കാസര്‍കോട്ട് നിന്നും കാണാതായ വീട്ടമ്മയെ മതപഠന കേന്ദ്രത്തില്‍ കണ്ടെത്തി
Apr 23, 2018, 13:37 IST
കാസര്‍കോട്: (www.kasargodvartha.com 23.04.2018) കാസര്‍കോട്ട് നിന്നും കാണാതായ വീട്ടമ്മയെ മതപഠന കേന്ദ്രത്തില്‍ കണ്ടെത്തി. ചട്ടഞ്ചാലിലെ തിമ്മി (65) എന്ന സ്ത്രീയെയാണ് വിഷുവിന് തലേ ദിവസം മുതല്‍ കാണാതായത്. ചട്ടഞ്ചാലിലെ ഒരു മുസ്ലീം കുടുംബത്തില്‍ ജോലി ചെയ്തു വരികയായിരുന്നു തിമ്മി. ബന്ധുക്കള്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിമ്മിയെ പൊന്നാനി മൈനത്തുല്‍ ഇസ്ലാം സഭയുടെ കീഴിലുള്ള മതപഠന കേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയത്.
കാസര്‍കോട് കലക്ട്രേറ്റിലെ ജീവനക്കാരനടക്കം ഇവര്‍ക്ക് ഏഴ് മക്കളുണ്ട്. തിമ്മിയെ തിങ്കളാഴ്ച രാവിലെ വിദ്യാനഗറിലെത്തിച്ചു. ഇവര്‍ മക്കളുടെ കൂടെ പോകാന്‍ വിസമ്മതിച്ചു. ഇളയ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നതായി തമ്മി പോലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. തിമ്മിയെ തിങ്കളാഴ്ച വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കും. ജോലി ചെയ്യുന്ന വീട്ടുകാര്‍ തന്നെ നോക്കുമെന്ന് ബോധ്യമുള്ളതിനാലാണ് മതം മാറാന്‍ തീരുമാനിച്ചതെന്ന് വീട്ടമ്മ പോലീസിനെ അറിയിച്ചതായും വിവരമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Missing, Police, Investigation, Missing woman found in Religious study center
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Missing, Police, Investigation, Missing woman found in Religious study center