city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു വെറ്റിലക്കഥ

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം 51)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 08.05.2018) ഉമ്മ കുറേകാലം താമസിച്ച മണക്കാട്ടുള്ള വീട്ടിലേക്ക് ചെന്നപ്പോള്‍ അനുജന്‍ അടുക്കള മുറ്റത്തെ വെറ്റിലക്കൊടി കാട്ടിത്തന്നു. ഉമ്മ മരിച്ചിട്ട് 5വര്‍ഷം പിന്നിട്ടു. ഉമ്മ നട്ടുനനച്ചുവളര്‍ത്തിയ വെറ്റിലക്കൊടിയാണത്. ഇപ്പോള്‍ അനുജന്‍ മാത്രമാണവിടെ താമസം. വെറ്റിലക്കൊടിയെ ശ്രദ്ധിക്കാറില്ല. വേനല്‍ക്കാലത്തുപോലും ആ ചെടിക്ക് വെള്ളം ഒഴിച്ചുകൊടുക്കാറില്ല. എന്നിട്ടുപോലും ആ വള്ളിചെടിയില്‍ നിറയെ വെറ്റില കിളിര്‍ത്തുനില്‍ക്കുന്നു. സ്‌നേഹം തന്ന് ഞങ്ങളെ ലാളിച്ച് പോറ്റിയ ഉമ്മയുടെ നന്മ നിറഞ്ഞ മനസുപോലെ ഉമ്മയുടെ കരസ്പര്‍ശവും ശ്രദ്ധയും പതിഞ്ഞ വെറ്റിലക്കൊടി നിറയെ വെറ്റില തളിര്‍ത്തുനില്‍ക്കുന്നു. ധാരാളം ചെടികളും മരങ്ങളും ആ പറമ്പില്‍ ഉമ്മ നട്ടുവളര്‍ത്തിയിട്ടുണ്ട്. പക്ഷേ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി മുരിങ്ങാചെടിയില്‍ പടര്‍ന്നുകയറിയ വെറ്റിലക്കൊടി വേറിട്ടുനില്‍ക്കുന്നു. എന്നും പ്രസ്തുതകൊടിയില്‍നിന്നും വെറ്റില നുള്ളിയെടുത്ത് മുറുക്കുകയും വീട്ടില്‍ എത്തുന്ന അതിഥികളെ വെറ്റിലയും മുറുക്കാനും കൊടുത്ത് സല്‍ക്കരിക്കുകയും ചെയ്യാറുണ്ട് ഉമ്മ.

താന്‍ ഓമനിച്ചുവളര്‍ത്തിയ വെറ്റിലക്കൊടി കാണാനും അതുകണ്ട് ആനന്ദിക്കാനും ഇപ്പോഴും ഉമ്മയുടെ ആത്മാവ് അവിടെ എത്തുന്നുണ്ടോ ആവോ? അനിയന്റെ വീട്ടില്‍നിന്ന് മാറി ഒന്ന് രണ്ട് വര്‍ഷം എന്റെ കൂടെയാണ് ഉമ്മ താമസിച്ച് വന്നത്. വയ്യാതായി കിടക്കുമ്പോഴും വെറ്റില വള്ളിയെക്കുറിച്ച് ചോദിക്കും. 'ഉണക്കാതെ സൂക്ഷിക്കണേ'യെന്ന് പറയും. അതായിരിക്കും ഇന്നും ഉണങ്ങാതിരിക്കാന്‍ ആ ചെടി ഊര്‍ജം കാണിക്കുന്നത്. ഉമ്മ വെറ്റിലമുറുക്കിലേക്ക് പോയതിനുപിന്നിലും ഒരു കഥയുണ്ട്. അഞ്ച് ആങ്ങളമാരാണ് ഉമ്മക്ക്. അതില്‍ രണ്ട്‌പേര്‍ ചുരുട്ട് വലിയന്‍മാരും രണ്ട്‌പേര്‍ ബീഡിവലിയന്‍മാരുമാണ്. ആങ്ങളമാരുടെ കീശയില്‍നിന്ന് ബീഡി അടിച്ചുമാറ്റുക ഉമ്മയുടെ സ്വഭാവമായിരുന്നു. അവര്‍ കാണാതെ ബീഡിവലിക്കാനും തുടങ്ങി. ഇത് സ്വഭാവമായി മാറി. പൊതുവെ ഉമ്മ ഒരു ആണ്‍സ്വഭാവക്കാരിയായിരുന്നു. 'നാല് ആങ്ങളമാരുടെ കൂടെ ജീവിക്കുന്ന ഞാനും ഒരാണിനെപോലെതന്നെ'എന്ന് ഉമ്മ പറയുന്നത് കേട്ടിട്ടുണ്ട്.

