city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇത് മുഹമ്മദ് ഷാഫി; അധ്യാപികയായ ഭാര്യയും ഡോക്ടറായ മകളും സഹോദരങ്ങളും ഉണ്ടായിട്ടും ആരോരുമില്ലാത്ത അനാഥനപ്പോലെ തെരുവില്‍ അലയുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.04.2018) ഇത് മുഹമ്മദ് ഷാഫി. അധ്യാപികയായ ഭാര്യയും ഡോക്ടറായ മകളും സഹോദരങ്ങളും ഉണ്ടായിട്ടും ആരോരുമില്ലാത്ത അനാഥനപ്പോലെ തെരുവില്‍ അലയുന്നു. ഏപ്രില്‍ 18 ന് കോഴിക്കോട് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ അവശനായ നിലയില്‍ കാണപ്പെട്ട ഇദ്ദേഹത്തെ ''തെരുവിലെ മക്കള്‍ ചാരിറ്റി'' പ്രവര്‍ത്തകര്‍ കോഴിക്കോട് ബീച്ചിലുള്ള ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷം കാഞ്ഞങ്ങാട് സ്വദേശിയായ ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്തുന്നതിനായി സംഘടനയുടെ കാസര്‍കോട് ജില്ലാ കമ്മറ്റിയെ ചുമതലപ്പെടുത്തി.

ഇത് മുഹമ്മദ് ഷാഫി; അധ്യാപികയായ ഭാര്യയും ഡോക്ടറായ മകളും സഹോദരങ്ങളും ഉണ്ടായിട്ടും ആരോരുമില്ലാത്ത അനാഥനപ്പോലെ തെരുവില്‍ അലയുന്നു

തെരുവിലെ മക്കള്‍ ചാരിറ്റിയുടെ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ശ്രമഫലമായി ബന്ധുക്കളെ കണ്ടെത്തി അവരെ സമീപിച്ചെങ്കിലും ഇദ്ദേഹത്തെ സ്വീകരിക്കാന്‍ ആരും തയ്യാറായില്ല. ജീവിതത്തിന്റെ വസന്ത കാലത്ത് വിദേശത്ത് കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യമെല്ലാം സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ഭാര്യ ഒരു അധ്യാപികയാണ്. തണലേകി വളര്‍ത്തിയ മകള്‍ ഡോക്ടറാണ്.

ഭാര്യയുടേയും മക്കളുടെയും സ്‌നേഹവും പരിചരണവും സംരക്ഷണവും ഇദ്ദേഹത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ഡി.ഒ.യെ സമീപിക്കാനൊരുങ്ങുകയാണ് തെരുവിലെ മക്കള്‍ ചാരിറ്റി പ്രവര്‍ത്തകര്‍. ഇദ്ദേഹത്തിന്റെ ന്യായമായ അവകാശങ്ങള്‍ നേടികൊടുക്കുന്നത് വരെ നിയമപരമായ പോരാട്ടം തുടരുമെന്ന് തെരുവിലെ മക്കള്‍ ചാരിറ്റി കേരളയുടെ കാസര്‍കോട് ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അസ്ലം ടി.സി ചെറുവത്തൂര്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ വാജിബ് സല്‍ക്കാര എന്നിവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Railway, Hospital,This is Mohammed Shafi, He have wife and Daughter, But he is Orphan now.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia