കാസര്‍കോട്ടെ രൂക്ഷമായ ഗതാഗത കുരുക്കിന് ആശ്വാസമായി ആദ്യത്തെ പേ പാര്‍ക്കിംഗ് ആരംഭിച്ചു; ബൈക്കിന് 5 രൂപ, കാറിനും ഓട്ടോയ്ക്കും 10 രൂപ
May 14, 2018, 22:45 IST
കാസര്‍കോട്: (www.kasargodvartha.com 14.05.2018) കാസര്‍കോട്ടെ രൂക്ഷമായ ഗതാഗത കുരുക്കിന് ആശ്വാസമായി ആദ്യത്തെ സ്വകാര്യ പേ പാര്‍ക്കിംഗ് ആരംഭിച്ചു. 30 കാറുകള്‍ക്കും 30 ലധികം ബൈക്കിനും ഓട്ടോയ്ക്കും പാര്‍ക്ക് ചെയ്യാന്‍ സാധിക്കും. കാറിന് ഒരു മണിക്കൂര്‍ പാര്‍ക്ക് ചെയ്യാന്‍ 10 രൂപയാണ് നല്‍കേണ്ടത്. 12 മണിക്കൂര്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ 60 രൂപ നല്‍കേണ്ടി വരും. ബൈക്കിന് അഞ്ച് മണിക്കൂറിന് 5 രൂപയാണ്.
12 മണിക്കൂറാണെങ്കില്‍ 10 രൂപ നല്‍കണം. നഗരഹൃദയത്തില്‍ എം ജി റോഡിലെ എല്‍ ഐ സി ഓഫീസിനു സമീപമാണ് പേ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പേ പാര്‍ക്കിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ട്രാഫിക് എസ്. ഐ രാമകൃഷ്ണന്‍ നിർവഹിച്ചു.
എസ് ഐ വിശ്വന്‍, എ എസ് ഐ തമ്പാന്‍, സദാശിവ മല്യ, റഹ് മാന്‍ തായത്തൊടി, ലോകേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
30 സെന്റ് സ്ഥലത്താണ് പാര്‍ക്കിംഗ്. നഗരത്തില്‍ ഇപ്പോള്‍ റോഡില്‍ തന്നെയാണ് കാറുകളും ബൈക്കുകളും അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നത്. ഇത് വലിയ ഗതാഗത കുരുക്കാണ് ഉണ്ടാക്കുന്നത്. ഇതില്‍ നിന്നും ചെറിയ ആശ്വാസമാണ് ഇപ്പോള്‍ ആരംഭിച്ച പേ പാര്‍ക്കിംഗ്. അനധികൃത പാര്‍ക്കിംഗിന്റെ പേരില്‍ പോലീസ് പിഴയീടാക്കുന്നതിന്റെ ചെറിയൊരു തുകയും മറ്റ് നൂലാമാലകളും പേ പാര്‍ക്കിലൂടെ ഉണ്ടാകില്ലെന്നാണ് വാഹന ഉടമകളുടെ പ്രതികരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Pay parking inaugurated in Kasaragod Town < !- START disable copy paste -->