ബസിലെ സീറ്റ് സംവരണവും ഒഴിയുന്നവരുടെ വേദനയും
Mar 2, 2018, 11:30 IST
നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം (ഭാഗം നാല്‍പത്തിരണ്ട്)
കൂക്കാനം റഹ് മാന്‍
(www.kasargodvartha.com 02.03.2018) 2018 ജനുവരി 19ന് നടന്ന ഒരു സംഭവം വായനക്കാരുടെ പ്രതികരണം അറിയുന്നതിന് വേണ്ടി ഇവിടെ കുറിക്കുകയാണ്. ഒരു ബസ്സ് യാത്രാ അനുഭവമാണിത്. അന്ന് കാഞ്ഞങ്ങാട്-പയ്യന്നൂര്‍ റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി ലിമിറ്റഡ് സ്റ്റോപ്പ് ബസ് നീലേശ്വരം ബസ് സ്റ്റാന്‍ഡില്‍ എത്തിയത് വൈകുന്നേരം അഞ്ചേ കാലിനാണ്. ഞാന്‍ ബസ് സ്റ്റാന്‍ഡിനടുത്തുളള പാന്‍ടെക്ക് ഓഫീസില്‍ നിന്ന് 5 മണിക്ക് ഇറങ്ങി സ്റ്റാന്‍ഡില്‍ എത്തി. ഈവ്‌നിംഗ് ഡെയിലി പത്രങ്ങളെല്ലാം വാങ്ങി ബസ്സിന് കാത്തുനില്‍ക്കുക സ്റ്റാന്‍ഡിന്റെ പടിഞ്ഞാറു ഭാഗത്താണ്. തെക്കോട്ടു പോകുന്ന ബസ്സുകളുടെ ബോര്‍ഡ് കാണുന്നതിനാണ് അവിടെ നില്‍ക്കുന്നത്. കൂടെയുളള സഹപ്രവര്‍ത്തകന്‍ സുധീഷ് നമ്മുടെ ബസ്സെത്തി എന്ന് പറഞ്ഞു. ഉടനെ ബസ്സ് ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. ക്യൂ പാലിച്ച് തന്നെ കയറി. അപ്പോഴേക്കും സീറ്റുകളൊക്കെ ഫുള്‍ ആയി. കുറച്ചുപേര്‍ സ്റ്റാന്‍ഡിംഗിലാണ്. വലതു കൈയ്യിന് ഒരു ഓപ്പറേഷന്‍ കഴിഞ്ഞതിനാല്‍ ബസ്സില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. എങ്ങനെയെങ്കിലും ഒരു സീറ്റ് തരപ്പെടുത്തി ഇരുന്നിട്ടേ യാത്ര ചെയ്യാന്‍ പറ്റൂ. മിക്കപ്പോഴും ശിഷ്യന്മാരുണ്ടാവും, അവര്‍ സീറ്റ് ഒഴിഞ്ഞുതരും.
സ്ഥിരമായി പോകുന്ന ബസ്സായതിനാല്‍ കണ്ടക്ടര്‍മാര്‍ അവരുടെ സീറ്റ് ഒഴിഞ്ഞുതന്ന് സഹായിക്കാറുമുണ്ട്. അതും പറ്റിയില്ലെങ്കില്‍ അവസാനത്തെ ശ്രമമാണ് സീനിയര്‍ സിറ്റിസണ്‍ സീറ്റ് കണ്ടുപിടിക്കല്‍... ഞാന്‍ കയറിയ ബസ്സില്‍ സീറ്റിന്റെ എണ്ണം കുറവായിരുന്നു. അതിനാല്‍ സീനിയര്‍ സിറ്റിസണ്‍സിന് രണ്ട് സീറ്റ് മാത്രമേ നീക്കി വെച്ചിട്ടുളളു. മറ്റൊരു രക്ഷയുമില്ലാത്തതിനാല്‍ ആ സീറ്റിനടുത്ത് ഞാന്‍ എത്തി. സീറ്റിന് മുകളില്‍ വെളള പെയിന്റ് കൊണ്ടെഴുതിയ 'സീനിയര്‍ സിറ്റിസണ്‍' പദങ്ങളില്‍ തന്നെ എന്റെ കണ്ണുകളുടക്കിനിന്നു. പ്രസ്തുത സീറ്റില്‍ രണ്ടുപേരിരിക്കുന്നു. അറ്റത്ത് ഇരിക്കുന്ന ആള്‍ എനിക്ക് നേരിട്ടറിയുന്നയാളും