പ്രൈമറി ക്ലാസില്‍ പഠിക്കുന്ന കാലത്ത് 'എന്റെ ഉമ്മ ബീഡിവലിക്കാറുണ്ടെന്ന'് അഭിമാനത്തോടെ ഞാന്‍ കൂട്ടുകാരോട് പറയാറുണ്ട്. ക്രമേണയാണ് പെണ്ണുങ്ങള്‍ ബീഡിവലിക്കുന്നത് കുറച്ചിലാണെന്ന് എനിക്ക് ബോധ്യമായത്. ഹൈസ്‌ക്കൂള്‍ ക്ലാസിലെത്തിയപ്പോള്‍ ഞാന്‍ ഉമ്മ പുകവലിക്കുന്നതിനെ എതിര്‍ക്കാന്‍ തുടങ്ങി. ഉമ്മുമ്മയും എന്റെ സഹായത്തിനെത്തി. പുകവലി നിര്‍ത്തി മുറുക്കിലേക്കെത്താന്‍ ഉമ്മൂമ്മ പ്രോത്സാഹിപ്പിച്ചു. അങ്ങിനെയാണ് ഉമ്മ മുറുക്കാന്‍ തുടങ്ങിയത്. മരിക്കുന്നതുവരെ ആ സ്വഭാവം നിലനിര്‍ത്തി. അവസാനകാലം അടക്കമാത്രം ചവച്ചാണ് തൃപ്തി അടഞ്ഞത്. മക്കളായ ഞങ്ങള്‍ ഉമ്മയുടെ മുറുക്കിനെ ഇഷ്ടപ്പെടാത്തതിനാല്‍ വളരെ സ്വകാര്യമായിട്ടാണ് ആ കാര്യം നിര്‍വഹിച്ചത്.

