കൈ വേദനയുമായെത്തിയ രോഗിക്ക് ഹൃദയശസ്ത്രക്രിയ നടത്താന്‍ നിര്‍ദേശിച്ചു; ഡോക്ടര്‍ക്കെതിരെ പരാതിയുമായി രോഗി ഉപഭോക്തൃ കോടതിയില്‍
May 27, 2018, 09:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.05.2018) കൈ വേദനയുമായെത്തിയ രോഗിക്ക് ഹൃദയശസ്ത്രക്രിയ നടത്താന്‍ നിര്‍ദേശിച്ച ഡോക്ടര്‍ക്കെതിരെ പരാതിയുമായി രോഗി ഉപഭോക്തൃ കോടതിയില്‍. കുശാല്‍നഗറിലെ പാലാട്ട് ഇബ്രാഹിമാണ് ഉപഭോക്തൃ കോടതിക്കും കലക്ടര്‍ക്കും പരാതി നല്‍കിയത്. മെയ് ഒന്നിന് ഇടതുകൈയുടെ തോള്‍ ഭാഗത്ത് വേദന അനുഭവപ്പെട്ട താന്‍ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ അവിടുത്തെ ഡോക്ടര്‍ എക്കോ ടെസ്റ്റും ടിഎംടി ടെസ്റ്റും ആന്‍ജിയോഗ്രാം ചെയ്യാനും നിര്‍ദേശിക്കുകയായിരുന്നുവത്രേ. തുടര്‍ന്ന് ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും നിര്‍ബന്ധമായും ചെയ്യണമെന്ന് ഡോക്ടര്‍ ഫോണില്‍ വിളിച്ചുപറഞ്ഞതായും പരാതിയില്‍ പറയുന്നു.
പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലെത്തി വിദഗ്ദ്ധ ഡോക്ടറെ കണ്ടപ്പോള്‍ ടിഎംടി പരിശോധനയില്‍ തനിക്കു ഹൃദയസംബന്ധമായ അസുഖങ്ങളൊന്നുമില്ലെന്നും കൈവേദന മാറ്റാന്‍ ഫിസിയോതെറാപ്പി മാത്രമാണ് നിര്‍ദേശിച്ചതെന്നും ഇബ്രാഹിം പറയുന്നു. തുടര്‍ന്നാണ് പരാതിയുമായി ഇബ്രാഹിം ഉപഭോക്തൃ കോടതിയിലെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Doctor, complaint, court, Top-Headlines, Patient come with Hand pain, Doctor suggested heart surgery; complaint lodged
< !- START disable copy paste -->