city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെഎസ്ടിപി റോഡില്‍ സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം

ഉദുമ: (www.kasargodvartha.com 07.06.2018) കെഎസ്ടിപി റോഡില്‍ സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം. മേല്‍പറമ്പ് നടക്കാൽ കുന്നരുവത്തെ പരേതനായ നാരായണന്റെ മകന്‍ നവീന്‍ (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.30 മണിയോടെ ഉദുമ റെയില്‍വേ ഗേറ്റിന് സമീപം ഡിവൈഡറിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. ഇവിടെ ഡിവൈഡറിന്റെ ജോലി നടന്നു വരികയാണ്.

ഉദുമ കാപ്പില്‍ താജ് ഹോട്ടലിലെ ജീവനക്കാരനാണ് നവീന്‍. രാവിലെ വീട്ടില്‍ നിന്നും ഹോട്ടലില്‍ ജോലിക്കായി പോകുമ്പോള്‍ കൊട്ടാരക്കരയില്‍ നിന്നും കൊല്ലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസിടിച്ചാണ് അപകടം സംഭവിച്ചത്. നവീന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം ഉദുമ നഴ്‌സിംഗ് ഹോമിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തതായി ബേക്കല്‍ എസ് ഐ അറിയിച്ചു.

കെഎസ്ടിപി റോഡില്‍ അപകടം പതിവായി മാറിയിരിക്കുകയാണ്. ഒരാഴ്ചക്കിടെ മൂന്നാമത്തെ അപകടമരണമാണിത്. കെഎസ്ടിപി റോഡില്‍ ഇതുവരെയായി 30 ഓളം അപകടമരണം സംഭവിച്ചിട്ടുണ്ട്. ബേബിയാണ് മരിച്ച നവീന്റെ മാതാവ്.
കെഎസ്ടിപി റോഡില്‍ സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Hotel, Bike, KSRTC, KSRTC-bus, Accidental-Death, Uduma, Bike rider died after KSRTC Bus hit in Uduma
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia