വി എച്ച് പി സംഘടിപ്പിക്കുന്ന ഹിന്ദു സമാജോത്സവത്തില്‍ അധ്യക്ഷത വഹിക്കുന്നത് കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡണ്ട്; പിന്തുണ പിന്‍വലിക്കുമെന്ന് ലീഗ്, വിലക്കുമായി ഡിസിസി, തീരുമാനം വെള്ളിയാഴ്ച അറിയിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട്
Apr 26, 2018, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 26.04.2018) വി എച്ച് പി സംഘടിപ്പിക്കുന്ന ഹിന്ദു സമാജോത്സവത്തില്‍ അധ്യക്ഷത വഹിക്കുന്നത് കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡണ്ട്. ഇതോടെ പിന്തുണ പിന്‍വലിക്കുമെന്ന മുന്നറിയിപ്പുമായി ലീഗ് രംഗത്ത് വന്നു. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കാസര്‍കോട് ഡിസിസി നേതൃത്വവും പഞ്ചായത്ത് പ്രസിഡണ്ടിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇതേതുടര്‍ന്ന് തീരുമാനം വെള്ളിയാഴ്ച അറിയിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വ്യക്തമാക്കി. ബദിയടുക്ക മേഖല വിശ്വ ഹിന്ദു പരിഷത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. അഞ്ച് പഞ്ചായത്തുകളില്‍ നിന്നായി കാല്‍ ലക്ഷം പേര്‍ പരിപാടിക്കെത്തുമെന്നാണ് സംഘാടകര്‍ പറയുന്നത്. മീത്തലേ ബസാര്‍ ബോള്‍ക്കട്ട മൈതാനത്താണ് വെള്ളിയാഴ്ച വൈകിട്ട് സമാജോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ആര്‍ എസ് എസിന്റെ പ്രമുഖ നേതാവായ ബാലികാ സരസ്വതി, കല്ലടുക്ക പ്രഭാകര ഭട്ട്, വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി കെ.പി ഹരിദാസ് ഉള്‍പെടെയുള്ള നേതാക്കളാണ് പരിപാടിയില്‍ സംബന്ധിക്കുന്നത്.
ഈ പരിപാടിയിലാണ് പഞ്ചായത്ത് പ്രസിഡണ്ടെന്ന നിലയില്‍ ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ.എം കൃഷ്ണ ഭട്ട് അധ്യക്ഷത വഹിക്കുന്നത്. ഒരു മാസം മുമ്പ് തീരുമാനിച്ച പരിപാടി ആര്‍ എസ് എസാണ് സംഘടിപ്പിക്കുന്നതെന്ന് വൈകിയാണ് അറിഞ്ഞതെന്നാണ് കൃഷ്ണഭട്ട് ഡിസിസി നേതൃത്വത്തോട് വ്യക്തമാക്കിയിരിക്കുന്നത്. ഹിന്ദു സമാജോത്സവ് ആര്‍ എസ് എസിന്റെ പരിപാടിയല്ലെന്നും എല്ലാ ഹിന്ദുക്കള്‍ക്കും പങ്കെടുക്കാമെന്നുമാണ് തന്റെ നിലപാടെന്ന് കൃഷ്ണ ഭട്ട് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അവസാന നിമിഷം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞതിനാല്‍ ഇക്കാര്യത്തില്‍ പുനര്‍ വിചിന്തനം ഉണ്ടാകുമോ എന്ന കാര്യം വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. തീരുമാനം വെള്ളിയാഴ്ച രാവിലെ അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കൃഷ്ണഭട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
അതിനിടെ സംഘ്പരിവാര്‍ പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡണ്ടു കൂടിയായ കോണ്‍ഗ്രസ് നേതാവ് പങ്കെടുക്കുന്നതില്‍ മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഇതുസംബന്ധിച്ച് മണ്ഡലം ജില്ലാ കമ്മിറ്റികള്‍ക്ക് പഞ്ചായത്ത് കമ്മിറ്റി പരാതിയും നല്‍കിയിട്ടുണ്ട്. കൃഷ്ണഭട്ട് പരിപാടിയില്‍ പങ്കെടുത്താല്‍ പഞ്ചായത്ത് പ്രസിഡണ്ടിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കുന്നത് അടക്കമുള്ള കടുത്ത നിലപാട് സ്വീകരിക്കുമെന്നും മുസ്ലിം ലീഗ് മുന്നറിയിപ്പ് നല്‍കുന്നു. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ബദ്‌റുദ്ദീന്‍ താസിം അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഓസോണ്‍, അബ്ബാസ് ഹാജി ബിര്‍മിനടുക്കം, ഹസൈനാര്‍ ഹാജി മാളിക, അബ്ദുല്ല ചാലക്കര, ഹമീദ് പള്ളത്തടുക്ക എന്നിവര്‍ സംബന്ധിച്ചു. പരിപാടിക്ക് കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസിന്റെ ഭാഗത്തു നിന്നും സ്വീകരിച്ചിട്ടുള്ളത്.
(Updated)
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Muslim-league, DCC, DCC-office, Top-Headlines, Congress Panchayat president will participate in RSS Programme, Controversy