എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ വ്യവസായിയുമായ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി അന്തരിച്ചു
Apr 24, 2018, 18:17 IST
കളനാട്: (www.kasargodvartha.com 24.04.2018) എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ വ്യവസായിയുമായ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി (75) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ ദേളി ശിഫ സഅദിയ്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു. ദീര്‍ഘകാലം കളനാട് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സ്ഥാനവും അലങ്കരിച്ചിരുന്നു.ഖത്തറിലെയും കൊച്ചിയിലേയും കെ ഇ എ എക്സ്പോർട്സ് കമ്പനി ചെയർമാൻ ആയിരുന്നു.
കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍, എസ്എംഎഫ് ജില്ലാ ട്രഷറർ, സി.എം ഉസ്താദ് ഇസ്ലാമിക് അക്കാദമി ചെയര്‍മാന്‍, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് (എംഐസി) ട്രഷറര്‍, കീഴൂര്‍ സംയുക്ത ജമാഅത്ത് സീനിയര്‍ വൈസ് പ്രസിഡണ്ട്, എസ്.വൈ.എസ് ഉദുമ മണ്ഡലം ട്രഷറര്‍, തൃക്കരിപ്പൂർ എഡുകേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് ഡയരക്ടർ, തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.
ഒരു വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു ഖത്തര്‍ ഇബ്രാഹിം ഹാജി. മൂന്നു ദിവസം മുമ്പ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ദേളിയിലെ സഅദിയ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഭാര്യ: ആമിന ഹജ്ജുമ്മ.മക്കള്‍: അബ്ദുല്‍ ലത്വീഫ് (ഖത്തര്‍), അബ്ദുല്‍ ഖാദര്‍ (ഖത്തര്‍), ഖദീജ, മൈമൂന, സഫിയ, സമീറ, സുമയ്യ.
മരുമക്കള്‍: ഖുബ് റ കട്ടക്കാല്‍, ഫരീദ പരയങ്ങാനം, ഖാദര്‍ കല്ലട്ര (കൂളിക്കുന്ന്), ഹനീഫ് അബൂബക്കര്‍ (കളനാട്), നാസര്‍ (കാഞ്ഞങ്ങാട്), ഷാനവാസ് പാദൂര്‍ (ജില്ലാ പഞ്ചായത്ത് അംഗം).സഹോദരങ്ങള്‍: സലീഖ, ഫാത്തിമ, പരേതരായ അബ്ദുല്‍ റഹിമാന്‍, മൊയ്തു, മുഹമ്മദ്. സൈനബ. പരേതരായ അബൂബക്കര്‍- ആസ്യുമ്മ ദമ്പതികളുടെമകനാണ്.
Keywords: Kasaragod, Kerala, news, Death, Obituary, Kalanad, SYS state vice president Qatar Ibrahim Haji Kalanad passes away < !- START disable copy paste -->
കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍, എസ്എംഎഫ് ജില്ലാ ട്രഷറർ, സി.എം ഉസ്താദ് ഇസ്ലാമിക് അക്കാദമി ചെയര്‍മാന്‍, മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് (എംഐസി) ട്രഷറര്‍, കീഴൂര്‍ സംയുക്ത ജമാഅത്ത് സീനിയര്‍ വൈസ് പ്രസിഡണ്ട്, എസ്.വൈ.എസ് ഉദുമ മണ്ഡലം ട്രഷറര്‍, തൃക്കരിപ്പൂർ എഡുകേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് ഡയരക്ടർ, തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.
ഒരു വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു ഖത്തര്‍ ഇബ്രാഹിം ഹാജി. മൂന്നു ദിവസം മുമ്പ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ദേളിയിലെ സഅദിയ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഭാര്യ: ആമിന ഹജ്ജുമ്മ.മക്കള്‍: അബ്ദുല്‍ ലത്വീഫ് (ഖത്തര്‍), അബ്ദുല്‍ ഖാദര്‍ (ഖത്തര്‍), ഖദീജ, മൈമൂന, സഫിയ, സമീറ, സുമയ്യ.
മരുമക്കള്‍: ഖുബ് റ കട്ടക്കാല്‍, ഫരീദ പരയങ്ങാനം, ഖാദര്‍ കല്ലട്ര (കൂളിക്കുന്ന്), ഹനീഫ് അബൂബക്കര്‍ (കളനാട്), നാസര്‍ (കാഞ്ഞങ്ങാട്), ഷാനവാസ് പാദൂര്‍ (ജില്ലാ പഞ്ചായത്ത് അംഗം).സഹോദരങ്ങള്‍: സലീഖ, ഫാത്തിമ, പരേതരായ അബ്ദുല്‍ റഹിമാന്‍, മൊയ്തു, മുഹമ്മദ്. സൈനബ. പരേതരായ അബൂബക്കര്‍- ആസ്യുമ്മ ദമ്പതികളുടെമകനാണ്.
ALSO READ:
Keywords: Kasaragod, Kerala, news, Death, Obituary, Kalanad, SYS state vice president Qatar Ibrahim Haji Kalanad passes away