city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടെ രണ്ട് കുടുംബത്തിലെ 11 പേരെ കാണാതായി; ദാഇഷിലെത്തിയെന്ന് സംശയം, പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 26.06.2018) കാസര്‍കോട്‌വാര്‍ത്ത പുറത്ത് വിടുന്ന േ്രബക്കിംഗ് ന്യൂസ്. കാസര്‍കോട്ടെ രണ്ട് കുടുംബത്തിലെ 11 പേരെ കാണാതായി. ദുബൈയിലേക്കെന്ന് പറഞ്ഞ് പോയ കുടുംബം ദാഇഷിലെത്തിയതായി സംശയം. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് പോലീസ് മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇവര്‍ ദുബൈയില്‍ എത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രാത്രി 10 മണിയോടെയാണ് പോലീസ് മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചെമ്മനാട് മുണ്ടാംങ്കുലത്തെ കുന്നില്‍ ഹൗസില്‍ അബ്ദുല്‍ ഹമീദ് നല്‍കിയ പരാതിയില്‍ പിഞ്ചു കുഞ്ഞടക്കം ആറ് പേരെ കാണാതായതിനാണ് പോലീസ് ആദ്യകേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അബ്ദുല്‍ ഹമീദിന്റെ മകള്‍ നസീറ (25), ഭര്‍ത്താവ് മൊഗ്രാലിലെ സവാദ് (35), മക്കളായ മുസബ് (ആറ്), മര്‍ജാന (മൂന്ന്), മുഗ്ബില്‍ (പതിനൊന്ന് മാസം), സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട്ടെ റഹാനത്ത് (25) എന്നിവരെ കണാതായ സംഭവത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസിന് അബ്ദുല്‍ ഹമീദ് നല്‍കിയ മൊഴിയിലാണ് അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ച് പേരെ കൂടി കാണാതായ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. അണങ്കൂരിലെ അൻസാർ കൊല്ലമ്പാടി, ഭാര്യ സീനത്ത്, ഇവരുടെ മൂന്ന് മക്കള്‍ എന്നിവരെയാണ് കാണാതായിരിക്കുന്നത്. ദുബൈയില്‍ മൊബൈല്‍ കടയിലെ വ്യാപാരിയാണ് സവാദ്. ദുബൈയില്‍ അത്തര്‍ കട നടത്തിയിരുന്നതായും വിവരമുണ്ട്.

കാസര്‍കോട്ടെ രണ്ട് കുടുംബത്തിലെ 11 പേരെ കാണാതായി; ദാഇഷിലെത്തിയെന്ന് സംശയം, പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു

2018 ജൂണ്‍ 15 നാണ് ഇവരെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവരെ കാണാതായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കാസര്‍കോട് ജില്ലയുടെ തെക്കേ അറ്റമായ പടന്ന, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്നും മറ്റുമായി കഴിഞ്ഞ വര്‍ഷം നിരവധി കുടുബങ്ങളെ കാണാതാവുകയും ഇവര്‍ ദാഇഷ് ഭീകര ക്യാമ്പിലെത്തുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു. അന്ന് ഭീകരക്യാമ്പിലെത്തിയ ചുരുക്കം പേര്‍ മാത്രമാണ് ജീവിച്ചിരിക്കുന്നത്. കാസര്‍കോട്ട് നിന്നും വീണ്ടും കുടുംബങ്ങളെ കാണാതായ വിവരം ആഭ്യന്തരവകുപ്പ് ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിക്കുമെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, news, Missing, case, Police, Family, Kasargodvartha Exclusive, Daesh, Gulf, 11 goes missing from Kasargod, Case registered by Police.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia