city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അജ്മലിന്റെ ദുരൂഹ മരണം: ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേറുന്നു, ഗ്രാമസഭ പ്രമേയം പാസാക്കി

ചെമ്മനാട്: (www.kasargodvartha.com 02.05.2018) ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ശേഷം ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്ത് ചെന്ന് മരണപ്പെട്ട ചെമ്മനാട് കൊമ്പനടുക്കം ആലിച്ചേരിയിലെ അജ്മലി (26)ന്റെ മരണകാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഏറുന്നു. ഓരോ ദിവസവും സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധി പേരാണ് വീട്ടിലെത്തി അനുശോചനം അറിയിക്കുകയും ആക്ഷന്‍ കമ്മറ്റി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നത്.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി പേര്‍ ഓരോ ദിവസം നേരിട്ട് വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ. കഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍, ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജില്ലാ സെക്രട്ടറി ടി.ഡി കബീര്‍, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് സി.എ. യൂസുഫ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് കെ. മുഹമ്മദ് ഷാഫി, മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി എ.ബി. ഷാഫി, ട്രഷറര്‍ ഹമീദ് മാങ്ങാട്, പ്രമുഖ ഗായകന്‍ അസീസ് തായ്‌നേരി, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് കക്കണ്ടം, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പദ്മരാജന്‍ ഐങ്ങോത്, ഫ്രറ്റേണിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മറ്റി അംഗം ഇര്‍ഫാന്‍ ഉദുമ തുടങ്ങിയ നേതാക്കള്‍ അജ്മലിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
അജ്മലിന്റെ ദുരൂഹ മരണം: ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേറുന്നു, ഗ്രാമസഭ പ്രമേയം പാസാക്കി
ചെമ്മനാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് ഗ്രാമ സഭ അജ്മലിന്റെ ദുരൂഹ മരണത്തിലുള്ള നിഗൂഢത പുറത്ത് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. മന്‍സൂര്‍ കുരിക്കള്‍ പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തെ ഗംഗാധരന്‍ നായര്‍ പിന്തുണച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സജിത രാമകൃഷണന്‍ സ്വാഗതം പറഞ്ഞു.

മുന്‍ മന്ത്രി സി.ടി. അഹമ്മദലി ചെയര്‍മാനായ ആക്ഷന്‍ കമ്മറ്റിയാണ് അജ്മലിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Related News: 



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Chemnad, Death, Youth, Action Committee, Kombanadukkam, Alichery, Ajmal, Ajmal's death; Leaders supports Action committee.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia