കാസര്‍കോട്ട് വിദ്വേഷ പ്രസംഗത്തിനു പിന്നാലെ വീണ്ടും വിവാദവുമായി സ്വാധി സരസ്വതി; കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കാന്‍ വരുമെന്ന് വെല്ലുവിളി; ഫേസ്ബുക്ക് പോസ്റ്റില്‍ മലയാളികളുടെ പൊങ്കാല
May 2, 2018, 20:06 IST
കാസര്‍കോട്: (www.kasargodvartha.com 02.05.2018) കാസര്‍കോട്ട് വിദ്വേഷ പ്രസംഗത്തിനു പിന്നാലെ വീണ്ടും വിവാദവുമായി സ്വാധി സരസ്വതി. കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കാന്‍ വരുമെന്ന് വെല്ലുവിളിച്ചു കൊണ്ടാണ് വി.എച്ച്.പി വനിതാ നേതാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പോസ്റ്റിന് മലയാളികള്‍ പൊങ്കാലയിട്ടു കൊണ്ടിരിക്കുകയാണ്.
ആര്‍ക്കാണ് തന്നെ തടുക്കാന്‍ കഴിയുക എന്ന് അറിയണമെന്നും സരസ്വതി ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചു. ദിവസങ്ങള്‍ക്കു മുമ്പ് കാസര്‍കോട് ബദിയടുക്കയില്‍ സ്വാധി സരസ്വതി വര്‍ഗീയ പരാമര്‍ശം നടത്തിയത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കാന്‍ വരുമെന്ന വെല്ലുവിളിയുമാെയത്തിയത്. പോസ്റ്റിനെ വിമര്‍ശിച്ച് മലയാളികളടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.
രാജ്യം, മതം, സംസ്കാരം, പശു സംരക്ഷണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് തന്റെ കേരള സന്ദര്‍ശനം. കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കുക എന്ന സംഘ്പരിവാര്‍ ആശയ പ്രചാരണവും തന്റെ ലക്ഷ്യമാണെന്നും സരസ്വതി പറയുന്നു. ഈ പ്രചാരണങ്ങള്‍ക്കായി കേരളത്തിലേക്ക് വരുന്ന തന്നെ ആര്‍ക്കാണ് തടുക്കാന്‍ കഴിയുക എന്ന് കാണണമെന്നും സരസ്വതി ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചു.

Keywords: Kasaragod, Kerala, news, Top-Headlines, Social-Media, Trending, VHP Leader's FB post discussed
< !- START disable copy paste -->
< !- START disable copy paste -->