അങ്ങാടി ഉറക്കത്തിനിടയില്‍ പുട്ടുകച്ചവടം
May 22, 2018, 10:00 IST
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം അന്‍പത്തി മൂന്ന്)
കൂക്കാനം റഹ് മാന്‍
(www.kasargodvartha.com 22.05.2018) ഹൈസ്‌ക്കൂള്‍ പഠനകാലത്തെ ഓര്‍മ്മക്കൂട് തുറന്നു വെയ്ക്കുമ്പോള്‍ ഒട്ടനവധി രസകരങ്ങളായ അനുഭവങ്ങളും പങ്കുവയ്ക്കാന്‍ പറ്റാത്ത സ്വകാര്യ അനുഭവങ്ങളും ഒട്ടനവധിയുണ്ട്. അതിലേറ്റവും സുഖകരമായ ഓര്‍മ്മ അങ്ങാടി ഉറക്കമാണ്. 1950-60 കാലഘട്ടത്തില്‍ എന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം മരുമക്കത്തായ രീതിയിലാണ് കാര്യങ്ങള്‍ നടന്നു പോയിരുന്നത്. അമ്മാവന്‍മാരുടെ ശിക്ഷണവും പരിരക്ഷണവുമായിരുന്നു എന്റെ ജീവിതത്തിന് വെളിച്ചവും വഴിത്തിരിവുമായത്.
സ്‌ക്കൂളില്‍ പോകുന്നതിന് മുന്‍പും വന്നതിനു ശേഷവും ഉള്ള മുഴുവന്‍ സമയവും എന്റെ പ്രവര്‍ത്തന മണ്ഡലം അമ്മാവന്‍മാര്‍ നടത്തിയിരുന്ന അങ്ങാടിയായിരുന്നു. അതിരാവിലെയുള്ള ചായക്കച്ചവടത്തിനുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കലും, സ്‌ക്കൂള്‍ വിട്ടെത്തിയാല്‍ അങ്ങാടി അടക്കും വരെയുള്ള പ്രവര്‍ത്തനത്തിലും ഞാന്‍ പങ്കുകൊണ്ടിരിക്കണം. അതിനിടയില്‍ കിട്ടുന്ന സമയം മാത്രമേ സ്‌ക്കൂള്‍ പോക്കിനും പഠനത്തിനും ഉപയോഗിക്കാന്‍ പറ്റൂ. അങ്ങാടിയുടെ നീണ്ട വരാന്തയിലാണ് പായവിരിച്ച് തലയണവെച്ചുള്ള കിടത്തം, കിടത്തത്തിനു കൂട്ടുകൂടാന്‍ കൊല്ലന്‍ കുഞ്ഞിരാമന്‍, കോയ്യന്‍ ഗോവിന്ദന്‍, കുറുക്കന്‍ ലക്ഷ്മണന്‍, മച്ചുനിയന്‍ എന്നു വിളിക്കുന്ന ചെറിയമ്പു എന്നിവരുണ്ടാകും. കുളിച്ച് ഭക്ഷണം കഴിച്ച് റെഡിയായി രാത്രി 9 മണിക്ക് ഞങ്ങള്‍ കടയില്‍ എത്തും. എല്ലാവരും ഒത്ത് കൂടിയാല്‍ പാട്ടും, നാടകാഭിനയവും ചിലപ്പോള്‍ കോല്‍ക്കളിയും തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും. അയല്‍പക്കക്കാരെ ശല്യപ്പെടുത്താതെയായിരുന്നു പരിപാടികളെല്ലാം.
