അമിതവേഗതയിലെത്തിയ മിന്നല്‍ ബസിടിച്ച് തട്ടുകട ഉടമ മരിച്ചു
May 12, 2018, 10:19 IST
ചെമ്മനാട്: (www.kasargodvartha.com 12.05.2018) അമിതവേഗതയിലെത്തിയ മിന്നല്‍ ബസിടിച്ച് തട്ടുകട ഉടമ മരിച്ചു. ചെമ്മനാട് മുണ്ടാങ്കുലത്ത് ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടമുണ്ടായത്. മധൂര്‍ അറന്തോട് സ്വദേശിയും ചെര്‍ക്കളയില്‍ താമസക്കാരനുമായ മുഹമ്മദ് ഇബ്രാഹിം (50) ആണ് മരിച്ചത്. കൊട്ടാരക്കര- സുള്ള്യ റൂട്ടിലോടുന്ന മിന്നല്‍ ബസാണ് അപകടം വരുത്തിയത്. അപകടത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ മറ്റൊരു ബസില്‍ കയറി രക്ഷപ്പെട്ടു.
മുണ്ടാങ്കുലത്ത് തട്ടുകട നടത്തുന്ന ഇബ്രാഹിം സമീപത്തെ കടയില്‍ നിന്നും പാല്‍ വാങ്ങി തിരിച്ചുപോവുന്നതിനിടെയാണ് അമിതവേഗതയിലെത്തിയ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പരേതനായ അബ്ദുല്ല- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: റംല. മക്കള്‍: ഫൈറൂസ്, നൈമുദ്ദീന്‍, മൊയ്‌നുദ്ദീന്‍ (മൂവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, സുബൈര്‍, സിദ്ദീഖ്, ഹലീമ, നഫീസ, മറിയംബി, സഫിയ.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Accidental-Death, Chemnad, Top-Headlines, Man died after Bus hits < !- START disable copy paste -->