എന്നെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത രണ്ട് പണിക്കര്‍മാരും നഫീസത്തുബീവിയും
Apr 4, 2018, 10:25 IST
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം ( ഭാഗം നാല്‍പ്പത്തിയേഴ്)
കൂക്കാനം റഹ് മാന്‍
(www.kasargodvartha.com 04.04.2018) സാമൂഹ്യ-സാംസ്‌ക്കാരിക-വിദ്യാഭ്യാസരംഗത്ത് നിറഞ്ഞുനിന്നവരുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിയുകയെന്നത് ആത്മസംതൃപ്തി നല്‍കുന്ന കാര്യമാണ്. ഒരു സാദാ അധ്യാപകനായിരുന്നെങ്കില്‍ ഇങ്ങനെയുളള അവസരം ലഭ്യമാവുമായിരുന്നില്ല. സാമൂഹ്യരംഗത്തുളള പ്രവര്‍ത്തനനേട്ടങ്ങളിലൊന്നായിട്ടുവേണം ഇതിനെ കാണാന്‍. പി.ടി. ഭാസ്‌ക്കര പണിക്കര്‍, പി.എന്‍. പണിക്കര്‍, അഡ്വ: എം. നഫീസത്തു ബീവി, കാഞ്ചനമാല, ഡോ: കെ. ശിവദാസന്‍ പിളള, ഡോ: എന്‍.പി. പിളള തുടങ്ങി ഒരുപാട് പേരുമായി നേരിട്ട് ഇടപഴകാനും ആശയസംവാദം നടത്താനും സാധിച്ചിട്ടുണ്ട്. ഈ പ്രമുഖ വ്യക്തിത്വങ്ങളുമായുളള ഇടപെടല്‍ ജീവിതത്തിലുണ്ടായിട്ടുളള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കരുത്ത് പകര്‍ന്ന് തന്നിട്ടുണ്ട്. പി.ടി.ബി. എന്ന ത്രയാക്ഷരത്തില്‍ അറിയപ്പെടുന്ന പി.ടി. ഭാസ്‌ക്കര പണിക്കര്‍ സാറിനെ 1977 മുതലാണ് നേരിട്ട് പരിചയപ്പെടാന്‍ കഴിഞ്ഞത്. വഞ്ചിയൂരില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട്. രോഗാവസ്ഥയില്‍ കിടക്കുമ്പോള്‍ പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂരില്‍ ചെന്നിട്ടുണ്ട്. പുസ്തക പ്രസിദ്ധീകരണ ശാലയായ STEPÂ എന്നെയും കൂട്ടി ചെന്നിട്ടുണ്ട്. ഉപദേശങ്ങളും, നിര്‍ദേശങ്ങളും, സംഘടനാചിട്ടകളും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ കൈപ്പടയില്‍ എഴുതി അയച്ച നൂറില്‍പരം പോസ്റ്റ്കാര്‍ഡുകള്‍ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട് ഞാന്‍.
പനത്തടിയില്‍ സംഘടിപ്പിച്ച മലയോരവനസംരക്ഷണ കാല്‍നടജാഥയില്‍ ഞങ്ങളോടൊപ്പം കിലോമീറ്ററുകളോളം നടന്നിട്ടുണ്ട്. സാധാരണക്കാരനെപ്പോലെ ബസ്സില്‍ വരാനും കാല്‍നടയായി സഞ്ചരിക്കാനും ആ കമ്മ്യൂണിസ്റ്റ്കാരന് മടിയുണ്ടായിരുന്നില്ല. പാന്‍ടെക്ക് എന്ന പ്രസ്ഥാനത്തിന് ബീജാവാപം ചെയ്ത് തന്നത് പി.ടി.ബി. സാറായിരുന്നു. അനൗപചാരിക സാങ്കേതിക വിദ്യാഭ്യാസ ജനകീയ സമിതിക്ക് 'പാന്‍ടെക്ക്' എന്ന പേരിട്ടുതന്നത് അദ്ദേഹമാണ്. കേരളത്തില്‍ ഉണ്ടായ ശാസ്ത്ര സാഹിത്യ പരിഷത്ത് മുതല്‍ പല സംഘടനകള്‍ക്കും പേര് നല്‍കി വളര്‍ത്തിയ മഹാരഥനാണ് അദ്ദേഹം. കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് ജനകീയ മുഖം കൊണ്ടുവരാനും അധ്യാപകര്‍ക്ക് മാന്യത നല്‍കുവാനും ശ്രമിച്ചത് മുണ്ടശ്ശേരി മാസ്റ്റര്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ വിദ്യാഭ്യാസ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പി.ടി.ബി. സാറായിരുന്നു. 'പ്രൈമറി ടീച്ചര്‍' എന്ന പേരില്‍ അദ്ദേഹം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിരുന്ന വിദ്യാഭ്യാസ മാസിക ഏറെ ശ്രദ്ധേയമായിരുന്നു. അധ്യാപകര്‍ക്ക് ഒരു വഴികാട്ടിയായിരുന്നു പ്രസ്തുത മാസിക. പി.ടി.ബി. സാറിന്റെ നിര്‍ദേശ പ്രകാരം ആ 'പ്രൈമറി ടീച്ചറി'ല്‍ എന്റേതായി നിരവധി കുറിപ്പുകള്‍ വന്നിട്ടുണ്ട്. കാര്‍ക്കശ്യ സ്വഭാവക്കാരനായിരുന്നു അദ്ദേഹം. പി.എസ്.സി. മെമ്പറോട് ഒന്നു സംസാരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്നോട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ; 'വേണ്ടാ അര്‍ഹതയുളളവര്‍ക്ക് കിട്ടും, ശുപാര്‍ശകള്‍ക്കോ കാലുപിടുത്തത്തിനോ പോകരുത്' എന്നാണ് 'വാക്കിംഗ് എന്‍സൈക്ലോപീഡിയ' എന്ന പേരില്‍ അറിയപ്പെട്ട പി.ടി.ബി. നിര്‍ദേശിച്ചത്.
'എടോ മണ്ടച്ചാരെ തനിക്കൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല. താന്‍ മണ്ടനാ' പി.എന്‍. പണിക്കാര്‍ സാര്‍ എന്ന ആ മെലിഞ്ഞ ഖദര്‍ധാരി ദേഷ്യം വന്നാല്‍ എന്നെ പറയുന്ന വഴക്കാണിത്. 'കുഞ്ഞേ നിന്നോടുളള സ്‌നേഹം എനിക്ക് മറ്റാരോടുമില്ല; നീ മിടുക്കനാണ്. കുറച്ചുകൂടി മിടുക്കനാവണം'. ഇത്തരം സ്‌നേഹം നിറഞ്ഞ പരാമര്‍ശങ്ങളും എന്നെക്കുറിച്ചദ്ദേഹം നടത്താറുണ്ട്. ഞാന്‍ എന്റെ വഴികാട്ടിയായിട്ടും ഗുരുനാഥനായിട്ടും ആരാധിക്കുന്ന വ്യക്തിയാണ് പി.എന്‍.പി. സാര്‍. അദ്ദേഹത്തോടൊപ്പം കാല്‍നൂറ്റാണ്ടുകാലം നടന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില പ്രത്യേക സ്വഭാവ വിശേഷങ്ങള്‍ ഞാന്‍ പകര്‍ത്തിയിട്ടുണ്ട്. ചില സുഹൃത്തുക്കള്‍ 'കാസര്‍കോട്ടെ പി.എന്‍. പണിക്കരെ'ന്ന് എന്നെ വിശേഷിപ്പിക്കാറുമുണ്ട്. കാസര്‍കോട് വന്നാല്‍ ചിക്കന്‍ബിരിയാണി കഴിക്കാന്‍ സാറിന് താല്‍പര്യമാണ്. നാടന്‍ ബിരിയാണി കിട്ടുന്ന ഹോട്ടലില്‍ ചെന്നാല്‍ ഹാഫ് ബിരിയാണിക്ക് ഓര്‍ഡര്‍ ചെയ്യും, അതിന്റെ പകുതിപോലും അങ്ങേര് കഴിക്കില്ലാ, കൂടെയുളള എനിക്ക് പങ്കിട്ട് തരും. ഒരു മകനെപ്പോലെ എന്നെ കണ്ടിരുന്നു അദ്ദേഹം. എന്റെ വീട്ടില്‍നിന്ന് എന്തെങ്കിലും പലഹാരം ഉണ്ടാക്കി ബ്രേക്ക്ഫാസ്റ്റിന് കൊണ്ടുകൊടുക്കും. വളരെ സ്വാദോടെ തൃപ്തികരമായി ഭക്ഷിക്കുന്ന പണിക്കര്‍ സാറിന്റെ മുഖം ഇന്നും മനസ്സിലുണ്ട്. 'പി.എന്‍. പണിക്കര്‍ എനിക്കയച്ച കത്തുകള്‍' എന്ന പേരില്‍ അദ്ദേഹം എനിക്കയച്ച കത്തുകളുടെ സമാഹാരം ഞാന്‍ ഒരുക്കി വെച്ചിട്ടുണ്ട്.
കാന്‍ഫെഡിന്റെ ഒരു യോഗത്തില്‍ വെച്ച് മന്ത്രി ചന്ദ്രശേഖരനാണ് അതിന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. 1995 ജൂണ്‍ 19നാണ് അദ്ദേഹം നമ്മെവിട്ടുപിരിയുന്നത്. അതിന് ഒരാഴ്ച മുമ്പാണ് കാസര്‍കോട് ഒരു പരിപാടിയില്‍ പങ്കെടുത്തത്. ജൂണ്‍ 12ന് വൈകീട്ട് മലബാര്‍ എക്‌സ്പ്രസ്സിന് അദ്ദേഹം കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. കൂടെ ചെറുവത്തൂര്‍ വരെ ഞാനുമുണ്ടായിരുന്നു. അന്നൊരു സംഭവമുണ്ടായി. സാധാരണ പണിക്കര്‍ സാര്‍ കൈയ്യില്‍ തുക വെക്കാറില്ല. എന്നും കൂടെ നടക്കുന്ന രാമചന്ദ്രന്‍ നായരാണ് സാമ്പത്തിക ഇടപാട് നടത്താറ്. 'ഞാന്‍ ഇറങ്ങുന്നു സാര്‍' എന്ന് പറഞ്ഞു അടുത്തുചെന്ന എന്റെ കൈയ്യില്‍ അഞ്ഞൂറ് രൂപയുടെ ഒരു നോട്ട് വെച്ചുതരുന്നു. 'നമുക്ക് കാണാം' എന്ന് പറഞ്ഞ് തൊഴുതുകൊണ്ട് യാത്ര പറയുന്നു. അവസാന കാഴ്ചയായിരുന്നു അത്. തൊഴുത് കൊണ്ട് യാത്ര പറഞ്ഞ ആ സംഭവം ഒരു ഉള്‍ക്കിടിലത്തോടെ മാത്രമേ ഇന്നും ഓര്‍ക്കാറുളളൂ. പണിക്കര്‍ സാറിന്റെ ചിതാഭസ്മമൊഴുക്കിയത് ബേക്കല്‍ തൃക്കണ്ണാടി ലാണ്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ആ മഹാന്റെ ചിതാഭസ്മം എന്റെ മടിയില്‍ വെച്ചാണ് തൃക്കണ്ണാട് ക്ഷേത്ര പരിസരം വരെ എത്തിച്ചത്. അവിടെനിന്ന് അദ്ദേഹത്തിന്റെ മകന്‍ ബാലഗോപാലനെ ഏല്‍പ്പിച്ചു. അത്രമേല്‍ ആരാധിച്ചിരുന്നു ആ മഹാത്മാവിനെ. അതുകൊണ്ട് തന്നെ കാന്‍ഫെഡിനെ പണിക്കര്‍ സാര്‍ എങ്ങനെ വളര്‍ത്തിക്കൊണ്ടുവന്നുവോ അതേ രീതിയില്‍ പാന്‍ടെക്ക് പ്രസ്ഥാനത്തെ എനിക്ക് വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. അതിന്റെ മുഴുവന്‍ പ്രചോദനവും പണിക്കര്‍ സാറായിരുന്നു.
അഡ്വ: നഫീസത്തു ബീവി എന്ന കേരളത്തിലെ ആദ്യ മുസ്ലീം വനിതാ സ്പീക്കറും നല്ലൊരു കോണ്‍ഗ്രസ്സുകാരിയുമായ അവര്‍ എന്നെ സ്‌നേഹത്തോടെ 'സഖാവെ' എന്നാണ് വിളിക്കാറ്. പൊതുപ്രവര്‍ത്തക എങ്ങനെ ആയിരിക്കണം എന്ന് കാട്ടിത്തന്ന മഹതിയാണ് അവര്‍. തികഞ്ഞ ഈശ്വര വിശ്വാസിയായ ബീവി പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴെല്ലാം നിസ്‌ക്കാരസമയമടുത്താല്‍ അതു കഴിഞ്ഞേ തുടര്‍ന്നും പരിപാടിയില്‍ പങ്കെടുക്കൂ. കാന്‍ഫെഡ് പ്രസ്ഥാനത്തെ ചില തല്‍പ്പരകക്ഷികള്‍ തകര്‍ത്തപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ക്കുകയും സത്യത്തിന്റെ പക്ഷത്തുനിന്ന് മരണം വരെ പോരാടുകയും ചെയ്ത മഹതിയാണ് ഞാന്‍ സ്‌നേഹിക്കുകയും എന്നെ മകനെപ്പോലെ കാണുകയും സ്‌നേഹിക്കുകയും ചെയ്ത നഫീസത്തു ബീവി.
Also Read:
1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
43.സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍
44.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കെത്തിയ ചിലരെക്കുറിച്ച്
45.ഇല്ലാക്കഥകള്‍ മെനയും അത് പ്രചരിപ്പിക്കും, ചിലര്‍ക്ക് ഇക്കാര്യത്തില്‍ വലിയ മിടുക്കാണ്
46.ആ ദിനത്തില്‍ ഉമ്മൂമ്മയെ ഓര്‍ത്തുപോയി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Kookanam-Rahman, Pantech, Story of my foot steps part-47.

3.മൊട്ടത്തലയില്‍ ചെളിയുണ്ട
4.ആശിച്ചുപോകുന്നു കാണാനും പറയാനും
5.പ്രണയം, നാടകം, ചീട്ടുകളി
6.കുട്ടേട്ടനൊരു കത്ത്
7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?
8.പേര് വിളിയുടെ പൊരുള്‍
9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ
10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്
11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ
12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍
13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍
14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !
15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്
16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും
17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ
18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ
19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...
20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍
21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം
22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്
23.വീണുടഞ്ഞ സ്വപ്നം
24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം
25.പേടിപ്പെടുത്തിയ ചുടുകാട്
26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ
27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍
28.എം.വി ആര്‍ നോട് ഒരു ചോദ്യം
29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം
30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍
31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു
32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ
33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും
34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍
35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍
36.മലപോലെ വന്നത് മഞ്ഞുപോലെ പോയി
37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ
38.തറവാട് ഒരോര്‍മ്മ
39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍
40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച
41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും