വിടവാങ്ങിയത് കാരുണ്യത്തിന്റെ കൈത്താങ്ങ്
Apr 24, 2018, 20:00 IST
കാസർകോട്: (www.kasargodvartha.com 24.04.2018) ജീവകാരുണ്യപ്രവര്‍ത്തന മേഖലയിലെ നിറസാന്നിധ്യമായിരുന്നു അന്തരിച്ച പ്രമുഖ വ്യവസായിയും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റുമായ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി. അശരണര്‍ക്കും ആലംബഹീനര്‍ക്കും എന്നും കൈത്താങ്ങായിരുന്നു അദ്ദേഹം.
മത-സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളിലെ സംഭാവനകള്‍ മുന്‍നിര്‍ത്തി കാലിഫോര്‍ണിയയിലെ ആഷ്‌ലി യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന് ഡോക്‌റേറ്റ് നല്‍കി ആദരിച്ചിരുന്നു. ഒട്ടേറെ പേര്‍ക്ക് വീടുവെച്ചു നല്‍കുന്നതിനും വിവാഹസഹായങ്ങള്‍ നല്‍കുന്നതിനും അദ്ദേഹം മുന്‍പന്തിയിലായിരുന്നു. തന്റെ സമ്പാദ്യത്തിലെ ഒരു ഭാഗം തന്നെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാറ്റിവെച്ച അപൂര്‍വ്വം വ്യവസായികളിലൊരാളായിരുന്നു ഖത്തര്‍ ഇബ്രാഹിം ഹാജി.
ഏറ്റവും ഒടുവില്‍ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് കാരുണ്യഹസ്തം നീട്ടിക്കൊണ്ടാണ് കാരുണ്യപ്രവര്‍ത്തനം തുടര്‍ന്നുവന്നിരുന്നത്. എസ് വൈ എസ് 60-ാം വാര്‍ഷികം ചെങ്കളയില്‍ നടന്നപ്പോള്‍ ഉമറാക്കളുടെ നിരയില്‍ മെട്രോ മുഹമ്മദ് ഹാജിക്കും മറ്റു നേതാക്കള്‍ക്കുമൊപ്പം അതിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായി പ്രവര്‍ത്തിച്ചിരുന്നു. സമ്മേളനം വിജയമാക്കി തീര്‍ത്തതിന് വേദിയില്‍വെച്ച് പാണക്കാട് ശിഹാബ് തങ്ങള്‍ അദ്ദേഹത്തെ ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു.
അനാഥരായ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിലും അദ്ദേഹം തന്റെ ശ്രദ്ധ പതിപ്പിച്ചിരുന്നു. ജില്ലയില്‍ ന്യൂനപക്ഷ വിദ്യഭ്യാസരംഗത്തെ മികച്ച പ്രവര്‍ത്തനം കൊണ്ട് അദ്ദേഹം ശ്രദ്ധേയനായിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ കളനാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എന്ന നിലയിലും കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ എന്ന നിലയിലും നിസ്തുലമായ പങ്ക് വഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി അനേകം അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Kalanad, Dr. Qatar Ibrahim Haji no more < !- START disable copy paste -->

Keywords: Kasaragod, Kerala, news, Death, Kalanad, Dr. Qatar Ibrahim Haji no more