ബസ് സ്റ്റാന്‍ഡ് മൂത്രപ്പുര നിര്‍മാണം ഇഴയുന്നു; പണി പൂര്‍ത്തിയാവാത്ത സെപ്റ്റിക് ടാങ്ക് അപകട ഭീഷണിയുയര്‍ത്തുന്നു
Apr 23, 2018, 11:15 IST
ഉപ്പള: (www.kasargodvartha.com 23.04.2018) ബസ് സ്റ്റാന്‍ഡ് മൂത്രപ്പുര നിര്‍മാണം ഇഴയുന്നതായി പരാതി. പണി പൂര്‍ത്തിയാവാതെ പകുതിയില്‍ നിര്‍ത്തിയിരിക്കുന്ന സെപ്റ്റിക് ടാങ്ക് അപകട ഭീഷണിയുയര്‍ത്തുന്നു. ഉപ്പള ബസ് സ്റ്റാന്‍ഡില്‍ നിര്‍മിക്കുന്ന മൂത്രപ്പുരയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് മാസങ്ങളായി ഇഴഞ്ഞുനീങ്ങുന്നത്.
പൊതു ജനങ്ങള്‍ക്കു പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെ ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുഴിച്ച സെപ്റ്റിക് ടാങ്കിന്റെ മുകളിലെ സ്ലാബ് പണി പൂര്‍ണമായും തീര്‍ന്നിട്ടില്ല. ദിവസേന നിരവധി പേര്‍ എത്തുന്ന ബസ് സ്റ്റാന്‍ഡില്‍ ഇങ്ങനെയൊരു തുറന്ന സെപ്റ്റിക് ടാങ്ക് അപകടം വിളിച്ചുവരുത്തുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Uppala, Bus waiting shed, Public-toilet, Septic tank, Social issue, Toilet construction stopped in Uppala bus stand.