പള്ളിയുടെ പ്രവര്‍ത്തനം മാഫിയ സംഘങ്ങള്‍ തടസപ്പെടുത്തുന്നതായി ജമാഅത്ത് കമ്മിറ്റി; എട്ടു മാസമായി അപവാദ പ്രചരണവും കള്ളക്കേസും നടത്തുന്നതായും പരാതി
May 25, 2018, 18:18 IST
കാസര്‍കോട്: (www.kasargodvartha.com 25.05.2018) പള്ളിയുടെ പ്രവര്‍ത്തനം മാഫിയ സംഘങ്ങള്‍ തടസപ്പെടുത്തുന്നതായി ജമാഅത്ത് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഷിറിയ മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികളാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഷിറിയ ജുമാമസ്ജിദിന്റെ പ്രവര്‍ത്തനങ്ങളെ എട്ടു മാസത്തോളമായി മണല്‍ - ലഹരി മാഫിയ സംഘങ്ങളും മറ്റും ചേര്‍ന്ന് തടസപ്പെടുത്തുന്നു.
മണല്‍ കടത്തുന്ന സംഘങ്ങള്‍ക്ക് എസ്‌കോര്‍ട്ട് പോകുന്നവരെ കുറിച്ച് പോലീസില്‍ വിവരം നല്‍കുന്നുവെന്നാരോപിച്ചാണ് പള്ളിയുമായി ബന്ധപ്പെട്ട ദൈനംദിന പ്രവര്‍ത്തനങ്ങളെയും മറ്റു പരിപാടികളെയും അലങ്കോലപ്പെടുത്തുകയും കമ്മിറ്റി നേതാക്കളെ കൈയ്യേറ്റം ചെയ്യുകയും കള്ളക്കേസ് ചമക്കുകയും അപവാദ പ്രചരണങ്ങള്‍ നടത്തുകയും ചെയ്യുന്നത്.
പള്ളിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്തവരും ദീര്‍ഘകാലമായി വരിസംഖ്യ കുടിശ്ശിക വരുത്തിയവരുമാണ് ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ മുന്നിലുള്ളതെന്നും കമ്മിറ്റി ആരോപിക്കുന്നു. പള്ളിക്കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സുഖമമായി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് വിശ്വാസികളായ തങ്ങളുടെ ആവശ്യം. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ല. ലോക്കല്‍ പോലീസിന്റെ നടപടിക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പ് നടത്തിവരികയാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തിവരാറുള്ള ഉറൂസിന്റെ ആലോചനാ യോഗം അലങ്കോലപ്പെടുത്തുകയും ഇതേ തുടര്‍ന്ന് ഉറൂസ് നടക്കാതെ പോവുകയും പരിശുദ്ധ റമദാനില്‍ നടത്താറുള്ള ബദ്രീങ്ങളുടെ ആണ്ടു നേര്‍ച്ചയും നടത്താന്‍ അനുവദിക്കുന്നില്ലെന്നും നിരന്തരം വെല്ലുവിളി നടത്തിക്കൊണ്ടിരിക്കുകയാണെന്നും കമ്മിറ്റി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. വഖഫ് ബോര്‍ഡിന്റെതടക്കം അംഗീകാരവും കൃത്യമായ ഓഡിറ്റിങ്ങും നടത്തി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് പള്ളിയുടെ പ്രവര്‍ത്തനങ്ങളെ ചിലര്‍ തടസപ്പെടുത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് ജി.എ മൊയ്തീന്‍, സെക്രട്ടറി ഇബ്രാഹിം ഹാജി കയ്യാര്‍, വൈസ് പ്രസിഡണ്ട് അബ്ദുല്ല ഉമര്‍ ബോട്ട്‌മേന്‍, ജോ. സെക്രട്ടറി എസ്.എം ഹനീഫ്, അബ്ദുല്‍ ജലീല്‍, എസ് എം അബു, വി.കെ ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Masjid, Religion, Kumbala, Mafia groups disrupting activities of Masjid; Says Committee members
< !- START disable copy paste -->