ഒരു അദ്ധ്യാപക സുഹൃത്തുമാണ്. അതിനടുത്തിരിക്കുന്ന വ്യക്തി മാഷിനേക്കാള്‍ ചെറുപ്പമാണ്. തലേക്കെട്ടും തൊപ്പിയും മടിയില്‍ ഊരിവെച്ചിട്ടുണ്ട്. മതബോധമുളള ചെറുപ്പക്കാരനാണെന്ന് വ്യക്തം. കണ്ടക്ടര്‍ പിറകെ നിന്ന് ടിക്കറ്റ് മുറിച്ചു കൊടുത്ത് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ അവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട് പത്തു മിനിട്ടോളമായി. ആദ്യത്തെ ആള്‍ മൊബൈലില്‍ വാട്ട്‌സ് ആപ്പ് നോക്കിക്കൊണ്ടിരിക്കുന്നു. രണ്ടാമത്തെ വ്യക്തി ബസ്സിലിരുന്ന് പുറം കാഴ്ചകള്‍ ആസ്വദിച്ച് കൊണ്ടിരിക്കുകയാണ്. രണ്ടുപേരും അവരുടെ സീറ്റിനടുത്ത് നില്‍ക്കുന്ന അറുപത്താറുകാരനായ എന്നെ നോക്കുന്നേയില്ല... നോക്കിയാല്‍ ആംഗ്യം കാണിച്ചും, പുഞ്ചിരിച്ചും, സോപ്പിട്ടും സീറ്റ് ആവശ്യപ്പെടാമായിരുന്നു. അങ്ങനെയുളള ഒരവസരവും അവര്‍ ഉണ്ടാക്കിത്തരുന്നില്ല. കണ്ടിട്ടും കാണാതിരിക്കുന്ന സൂത്രപ്പണിയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ പലരും സ്വീകരിക്കാറ്.
കണ്ടക്ടര്‍ എന്റെ അടുത്തെത്തിയപ്പോള്‍ 'ഒരു സീറ്റ് തരപ്പെടുത്തിത്തരണമല്ലോ' എന്ന് ഞാന്‍ അപേക്ഷിച്ചു. പറയേണ്ട താമസം കണ്ടക്ടര്‍ മാഷിനെ സ്പര്‍ശിച്ചു 'സീറ്റ് ഒഴിഞ്ഞു കൊടുക്കൂ' എന്ന് പറഞ്ഞു. മാഷ് എന്നെ കണ്ടിരുന്നു എന്ന് ഉറപ്പ്. ഉടനെ എഴുന്നേറ്റ്(മനസ്സില്ലാ മനസ്സോടെ)എന്നോട് ഇരിക്കാന്‍ പറയുന്നു. അദ്ദേഹത്തിന്റെ പ്രയാസം കാണുമ്പോള്‍ 'വേണ്ടായിരുന്നു' എന്നെനിക്ക് തോന്നിപ്പോയി. ആ തക്കം നോക്കി വേറൊരു ചെറുപ്പക്കാരന്‍ ആ സീറ്റില്‍ കയറിയിരുന്നു... ഇത് ശ്രദ്ധയില്‍പ്പെട്ട കണ്ടക്ടര്‍ ആ ചെറുപ്പക്കാരനെ എഴുന്നേല്‍പ്പിച്ചു. 'ഇദ്ദേഹത്തിന് വേണ്ടിയാണ് സീറ്റ് ഒഴിപ്പിച്ചത്' എന്ന് സൂചിപ്പിക്കുകയും ചെയ്തു. വാസ്തവത്തില്‍ എന്റെ സുഹൃത്തായ മാഷെ എഴുന്നേല്‍പ്പിക്കാനല്ല ഞാനാഗ്രഹിച്ചത്. അദ്ദേഹത്തിന്റെ അടുത്തിരുന്ന ചെറുപ്പക്കാരനായ മുസ്ലീം മത പഠനം നടത്തുന്ന ചെറുപ്പക്കാരനെയായിരുന്നു എഴുന്നേല്‍പ്പിക്കോണ്ടത്. കണ്ടക്ടര്‍ എന്തുകൊണ്ടാണ് ആ ചെറുപ്പക്കാരനോട് പറയാതെ മാഷോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞു എന്നെനിക്ക് മനസ്സിലായിട്ടില്ല. ഹിന്ദുവായ കണ്ടക്ടര്‍ മുസ്ലീമായ ചെറുപ്പക്കാരനോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞാല്‍ വര്‍ഗ്ഗീയതയാവുമോ എന്ന് ഭയന്നാണോ, അതോ ശ്രദ്ധിക്കാത്തതുകൊണ്ടാണോ? പക്ഷേ മാഷ് വിടുന്ന ഭാവമില്ല. എന്റെ പിറകില്‍ നിന്ന് കണ്ടക്ടറോട് എന്തോ പറഞ്ഞ് കയര്‍ക്കുന്നുണ്ട്. 'സീറ്റ് വേണമെങ്കില്‍ അയാള്‍ക്ക് എന്നോട് ചോദിച്ചു കൂടേ? ഞാന്‍ കൊടുക്കില്ലേ? കണ്ടക്ടറായ നിങ്ങളോട് പറഞ്ഞ് സീറ്റ് നേടിയെടുക്കണോ?' തുടങ്ങിയ പ്രശ്‌നങ്ങളാണ് ഉന്നയിക്കുന്നത്. 'അതെനിക്കറിയില്ല. ആ സീറ്റ് പ്രായമുളളവര്‍ക്ക് നീക്കിവെച്ചതാണ്. അങ്ങനെയുളളവര്‍ നില്‍ക്കുന്നത് കണ്ടാല്‍ പറയാതെ തന്നെ സീറ്റ് ഒഴിഞ്ഞു കൊടുക്കേണ്ടത് നിങ്ങളുടെ ബാധ്യതയാണ്' എന്ന് കണ്ടക്ടര്‍ സൂചിപ്പിക്കുന്നത് ഞാന്‍ കേട്ടു.
ഇതൊക്കെ കഴിഞ്ഞു. പിന്നെ കുറേ നേരം നിശ്ശബ്ദതയായിരുന്നു. ഞാന്‍ ഒന്നും ശ്രദ്ധിക്കാനോ പ്രതികരിക്കാനോ പോയില്ല. അല്‍പം കഴിഞ്ഞ് മാഷ് പിറകിലേ വന്ന് എന്റെ ചെവിക്കടുത്തുനിന്ന് പറഞ്ഞു. 'സീറ്റ് വേണമെങ്കില്‍ മാഷ്‌ക്ക് എന്നോട് പറഞ്ഞാല്‍ പോരെ വളഞ്ഞ വഴി സ്വീകരിക്കണോ'. ഞാന്‍ തിരിഞ്ഞുനോക്കി. കുറച്ചുകൂടെ അമര്‍ഷത്തോടെ വീണ്ടും അയാള്‍ പറഞ്ഞു. 'ആട്ടെ ഓള്‍ റൈറ്റ്'. 'ആട്ടെ ഓള്‍ റൈറ്റി'ന് കുറച്ചുകൂടി ശക്തിയുണ്ട്. 'നമുക്ക് കണ്ടോളാം' എന്ന് അര്‍ത്ഥമുണ്ടോ, 'ഇപ്പണി വേണ്ടായിരുന്നു' എന്ന ധ്വനിയാണോ എന്നറിയില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഞാനവിടെ ഇരുന്നുപോയല്ലോ എന്ന സങ്കടത്തിലായിപ്പോയി ഞാന്‍. ഒരാളെ വെറുപ്പിച്ചുകൊണ്ട് ആ സീറ്റ് വേണ്ടായിരുന്നു. ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് സീറ്റ് അദ്ദേഹത്തിന് തന്നെ തിരിച്ചു കൊടുത്താലോ എന്നാലോചിച്ചു. അത് അന്തസ്സിന്റെ പ്രശ്‌നമായി അദ്ദേഹം എടുത്ത് അവിടെ ഇരിക്കാന്‍ സാധ്യതയില്ല എന്ന് തോന്നിയതിനാല്‍ ആ പ്രവൃത്തി വേണ്ടാന്ന് വെച്ചു. പ്രതികരിച്ച് സംസാരിക്കാന്‍ പോയാല്‍ അതിനേക്കാള്‍ പ്രശ്‌നമാവും. ബസ്സിലെ യാത്രക്കാരുടെ മുന്നില്‍ വഷളാവും. രണ്ടു മാഷമ്മാര്‍ തമ്മില്‍ സീറ്റിന് വേണ്ടി വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് കാണുമ്പോള്‍ യാത്രക്കാരുടെ മുമ്പില്‍ അവഹേളനത്തിനിട വരുത്തും. അതുകൊണ്ട് ഒന്നും കണ്ടില്ല, കേട്ടില്ല എന്ന രൂപത്തില്‍ നിശ്ശബ്ദത പാലിക്കുന്നതാണ് മാന്യതയെന്ന് തോന്നി.
ഞാന്‍ ആ കാര്യത്തെക്കുറിച്ചു തന്നെ ചിന്തയില്‍ മുഴുകിയിരിക്കുകയായിരുന്നു. ബസ്സ് ചെറുവത്തൂരിലെത്തിക്കാണും. എന്നെ പിറകില്‍ നിന്നും ആരോ തട്ടിവിളിക്കുന്നുണ്ട്. ഞാന്‍ തിരിഞ്ഞുനോക്കി. തട്ടിവിളിക്കുന്നത് അദ്ദേഹം ആയിരിക്കാമെന്നാണ് ഞാന്‍ വിചാരിച്ചത്. തട്ടിവിളിച്ചത് ചെറുവത്തൂര്‍ കൊവ്വല്‍ എ.യു.പി സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സായി പുതുതായി ചാര്‍ജെടുത്ത ടീച്ചറായിരുന്നു. എച് എം ആയി ചാര്‍ജെടുത്ത വിവരം പറയാനും, വിശേഷങ്ങള്‍ ചോദിച്ചറിയാനും വിളിച്ചതായിരുന്നു ടീച്ചര്‍. അവരോട് സംസാരിക്കുമ്പോള്‍ കലമ്പല്‍ കൂട്ടിയ മാഷ് തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നത് കണ്ടു. അത് കണ്ടപ്പോള്‍ എനിക്ക് സമാധാനം തോന്നി. അദ്ദേഹത്തിന് നീലേശ്വരം മാര്‍ക്കറ്റ് മുതല്‍ ചെറുവത്തൂര്‍ വരെ മാത്രമെ എന്നെ ശപിച്ചുകൊണ്ട് നില്‍ക്കേണ്ടിവന്നുളളൂ. ഇത്തരം 'ഈഗോ' കൈമുതലാക്കിയവരോട് സഹതപിക്കണമോ?. സീറ്റ് ഒഴിഞ്ഞു തന്നിട്ടും വീണ്ടും വാശി കാണിക്കുന്നതെന്തിന്?. ആവശ്യമില്ലാതെ പരസ്പരം ശണ്ഠ കൂടുന്നതിന് അവസരം ഉണ്ടാക്കുന്നതെന്തിന്?. ഈ പ്രവര്‍ത്തനത്തില്‍ എന്റെ ഭാഗത്തുളള തെറ്റെന്താണ്?. സീറ്റിന് വേണ്ടി എവിടെയും കടിപിടിയാണ്. ബസ്സിലെ സീറ്റിന് പോലും ഇങ്ങനെ വേണോ?. ആ മാഷിന് എന്നോട് ജീവിതകാലം മുഴുവന്‍ വെറുപ്പുണ്ടാവില്ലേ?
Also Read:
1. നടന്നു വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Kookanam-Rahman, Bus, Conductor, Seat, Story of my foot steps part-42.

3.മൊട്ടത്തലയില്‍ ചെളിയുണ്ട
4.ആശിച്ചുപോകുന്നു കാണാനും പറയാനും
5.പ്രണയം, നാടകം, ചീട്ടുകളി
6.കുട്ടേട്ടനൊരു കത്ത്
7.ശ്രീലങ്കന്‍ റേഡിയോയില്‍ നിന്നും മലയാള പ്രക്ഷേപണം കേട്ട കാലം മറന്നുവോ?
8.പേര് വിളിയുടെ പൊരുള്‍
9.തികഞ്ഞ മാപ്പിളയാകാന്‍ അത് ചെയ്‌തേ തീരൂ
10.മറ്റുള്ളവരെ ശപിച്ചാല്‍ അതുഫലിക്കുമോ? ഉദാഹരണങ്ങളുമുണ്ട്
11.നിങ്ങളുടെ പൂച്ച മത്സ്യം തിന്നാറുണ്ടോ? ഏയ് ഇല്ല, മീന്‍ മാത്രമേ തിന്നാറുള്ളൂ
12.മന്ത്രവാദികളും ഹൈടെക് ആകുമ്പോള്‍
13.അന്യം നിന്നു പോകുന്ന ആണ്ടുനേര്‍ച്ചകള്‍
14.മാപ്പിളാരുടെ വീട്ടില്‍ വളരുന്ന പശുക്കള്‍ക്ക് പേര് ഹിന്ദുക്കളുടേത് !
15.കൗമാര കാലത്തെ ആ പ്രണയം ഇന്നും മനസ്സിലുണ്ട്
16.അന്നത്തെ രണ്ടായിരം രൂപയ്ക്ക് മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി; രൂപ മാസ ശമ്പളവും
17.പട്ടിണിക്കാലത്തെ മധുരമുള്ള ഓര്‍മ
18.സ്‌കൂള്‍ കാലം മധുരിക്കും കാലം; തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ആഘോഷം തന്നെ
19.ഉപ്പയും ഉമ്മയും ആയി നമ്മള്‍ കളിച്ചത് യാഥാര്‍ത്ഥ്യമാവാന്‍ സാധിക്കാതെ പോയതോര്‍ത്ത് ദു:ഖിക്കാനല്ലേ നമുക്കാവൂ; എന്നെങ്കിലും കാണാന്‍ പറ്റുമോ? ഒരിക്കല്‍ കൂടി...
20.തലസ്ഥാന യാത്രയിലെ ആദ്യാനുഭവങ്ങള്‍
21.ഹോട്ടലില്‍ നിന്നും സ്ഥിരമായി ഭക്ഷണം കഴിക്കുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണം
22.സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മറ്റൊരു മുഖവും ഇവര്‍ക്കുണ്ട്
23.വീണുടഞ്ഞ സ്വപ്നം
24.ജില്ലാകലക്ടര്‍മാരുമായുള്ള സൗഹൃദം
25.പേടിപ്പെടുത്തിയ ചുടുകാട്
26.ഒരു മഹിളാ സമാജം ലഹളാ സമാജമായ കഥ
27.മരണത്തെ മുഖാമുഖം കണ്ട മൂന്നനുഭവങ്ങള്‍
28.എം.വി ആര്‍ നോട് ഒരു ചോദ്യം
29.കാന്‍ഫെഡ് പ്രവര്‍ത്തനത്തിലൂടെ ദേശീയ അംഗീകാരം
30.ഉറവിടമില്ലാത്ത ഊമക്കത്തുകള്‍
31.ഞാന്‍ മറന്നെങ്കിലും അവര്‍ ഓര്‍ക്കുന്നു
32.പിണറായിക്കൊപ്പം യാത്ര ചെയ്ത പഴയൊരോര്‍മ്മ
33.30 ാം വയസിലെ കോളജനുഭവങ്ങള്‍; പ്രണയവും തെരഞ്ഞെടുപ്പും ഒടുവില്‍ രിസള്‍ട്ട് വിത്ത്‌ഹെല്‍ഡും
34.പത്രവാര്‍ത്ത ഉണ്ടാക്കിയ ഞെട്ടല്‍
35.റേഡിയോ പ്രക്ഷേപണാനുഭവങ്ങള്‍
36.മലപോലെ വന്നത് മഞ്ഞുപോലെ പോയി
37.രോഗികളേ നിങ്ങള്‍ തെക്കോട്ടുപോവാതെ വടക്കോട്ടു പോവൂ
38.തറവാട് ഒരോര്‍മ്മ
39.കരിവെളളൂരിലെ മുസ്ലീം കമ്മ്യൂണിസ്റ്റുകാര്‍
40.ഗ്രാന്‍ഡ് മോസ്‌ക്ക് ഒരത്ഭുതക്കാഴ്ച
41.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