ഒരു വെറ്റിലക്കഥ

കൂക്കാനത്ത് വെറ്റില കൃഷിചെയ്യുന്ന ഒന്ന് രണ്ട് കര്‍ഷകരുണ്ടായിരുന്നു. സഖാവ് കുഞ്ഞിരാമേട്ടനും, അപ്യാല്‍ ചെറിയമ്പുവേട്ടനുമായിരുന്നു അതില്‍ പ്രമുഖര്‍. എപ്പോഴും വെറ്റിലക്കൊടിക്ക് വെള്ളം നനച്ച്‌കൊണ്ടിരിക്കണം. പച്ചിലവളവും വെണ്ണീറും ചാണകവുമാണ് പ്രധാനവളപ്രയോഗങ്ങള്‍. വെറ്റിലക്കൊടിക്ക് വെള്ളം തേവാന്‍ 'ഊഏണി' ഉപയോഗിക്കും. 'കൂവലില്‍'നിന്ന് ഊഏണി ഉപയോഗിച്ച് വെള്ളം ചാലിലൂടെ ഒഴുക്കി വെറ്റിലക്കൊടി തടത്തിലെത്തിക്കും. അതൊന്നും ഇന്ന് കാണാനില്ല. നല്ല അധ്വാനവും ശ്രദ്ധയും ഉണ്ടായാലേ വിളവ് കാര്യമായി ലഭിക്കൂ. മുരിങ്ങ ചെടി,കവുങ്ങ് എന്നിവയിലാണ് വെറ്റിലവള്ളി പടര്‍ത്തിയിരുന്നത്. മുളഏണി ഉപയോഗിച്ച് വെറ്റില നുള്ളിയെടുക്കും. പറിച്ചെടുക്കുന്നയാളുടെ പിറകുവശം തെങ്ങോലകൊണ്ട് മെടഞ്ഞ കൂട്ടകെട്ടിവെക്കും. അതിലാണ് വെറ്റില പറിച്ചിടുക. താഴെ ഇറങ്ങിയശേഷം വെറ്റില ആഞ്ഞുവെക്കും. 25 വെറ്റില ഒരു കവ്‌ള്് വെറ്റില എന്നാണ് പറയുക. അങ്ങിനെ നാല് കവ്്‌ള് വെറ്റില ഒന്നിച്ചുകെട്ടിയാല്‍ നൂറ് വെറ്റിലകിട്ടും. അതിന് ഒരു കെട്ട് എന്നാണ് പറയാറ്. ഓരോ വിളവെടുപ്പിലും വെറ്റിലകൊടിയുടെ എണ്ണമനുസരിച്ച് വെറ്റിലക്കെട്ടിന്റെ എണ്ണം കൂടുകയോ കുറയുകയോ ചെയ്യും. അത് കടകളിലും ചന്തയിലും ചെന്ന് വില്‍പന നടത്തും.

വെറ്റില അടക്ക,പുകയില ,കൂടാതെ ചുണ്ണാമ്പും വേണം മുറുക്കാന്‍ ഘടകങ്ങള്‍ പൂര്‍ത്തിയാവാന്‍. ചുണ്ണാമ്പുണ്ടാക്കുന്ന രീതിയും ഞാന്‍ കണ്ടിട്ടുണ്ട്. കക്കത്തോട് ചുട്ടെടുക്കുന്ന വിദ്യ അറിയുന്ന ഒരു വിഭാഗമുണ്ട്. അവരെ ഞങ്ങളുടെ നാട്ടില്‍ 'ചെരുപ്പുകുത്തികള്‍' എന്നാണ് അറിയപ്പെടുന്നത്. അവരുടെ വീടിനുമുന്നില്‍ മണ്ണ്‌കൊണ്ട് തീര്‍ത്ത വലിയ ചൂളകളുണ്ടാവും. അതില്‍ കക്കത്തോട് ഇട്ട് കത്തിക്കും. അതിനെ 'നീറ്റ് കക്ക' എന്ന്പറയും. നീറ്റ് കക്ക മണ്‍കലത്തില്‍ ഇട്ട് ചൂടുവെള്ളമൊഴിച്ചാല്‍ പതഞ്ഞ് വരും. അത് തണുത്താല്‍ പേസ്റ്റ് രൂപത്തില്‍കാണും. അതിനാണ് നൂറ് അതവാ ചുണ്ണാമ്പ് എന്നുപറയുന്നത്. വെറ്റിലയുടെ പിറകുവശത്തെ ഞരമ്പുകള്‍ നുള്ളി മാറ്റി അവിടെ ചുണ്ണാമ്പ് തേച്ച് പിടിപ്പിക്കും. നല്ല രക്തനിറമുണ്ടാകാനാണ് ചുണ്ണാമ്പുതേക്കുന്നത്. നാലുംകൂട്ടിമുറുക്കി പിച്ചളകൊണ്ട് ഉണ്ടാക്കിയ മനോഹരമായ 'തുപ്പ്ന്നില്‍' ചോരനിറമുള്ള തുപ്പല്‍ തുപ്പികളയും. തുപ്പുന്ന്, കോളാമ്പി എന്നിവ പഴയകാലത്ത് മിക്ക വീടുകളിലും കാണും. വെള്ള ഓട്ടില്‍ നിര്‍മ്മിച്ച അവ തിളക്കമുള്ളവയായിരിക്കും. അവ ദിവസേന തേച്ച്മിനുക്കിവെക്കും. അതിലേക്കാണ് മുറുക്കിതുപ്പുക. പക്ഷേ മുറ്റം നിറയെ മുറുക്കിതുപ്പല്‍ കാണുന്ന അവസ്ഥയൊന്നും അന്ന് ഉണ്ടായിരുന്നില്ല.

