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ നല്‍കാനുള്ള പണമില്ലാത്തതിനാലാണ് ഇവിടെ വന്ന് ചികിത്സ തേടുന്നതെന്ന് കണ്ണീരോടെ പറഞ്ഞു. ആശുപത്രി ജീവനക്കാരുടെ നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Top-Headlines, Mangalpady, Employees Bandy patient in Mangalpady CHC
< !- START disable copy paste -->