വൈദ്യുതി ഇല്ലാത്ത അക്കാലത്ത് റാന്തല്‍ വിളക്കിന്റെ വെളിച്ചത്തിലാണ് പരിപാടികളൊക്കെ നടത്തിയിരുന്നത്. അക്കാലത്ത് അമ്മാവന്‍മാര്‍ സ്ഥിരമായി സിനിമയ്ക്ക് പോകാറുണ്ടായിരുന്നു. അവര്‍ കണ്ട സിനിമയുടെ കഥയും, പാട്ടും അഭിനയേതാക്കളുടെ ഗുണദോഷവും മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നത് ഞാന്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കാറുണ്ട്. സിനിമ കാണാനുള്ള മോഹം ഉണ്ടായതങ്ങനെയാണ്. കുട്ടികളായ ഞങ്ങള്‍ക്കൊന്നും സിനിമ കാണാനുള്ള അവസരം ഉണ്ടായിരുന്നില്ല. അന്ന് പയ്യന്നൂരില്‍ മാത്രമാണ് 'ശോഭ' ടാക്കീസ്' എന്ന പേരില്‍ ഒരു സിനിമാ കൊട്ടയുണ്ടായിരുന്നത്. തറ ടിക്കറ്റിന് രണ്ട് അണ (12 നയാപൈസ) ആയിരുന്നു. കശുവണ്ടിക്കാലമായതിനാല്‍ ചെറിയ ചെറിയ തുകകള്‍ കണ്ടെത്താന്‍ വിഷമമുണ്ടാവില്ല. സിനിമയ്ക്ക് പോകുന്നത് വീട്ടുകാര്‍ അറിയാന്‍ പാടില്ല. അതിനുള്ള വിദ്യയും ഞങ്ങള്‍ കണ്ടെത്തി. ഞങ്ങള്‍ 4 പേരും സിനിമയ്ക്ക് പോകാന്‍ പ്ലാനിട്ടാല്‍ അങ്ങാടി ഉറക്കത്തിന് നേരത്തെ എത്തും. രാത്രി 9.30 യ്ക്കാണ് സെക്കന്റ് ഷോ തുടങ്ങുക. അതിന് എട്ട് മണിക്ക് പീടികയില്‍ നിന്ന് ഇറങ്ങണം. നാല് പേരും പായ വിരിച്ച് റെഡിയാക്കി തലയണ വെച്ച് പുതപ്പ് മൂടിവെയ്ക്കും. അകലെനിന്നും നോക്കിയാല്‍ നാല് പിള്ളേരും കിടന്നുറങ്ങി എന്നേ തോന്നൂ. നടന്ന് നടന്ന് അരമണിക്കൂര്‍ കൊണ്ട് കരിവെള്ളൂര്‍ ബസാറിലെത്തും. രാത്രികാലത്ത് ബസ് ഒന്നും ഇല്ല. റോഡിലൂടെ പയ്യന്നൂര്‍ ശോഭാ ടാക്കീസിനെ ലക്ഷ്യമാക്കി കളിയും പാട്ടും ചിരിയുമായി ഞങ്ങള്‍ വെച്ച് പിടിക്കും.
9.30 ന് സിനിമ തുടങ്ങുന്നതിന് മുന്‍പേ ടാക്കീസിനകത്ത് കടന്നുകൂടും. സ്‌ക്രീനിന്റെ അടുത്ത് തറയില്‍ മണലിലാണ് ഞങ്ങളുടെ ഇരുത്തം. സിനിമാപാട്ട് പുസ്തക വില്‍പ്പനക്കാരനും സോഡാ, കടല വില്‍പ്പനക്കാരനും അവരുടെ കച്ചവടം പൊടിപൊടിക്കും. സോഡ പൊട്ടിക്കുന്ന ശബ്ദവും വില്‍പ്പനക്കാരുടെ ബഹളവും ശല്യമാകാറുണ്ട്. വെളുത്ത സ്‌ക്രീനില്‍ നായകന്റെയും നായികയുടെയും പാട്ടും നൃത്തവും ആസ്വദിക്കുമ്പോഴും സിനിമയുടെ കഥ പുരോഗമിക്കുമ്പോഴും അത് ശ്രദ്ധിക്കാനാവാതെ വയറ് വിശന്ന് പൊരിയുന്നുണ്ടാവും. കടല വാങ്ങാന്‍ പോലും ആരുടെ കൈയിലും പൈസ ഉണ്ടാവില്ല. രാത്രി 12 മണിക്ക് സിനിമ വിട്ടാല്‍ പിന്നെ തിരിച്ചു നടത്തമല്ല ഓട്ടമാണ്.
അക്കാലത്ത് കോത്തായിമുക്കിനും വെള്ളൂരിനുമിടയില്‍ റോഡിനിരുവശത്തും ഇളനീര്‍കുലകള്‍ തൂങ്ങി നില്‍ക്കുന്ന ചെറുതെങ്ങുകള്‍ ഉണ്ടായിരുന്നു. കൈകൊണ്ട് എത്തി പിടിക്കാന്‍ പറ്റാവുന്ന ഉയരത്തിലായിരുന്നു അവ. റോഡില്‍ യാത്രക്കാരാരുമുണ്ടാവില്ല. വാഹനങ്ങള്‍ നന്നേ കുറവാണ്. വിശപ്പ് സഹിക്കാന്‍ കഴിയാതെ ഞങ്ങള്‍ ഓരോ ഇളനീര്‍ പറിച്ചെടുത്ത് റോഡിലെറിഞ്ഞ് പൊട്ടിക്കും. വെള്ളം കിട്ടിയില്ലെങ്കിലും അതിനകത്തെ കാമ്പ് തിന്ന് വിശപ്പടക്കിയാണ് യാത്ര തുടരുക. രാത്രി രണ്ട് മണിയോടെ കടയിലെത്തും. സുഖമായി ഉറങ്ങും. ആരോരും അറിയാതെ രണ്ട് കള്ളത്തരങ്ങള്‍ ചെയ്ത സുഖമുള്ള ഓര്‍മ്മ പലപ്പോഴും തികട്ടി വരാറുണ്ട്.
അന്നത്തെ ഒളിച്ചുപോക്കും ദീര്‍ഘമേറിയ ക്ലേശകരമായ നടത്തവും ഇളനീര്‍ പറിച്ച് വിശപ്പകറ്റലും ഒരു ത്രില്ലായിരുന്നു. അങ്ങാടി ഉറക്കത്തിന് വേറൊരു ലക്ഷ്യമുണ്ട് ഗോവിന്ദനും ലക്ഷ്മണനും സ്ഥലം വിടും. ഞാനും കുഞ്ഞിരാമനുമാണ് ചായ തയ്യാറാക്കുന്ന പ്രവര്‍ത്തിയില്‍ മുഴുകേണ്ടത്. ഞങ്ങള്‍ രണ്ട് പേരും ഓരോ വലിയ മണ്‍പാനിയില്‍ രണ്ട് മൂന്ന് പറമ്പ് അകലെയുള്ള വീട്ടില്‍ചെന്ന് വെള്ളം കോരിയെടുത്ത് മണ്‍പാനിയില്‍ നിറയ്ക്കണം. തെരിയ തലയില്‍ വെച്ച് മണ്‍പാനിയുമായി ഞങ്ങള്‍ കടയിലെത്തും. അടുപ്പില്‍ തീ കത്തിക്കലും ചായ വെള്ളം തിളപ്പിക്കലും എന്റെ പണിയാണ്. ഗ്ലാസും പാട്ടയുമൊക്കെ കഴുകിവെയ്ക്കല്‍ കുഞ്ഞിരാമന്റെ പണിയാണ്. ചായ തയ്യാറാക്കി കഴിയുമ്പോഴേക്കും ചെരുപ്പുകുത്തി കോളനിയില്‍ നിന്നും തിമ്മനും, മാലിങ്കനും, ഒറ്റക്കണ്ണനും, ദാസനും അവരുടെ ഭാര്യമാരെയും കുഞ്ഞുകുട്ടികളെയും കൂട്ടി റെഡിയായി എത്തും. അപ്പോഴേക്കും ഉമ്മൂമ്മ വീട്ടില്‍ നിന്നും തയ്യാറാക്കിയ ഉണക്ക കപ്പ കൊണ്ടുള്ള ഇലയടയും പയറുകറിയുമായി അങ്ങാടിയിലെത്തും. ചായ കുടിക്കാന്‍ വന്നവരൊക്കെ അങ്ങാടിയുടെ മുന്‍വശത്തുള്ള കളത്തിലിരിക്കും. രണ്ട് അണ ഉണ്ടായാല്‍ വയറ് നിറച്ചും ബ്രേക്ക് ഫാസ്റ്റ് കഴിച്ച് വിറക് വെട്ടാന്‍ കാട്ടിലേക്ക് പോകും. അങ്ങാടിയുടെ നിരപ്പലകള്‍ തുറന്ന് വരാന്തയും മുറ്റവും അടിച്ച് വൃത്തിയാക്കി കഴിയുമ്പോഴേക്കും എട്ട് എട്ടര മണിയായി കാണും.
ആ സമയമാവുമ്പോഴേ പള്ളിയുറക്കം കഴിഞ്ഞ് അമ്മാവന്‍മാര്‍ വരൂ. അമ്മാവനെ വിളിച്ച് വരുത്താന്‍ ഒരു സൂത്രം കൂടിയുണ്ട്. അങ്ങാടിയുടെ നിരപ്പലകയുടെ പൂട്ട് തുറക്കുന്ന നീണ്ട ഇരുമ്പ് താക്കോലിന്റെ ദ്വാരത്തിലൂടെ നിരവധി തവണ വിസിലൂതി വിളിച്ചാലേ അമ്മാവന്‍ എത്തൂ. അങ്ങാടി ഉറക്കത്തിന്റെ അവിസ്മരണീയമായ ഓര്‍മകള്‍ അതിലൂടെ എപ്പോഴെങ്കിലും യാത്ര ചെയ്യുമ്പോള്‍ കട നിന്നിരുന്ന സ്ഥലത്ത് ഒരു മിനിട്ടുനിന്ന് അറുപതാണ്ടുകള്‍ക്കപ്പുറം നടന്ന സംഭവങ്ങള്‍ ഓര്‍ത്തു ചിരിക്കും. ചിലപ്പോള്‍ ഓര്‍ത്ത് കരയും. ആ കൂട്ടുകാരൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അമ്മാവന്‍മാരൊക്കെ മണ്‍മറഞ്ഞു പോയി. അവര്‍ തന്ന ശിക്ഷയും സംരക്ഷണവും അന്ന് കൈപ്പുള്ളതായി തോന്നിയെങ്കിലും ഇന്ന് മധുരമൂറുന്ന തേന്‍തുള്ളികളായി മനസ്സിന് ഉന്‍മേഷം പകരുന്നു.
Also Read:
1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്
11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ
12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍
13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍
14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !
15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്
16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും
17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ
18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ
19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...
20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍
21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം
22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്
23.വീണുടഞ്ഞ സ്വപ്നം
24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം
25.പേടിപ്പെടുത്തിയ ചുടുകാട്
26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ
27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍
28.എം.വി ആര്‍ നോട് ഒരു ചോദ്യം
29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം
30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍
31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു
32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ
33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും
34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍
35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍
36.മലപോലെ വന്നത് മഞ്ഞുപോലെ പോയി
37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ
38.തറവാട് ഒരോര്‍മ്മ
39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍
40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച
41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും
43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍
44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്
45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്
46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി
47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും
48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും
ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി
50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?
51. ഒരു വെറ്റിലക്കഥ
52.എന്റെ സാക്ഷരതാ ക്ലാസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Kookanam-Rahman, School, Cinema, Shop, Story of my foot steps part-53.