city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം ( ഭാഗം നാല്‍പത്തിമൂന്ന്)

കൂക്കാനം റഹ് മാന്‍

(www.kasargodvartha.com 09.03.2018) ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ മുതല്‍ ആര്‍ട്‌സ് ക്ലബ്ബുകളും സ്‌പോര്‍ട്‌സ് ക്ലബ്ബുകളും രൂപീകരിക്കാനും പ്രവര്‍ത്തിക്കാനും നേതൃത്വപരമായ പങ്ക് വഹിക്കാന്‍ എനിക്ക് താല്‍പര്യമായിരുന്നു. വിശാലമായ പലിയേരി കൊവ്വലില്‍ എന്റെ പ്രായത്തിലുളള കൂട്ടുകാരെ സംഘടിപ്പിച്ച് 'കൂക്കാനം സ്‌പോര്‍ട്‌സ് ക്ലബ്ബ്' എന്ന പേരില്‍ സംഘടനയുണ്ടാക്കി ഫുട്‌ബോള്‍ കളിക്കാനുളള പരിപാടികള്‍ ആസൂത്രണം ചെയ്യുകയുമുണ്ടായി. ഓരോ ആളില്‍ നിന്നും ഇരുപത്തഞ്ചുപൈസ കളക്ഷന്‍ എടുത്ത് ഫുട്‌ബോളും കാറ്റ് നിറക്കാനുളള പമ്പും വാങ്ങിയതോര്‍മ്മയുണ്ട്. പയ്യന്നൂരിലെ ബീരാന്റെ പീടികയില്‍ ചെന്ന് ഇവ വാങ്ങിക്കൊണ്ടുവരിക, കാറ്റ് നിറച്ച് ലേസ് കെട്ടുക തുടങ്ങിയവ എന്റെ ഡ്യൂട്ടിയായിരുന്നു. പണം തന്നവരെ മാത്രമേ കളിക്കാന്‍ കൂട്ടൂ. ഞങ്ങളുടെ കുട്ടിക്കളി കാണാന്‍ പ്രായമായവര്‍ ഗ്രൗണ്ടിന് ചുറ്റും നില്‍ക്കും. ബോള്‍ പുറത്തേക്ക് പോയാല്‍ അത് എടുത്ത് യുവാക്കള്‍ കുറേ നേരം തട്ടിക്കളിച്ചിട്ടേ ഞങ്ങള്‍ക്കു തരൂ. ആയതിനാല്‍ ഗ്രൗണ്ടിന് പുറത്ത് പോകാതിരിക്കാന്‍ ഞങ്ങള്‍ ആവതും ശ്രമിക്കും.

കളി കഴിഞ്ഞ് ഫുട്‌ബോളും പമ്പും നേതാവായ എന്റെ വീട്ടിലേക്ക് ഞാന്‍ കൊണ്ടുപോവും. ഫുട്‌ബോള്‍ കൊണ്ടുവരുമ്പോഴും തിരിച്ചുകൊണ്ടുപോകുമ്പോഴും കൂട്ടുകാരുടെ പട കൂടെത്തന്നെയുണ്ടാകും. എന്റെ നേതൃത്വപരമായ ഈ സമീപനം ഇഷ്ടപ്പെടാത്ത ചില ചേട്ടന്‍മാര്‍ പണം പിരിക്കുന്നതിനോടും ഫുട്‌ബോള്‍ സൂക്ഷിക്കുന്നതിനോടും എന്നോട് അമര്‍ഷം കാണിച്ചിട്ടുണ്ട്. ബ്ലേഡറിന് പാച്ച് വന്നാല്‍ അടക്കുന്നതിനും ഫുട്‌ബോളിന്റെ സ്റ്റിച്ച് ഇളകിപ്പോയാല്‍ തയ്ച്ചു തരുന്നതിനും ഏട്ടന്‍മാരുടെ സഹായം തേടിപ്പോകുന്നത് ഞാനാണ്. കൂക്കാനത്ത് 'യുവജനകലാസമിതി' എന്ന പേരില്‍ ഒരു കലാസമിതി രൂപീകരിക്കുകയും നാലഞ്ച് വര്‍ഷക്കാലം അതിന്റെ വാര്‍ഷികം നടത്തുകയും ചെയ്തിട്ടുണ്ട്. നാടകമഭിനയിക്കാനുളള ചെറുപ്പക്കാരുടെ ആവേശമാണ് ഈ സംഘടനാ രൂപീകരണത്തിന് പിന്നില്‍. വി.വി. അമ്പു, പി.പി. രാഘവന്‍, കൊടക്കല്‍ രാഘവന്‍, കൂത്തൂര്‍ കൃഷ്ണന്‍, കരിമ്പില്‍ വിജയന്‍, വല്ല്യത്ത് നാരായണന്‍, ബാലകൃഷ്ണന്‍, ടി.വി. ഗോവിന്ദന്‍ തുടങ്ങിയവരാണ് സംഘാടകരും അഭിനേതാക്കളും.

സംഘാടകനെന്നനിലയിലെ പ്രവര്‍ത്തനങ്ങള്‍

കൂക്കാനം ഗവ. യു.പി. സ്‌ക്കൂള്‍ ഗ്രൗണ്ടിലാണ് സ്റ്റേജ് നിര്‍മ്മിച്ച് നാടകം അരങ്ങേറുക. വൈദ്യുതി എത്തിയിട്ടില്ലാത്ത ഉള്‍നാടന്‍ ഗ്രാമമായ കൂക്കാനത്ത് പെട്രോമാക്‌സിന്റെ വെളിച്ചത്തിലാണ് നാടകം അരങ്ങേറുക. ഗ്രാമം മുഴുവന്‍ കുഞ്ഞുകുട്ടികളടക്കം പരിപാടിയില്‍ സന്നിഹിതരാകും. വാര്‍ഷികോദ്ഘാടകരായി ക്ഷണിച്ചവരില്‍ ഒരാളെമാത്രം ഓര്‍ക്കുന്നു. വെളളൂര്‍ ഗംഗാധരന്‍ മാസ്റ്ററായിരുന്നു അത്. നോട്ടീസ് പ്രിന്റ് ചെയ്യാന്‍ പയ്യന്നൂര്‍ പെരുമാള്‍ പ്രസ്സില്‍ ചെല്ലണം. വിവിധ കളറിലുളള നോട്ടീസില്‍ അഭിനേതാക്കളുടെ പേര് വരെ അച്ചടിക്കും. സ്വന്തം പേര് അച്ചടിച്ചുവന്ന നോട്ടീസ് പൊന്നുപോലെ സൂക്ഷിക്കൂം. ഇതിനുശേഷം 'അഭിനവകലാസമിതി' എന്ന പേരില്‍ ഒരു സംഘടനയുണ്ടാക്കി അമ്മാവന്റെ പീടികയുടെ ഒരു മുറി ഓഫീസായി പ്രവര്‍ത്തിക്കുകയുണ്ടായി. അതിന്റെ ആഭിമുഖ്യത്തില്‍ നിരവധി നാടകങ്ങള്‍ അരങ്ങേറി. അധ്യാപകനായതിന് ശേഷമാണ് കരിവെളളൂര്‍ ടൗണുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

ദേശാഭിമാനി കലാസമിതിയില്‍ അംഗത്വമെടുക്കുകയും മൂന്ന് നാടകങ്ങളില്‍ കാര്യമായി വേഷമിടുകയും ചെയ്തിട്ടുണ്ട്. എ.വി. മാധവന്‍, എ.കെ. രാഘവന്‍, അന്തരിച്ച ലക്ഷ്മണന്‍, ഭാനുമതി, ലക്ഷ്മി എന്നിവരൊപ്പമാണ് അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. കരിവെളളൂരിന്റെ ഹൃദയഭാഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന എവണ്‍ ക്ലബ്ബില്‍ അംഗമായതും ഈ കാലത്താണ്. ക്ലബ്ബിന്റെ പ്രവര്‍ത്തക സമിതിയില്‍ രണ്ടുവര്‍ഷത്തോളം അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതൊക്കെ സന്തോഷത്തിന്റെ വേദികളും പ്രവര്‍ത്തനരീതികളുമായിരുന്നു. പക്ഷേ മനസ്സിനെ വേദനിപ്പിച്ച ഒരു സംഘടനയിലും പ്രവര്‍ത്തിക്കേണ്ടിവന്നു. കരിവെളളൂരില്‍ സ്ഥാപിതമായ ആ സംഘടനയില്‍ ഞാന്‍ അംഗമാവുകയും വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. 'മുസ്ലീം കള്‍ച്ചറല്‍ സൊസൈറ്റി' എന്നായിരുന്നു സംഘത്തിന്റെ പേര്. മുസ്ലീങ്ങളെ വിദ്യാഭ്യാസ സാംസ്‌ക്കാരിക രംഗത്ത് ഉന്നതിയിലെത്തിക്കാന്‍ അനുയോജ്യമായ ഒരു സംഘടനയാണിത് എന്ന ചിന്തയാണ് ഈ സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. പ്രസ്തുത സംഘത്തിന്റെ ഫണ്ട് സമാഹരണത്തിന് റംലാ ബീഗത്തിന്റെ കഥാപ്രസംഗമാണ് സംഘടിപ്പിച്ചത്. തുടക്കത്തില്‍ കണ്ട ഇത്തരം പ്രവര്‍ത്തനങ്ങളായിരിക്കും തുടര്‍ന്നും സംഘടന നടത്തുക എന്നും കണക്കുകൂട്ടി. തുടര്‍ന്ന് ഈ സംഘം ചില തല്‍പ്പരകക്ഷികളുടെ കൈകളിലെത്തുകയും അവര്‍ പ്രസ്തുത സംഘത്തെ പളളിയോടും മദ്രസയോടും ബന്ധിപ്പിച്ച് പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനും തുടങ്ങി.

മതപരമായ ചട്ടക്കൂടിലൊതുക്കാതെ പൊതുസമൂഹത്തിന്റെ ഇടപെടലുകളും സഹായ സഹകരണങ്ങളും തേടുകയും ചെയ്തിരുന്നെങ്കില്‍ മൊത്തം ഒരു സാംസ്‌ക്കാരിക ഉന്നമനത്തിന് വഴി തെളിയുമായിരുന്നു. ഈ സംഘടന മുഖേന എന്റെ നേതൃത്വത്തില്‍ സാക്ഷരതാ ക്ലാസ്സ്, തയ്യല്‍ ക്ലാസ്സ്, സൗജന്യ ന്യൂട്രീഷന്‍ വിതരണം എന്നിവ നടത്തുകയുണ്ടായി. സംഘടനയുടെ നേതൃത്വത്തിന് ഇതൊന്നും ദഹിക്കുന്നില്ലായിരുന്നു. അവര്‍ എന്നെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ രഹസ്യമായി തീരുമാനിച്ചു. അങ്ങനെ ആ സംഘത്തില്‍ നിന്ന് ഞാന്‍ പുറത്തുപോയി. അന്നത്തെ സംഘം പ്രസിഡന്റ് എന്നെ പുറത്താക്കാതിരിക്കാന്‍ വിശദീകരണം ചോദിച്ച് കത്ത് തന്നു. ആ കത്ത് അര്‍ഹിക്കുന്ന അവജ്ഞയോടെ ഞാന്‍ തളളുകയാണ് ചെയ്തത്. കരിവെളളൂര്‍ ബസാറില്‍ ആ സമയത്ത് രൂപീകൃതമായ സെന്‍ട്രല്‍ മഹിളാ സമാജത്തിന് ഞാന്‍ പ്രോത്സാഹനം നല്‍കി എന്നതെന്നായിരുന്നു ഒരു കുറ്റം. കള്‍ച്ചറല്‍ സൊസൈറ്റിയില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് മഹിളാ സമാജത്തിന്റെ പ്രവര്‍ത്തനം തടസ്സമാകും എന്നാണ് രണ്ടാമത്തെ കുറ്റം. സാംസ്‌ക്കാരിക സംഘടനകളും മഹിളാ കൂട്ടായ്മകളും ഉണ്ടാവുന്നത് നാടിന്റെ നന്മക്ക് ഗുണകരമാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തവരല്ല അവര്‍. പക്ഷേ വ്യക്തി വിരോധം കൈമുതലാക്കിയവര്‍ ഇങ്ങനെയൊക്കെയേ ചെയ്യൂ.

ഇതിനുശേഷം വിവിധ സംഘടനകളുടെ ഉത്തരവാദപ്പെട്ട സ്ഥാനം വഹിച്ച് ഇപ്പോഴും പ്രവര്‍ത്തനം തുടരുന്നു. കാന്‍ഫെഡ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍, ഐ എ ഇ ഡബ്ല്യു പി സ്റ്റേറ്റ് ജോയിന്‍ സെക്രട്ടറി, ഭാരതജനവിജ്ഞാന്‍ ജാഥയുടെ സംസ്ഥാന ഓര്‍ഗനൈസര്‍, ജൂനിയര്‍ റെഡ്‌ക്രോസ്സ് സ്റ്റേറ്റ് ഓര്‍ഗനൈസര്‍, പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി, അനാഥരില്ലാത്ത ഭാരതം ജില്ലാ ചെയര്‍മാന്‍ എന്നിവ ചിലതുമാത്രം.

Also Read:
1.
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
3.മൊട്ടത്തലയില്‍ ചെളിയുണ്ട

4.ആശിച്ചുപോകുന്നു കാണാനും പറയാനും

5.പ്രണയം, നാടകം, ചീട്ടുകളി

6.കുട്ടേട്ടനൊരു കത്ത്

7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?

8.പേര് വിളിയുടെ പൊരുള്‍

9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ

10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്

11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ

12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍

13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍

14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !

15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്

16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും

17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ

18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ

19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...

20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍

21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം

22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്

23.വീണുടഞ്ഞ സ്വപ്നം

24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം

25.പേടിപ്പെടുത്തിയ ചുടുകാട്

26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ

27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍

28.എം.വി ആര്‍ നോട് ഒരു ചോദ്യം

29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം

30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍

31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു

32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ

33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും

34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍

35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍

36.മലപോലെ വന്നത് മഞ്ഞുപോലെ പോയി

37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ

38.തറവാട് ഒരോര്‍മ്മ

39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍

40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച

41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
42.ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kookanam-Rahman, Club, Football, Drama, Story of my foot steps part-43.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia