വിവാഹ വീട്ടില്‍ നിന്നും ബസ് പിറകോട്ടെടുക്കുന്നതിനിടെ മതിലിനും ബസിനുമിടയില്‍പെട്ട് 7 വയസുകാരി മരിച്ചു
Apr 8, 2018, 18:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.04.2018) വിവാഹ വീട്ടില്‍ നിന്നും ബസ് പിറകോട്ടെടുക്കുന്നതിനിടെ മതിലിനും ബസിനുമിടയില്‍പെട്ട് ഏഴു വയസുകാരി മരിച്ചു. കാഞ്ഞങ്ങാട് മാണിക്കോത്ത് കൊളവയലിലെ ഗള്‍ഫുകാരനായ ഖാലിദ്- പുതിയകോട്ടയിലെ സുനീറ ദമ്പതികളുടെ മകള്‍ നാസിറ (ഏഴ്) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ബല്ലാകടപ്പുറത്തെ ബന്ധുവീട്ടിലെ വിവാഹത്തിന് മാതാവിനൊപ്പമെത്തിയതായിരുന്നു നാസിറ. ആളുകളെ ഇറക്കി ബസ് പിറകോട്ടെടുക്കുന്നതിനിടയില്‍ മതിലിനും ബസിനുമിടയില്‍പെട്ട് നാസിറ തല്‍ക്ഷണം പിടഞ്ഞുമരിക്കുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി സൂക്ഷിച്ചിരിക്കുകയാണ്.
ഖാലിദ് ഗള്‍ഫില്‍ ജോലി ചെയ്തുവരികയാണ്. മുഹമ്മദ് ദമ്പതികളുടെ ഇളയ മകനാണ്.
Keywords: Kasaragod, Kerala, news, Death, Top-Headlines, Bus, Accident, Kanhangad, 7 year old died after Bus hit < !- START disable copy paste -->
ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ബല്ലാകടപ്പുറത്തെ ബന്ധുവീട്ടിലെ വിവാഹത്തിന് മാതാവിനൊപ്പമെത്തിയതായിരുന്നു നാസിറ. ആളുകളെ ഇറക്കി ബസ് പിറകോട്ടെടുക്കുന്നതിനിടയില്‍ മതിലിനും ബസിനുമിടയില്‍പെട്ട് നാസിറ തല്‍ക്ഷണം പിടഞ്ഞുമരിക്കുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി സൂക്ഷിച്ചിരിക്കുകയാണ്.
ഖാലിദ് ഗള്‍ഫില്‍ ജോലി ചെയ്തുവരികയാണ്. മുഹമ്മദ് ദമ്പതികളുടെ ഇളയ മകനാണ്.
Keywords: Kasaragod, Kerala, news, Death, Top-Headlines, Bus, Accident, Kanhangad, 7 year old died after Bus hit