വെറ്റില കേടുകൂടാതെ സൂക്ഷിക്കുന്നതിന് പ്രകൃതിദത്തമായ ഫ്രിഡ്ജായി കണ്ടെത്തിയത് വാഴയുടെ പോളയ്ക്കകത്തു സൂക്ഷിക്കുകയെന്നതാണ്. ആഴ്ചകളോളം വെറ്റില വാടാതെ സുരക്ഷിതമായിരിക്കും. വെറ്റില പൂജാവേളകളിലും, ആദരിക്കല്‍ ചടങ്ങുകളിലും,വിവാഹ മുഹൂര്‍ത്തങ്ങളിലും ഒഴിച്ചുകൂടാത്ത ഒരിനമാണ്. താംമ്പൂലം എന്നാണ് വെറ്റിലയുടെ സംസ്‌കൃതനാമം. വെറ്റിലയ്ക്കും അടക്കയ്ക്കും മാന്യസ്ഥാനവും സമൂഹം കല്‍പ്പിച്ചുനല്‍കിയിട്ടുണ്ട്. ഉമ്മ നട്ടുനനച്ചുവളര്‍ത്തിയ ഇന്നും വാടാതെ, ഉണങ്ങാതെ തഴച്ചുനില്‍ക്കുന്ന വെറ്റില വള്ളിയില്‍നിന്നും അയല്‍ക്കാരും നാട്ടുകാരും പുണ്യകാര്യങ്ങള്‍ക്കായി വെറ്റില പറിച്ചുകൊണ്ട്‌പോകാറുണ്ടെന്നും അനുജന്‍ പറഞ്ഞു.

ഉമ്മയുടെ ആത്മാവിന് കൃതാര്‍ത്ഥത ഉണ്ടാകുന്ന കാര്യമായിരിക്കും അത്. ആ വെറ്റിലക്കൊടി ഇനിയും ഉണങ്ങാതെ നില്‍ക്കട്ടെ. തളിരിട്ട് വളരട്ടെ. ആ ചെടിയെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കാന്‍ ഉമ്മയോടുള്ള സ്‌നേഹാദരവ് എന്നും നിലനിര്‍ത്താന്‍ ആ മുരിങ്ങാചെടിക്കും അതിന്മേല്‍ പടര്‍ന്നുകയറി പന്തലിച്ചുനില്‍ക്കുന്ന വെറ്റിലക്കൊടിക്കും സാധിക്കും. സ്വന്തം മക്കളക്കാളും ജീവനുള്ള സസ്യങ്ങള്‍ക്ക് തങ്ങളെ പരിപാലിച്ചവരെ സ്മരിക്കാന്‍ കഴിയുമെന്ന് ഈ വെറ്റിലക്കൊടി സാക്ഷ്യപ്പെടുത്തുന്നു.

Also Read:
1.
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍

42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്

45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്

46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി

47.എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും


48.കളഞ്ഞുകിട്ടിയ വാച്ചും സ്‌ക്കൂളിലേക്കൊരു ഷെല്‍ഫും

ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

49.ഓര്‍മ്മയിലേക്ക് ഓടിയെത്തുന്ന ഓത്തുകെട്ടി

50.ആശ്വാസമേകാനെങ്കിലും ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കുമോ?


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kookanam-Rahman, Article, Plant, Water, Mother, Story of my foot steps part-51.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia