കേരളത്തില്‍ അപൂര്‍വ്വയിനം വൈറസ്; കോഴിക്കോട്ട് പനി ബാധിച്ച് മരിച്ചത് ഒരു കുടുംബത്തിലെ മൂന്നു പേര്‍, ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്, പക്ഷിമൃഗാദികളും വവ്വാലും കഴിച്ച പഴവര്‍ഗങ്ങള്‍ ഭക്ഷിക്കരുതെന്ന് മുന്നറിയിപ്പ്, മുന്‍കരുതലുകള്‍ ഇവയാണ്
May 20, 2018, 10:35 IST
കോഴിക്കോട്: (www.kasargodvartha.com 20.05.2018) കേരളത്തില്‍ അപൂര്‍വ്വയിനം വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കോഴിക്കോട്ട് ഇത്തരത്തില്‍ പനി ബാധിച്ച് മരിച്ചത് ഒരു കുടുംബത്തിലെ മൂന്നു പേരാണ്. ഇതോടെ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പും രംഗത്തെത്തി. പക്ഷിമൃഗാദികളും വവ്വാലും കഴിച്ച പഴവര്‍ഗങ്ങള്‍ ഭക്ഷിക്കരുതെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ ഇത്തരം വൈറസ് ആദ്യമായിട്ടാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എന്നാല്‍ ആശങ്കപ്പെടാനില്ലെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡ് തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടയിലെ വളച്ചുകെട്ടി മൂസയുടെ മക്കളായ സാബിത്ത്, സ്വാലിഹ് എന്നിവരും ഇവരുടെ പിതൃസഹോദരന്‍ വളച്ചുകെട്ടി മൊയ്തീന്‍ ഹാജിയുടെ ഭാര്യ മറിയം (51) എന്നവരുമാണ് പനി ബാധിച്ച് മരിച്ചത്.
മുന്‍കരുതലുകള്‍ ഇവ:
1. പക്ഷിമൃഗാദികളും വവ്വാലും ഭാഗികമായി ആഹരിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ പഴവര്‍ഗങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
2. വവ്വാലിന്റെ കാഷ്ഠം വീഴാന്‍ സാധ്യതയുള്ള ഒന്നും ഉപയോഗിക്കാതിരിക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ തുറന്ന കലത്തില്‍ ശേഖരിക്കുന്ന തെങ്ങ്/പന കള്ള് ഉപയോഗിക്കാതിരിക്കുക.
3. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളുമായി ഇടപഴകുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തിഗതമായ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്.
4. രോഗികളുടെ അടുത്ത് കൂടുതല്‍ സമയം ചെലവഴിക്കാതിരിക്കുക.
5. പനിയുള്ളവരെ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക.
6. രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശേഷം സോപ്പുപയോഗിച്ച് കൈ നന്നായി കഴുകി വൃത്തിയാക്കുക.
7. പനി ബാധിച്ചവരെ ശുശ്രൂഷിക്കുന്നവര്‍ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിക്കുക. ശരീരം സ്പര്‍ശിച്ചവര്‍ ഉടനെ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Kozhikode, Trending, Nipah virus in Kerala; 3 died < !- START disable copy paste -->