city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോണ്‍ഗ്രസ് നേതാവ് വി.എച്ച്.പി പരിപാടിയില്‍ അധ്യക്ഷത വഹിച്ച സംഭവം; ഡിസിസി വിലക്കിയിട്ടും പരിപാടിയില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ, പുതിയ മണ്ഡലം കമ്മിറ്റി വൈകാതെ

കാസര്‍കോട്: (www.kasargodvartha.com 28.04.2018) വി.എച്ച്.പി പരിപാടിയില്‍ അധ്യക്ഷത വഹിച്ച കോണ്‍ഗ്രസ് നേതാവും ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ടുമായ കൃഷ്ണഭട്ടിനെതിരെ ഡിസിസി നേതൃത്വം കെപിസിസിക്ക് റിപോര്‍ട്ട് നല്‍കി. കൃഷ്ണഭട്ടില്‍ നിന്നും വിശദീകരണം ചോദിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പെടുത്തിയാണ് കെപിസിസിക്ക് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പരിപാടിയില്‍ പോയതെന്നാണ് കൃഷ്ണഭട്ട് വിശദീകരിക്കുന്നത്. എന്നാല്‍ കൃഷ്ണഭട്ടിന് മണ്ഡലം കമ്മിറ്റി അഭിവാദ്യമര്‍പ്പിച്ച് ബദിയടുക്കയില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതടക്കമുള്ള കാര്യങ്ങള്‍ ഡിസിസിയുടെ റിപോര്‍ട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബദിയടുക്ക മണ്ഡലം കമ്മിറ്റിയെ കെപിസിസി പിരിച്ചുവിട്ടത്. പുതിയ കമ്മിറ്റി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബന്ധപ്പെട്ടുവരുടെയെല്ലാം സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് രൂപീകരിക്കാനാണ് തീരുമാനം. കാറഡുക്ക ബ്ലോക്ക് പ്രസിഡണ്ടിനാണ് ബദിയടുക്ക മണ്ഡലം കമ്മിറ്റിയുടെ താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്.

വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ഒരു മാസം മുമ്പ് തന്നെ പഞ്ചായത്ത് പ്രസിഡണ്ടെന്ന നിലയില്‍ കൃഷ്ണഭട്ടിനെ ക്ഷണിച്ചിരുന്നു. ഇക്കാര്യം കൃഷ്ണഭട്ട് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ അനുകൂല സമീപനം സ്വീകരിച്ചതോടെയാണ് കൃഷ്ണഭട്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. അവസാന നിമിഷമാണ് ഡിസിസി കാര്യങ്ങള്‍ അറിഞ്ഞത്. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ഡിസിസി നേതൃത്വം കൃഷ്ണഭട്ടിനോട് ആവശ്യപ്പെടുകയും അദ്ദേഹത്തെ വിലക്കണമെന്ന് മണ്ഡലം കമ്മിറ്റിയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒടുവില്‍ കൃഷ്ണഭട്ട് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ മണ്ഡലം കമ്മിറ്റിയെയാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.

കൃഷ്ണഭട്ടിനെതിരെ ശക്തമായ നടപടിയുണ്ടായാല്‍ അത് ബദിയടുക്കയില്‍ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടിയുണ്ടാക്കുകയും ബിജെപിക്ക് കൂടുതല്‍ ഗുണകരമാകുമെന്നുമുള്ള വിലയിരുത്തലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. അതുകൊണ്ടു തന്നെയാണ് തിടുക്കപ്പെട്ട് കൃഷ്ണഭട്ടിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതിരിക്കുന്നത്. കൃഷ്ണഭട്ടിനെ പുറത്താക്കിയാല്‍ പഞ്ചായത്ത് ഭരണം ബിജെപി കൈപിടിയില്‍ ഒതുക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു.

Related News:
'കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെ വെട്ടാന്‍ തയ്യാറാകണം, ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാ കീ ജയ് പറയണം'; കാസര്‍കോട്ട് വി.എച്ച്.പി നേതാവ് നടത്തിയ പ്രസംഗം വിവാദത്തില്‍, പരാമര്‍ശം കോണ്‍ഗ്രസ് നേതാവ് അധ്യക്ഷത വഹിച്ച പരിപാടിയില്‍

വി എച്ച് പി സംഘടിപ്പിക്കുന്ന ഹിന്ദു സമാജോത്സവത്തില്‍ അധ്യക്ഷത വഹിക്കുന്നത് കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡണ്ട്; പിന്തുണ പിന്‍വലിക്കുമെന്ന് ലീഗ്, വിലക്കുമായി ഡിസിസി, തീരുമാനം വെള്ളിയാഴ്ച അറിയിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട്


കോണ്‍ഗ്രസ് നേതാവ് വി.എച്ച്.പി പരിപാടിയില്‍ അധ്യക്ഷത വഹിച്ച സംഭവം; ഡിസിസി വിലക്കിയിട്ടും പരിപാടിയില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ശക്തമായ നടപടിക്ക് ശുപാര്‍ശ, പുതിയ മണ്ഡലം കമ്മിറ്റി വൈകാതെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, DCC, Top-Headlines, Congress, Trending, Political party, Politics, Congress leader in VHP Program; Action will taken by DCC
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia