യാത്രയയപ്പിനിടെ കോളജ് പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചും പ്രതീകാത്മക മരണം ആഘോഷിച്ചും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍; സംഭവം കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍
Mar 29, 2018, 11:32 IST
കാസര്‍കോട്: (www.kasargodvartha.com 29.03.2018) പാലക്കാട് വിക്ടോറിയാ കോളേജില്‍ നടന്ന പ്രതിഷേധത്തിന് സമാനമായി കാഞ്ഞങ്ങാട് നെഹ്റു കോളേജിലും പ്രിന്‍സിപ്പലിനെതിരെ എസ്എഫ്‌ഐയുടെ വിചിത്രമായ പ്രതിഷേധം. പ്രിന്‍സിപ്പലിന്റെ യാത്രയയപ്പു ദിവസം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ബോര്‍ഡ് വെച്ചും പടക്കം പൊട്ടിച്ചും പ്രതീകാത്മക മരണം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആഘോഷിച്ചു.
കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പലായ പി.വി പുഷ്പജയ്ക്കാണ് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പി വി പുഷ്പജയ്ക്ക് വിരമിക്കുന്നതിന് മുന്നോടിയായി ബുധനാഴ്ചയാണ് കോളജില്‍ യാത്രയയപ്പ് പരിപാടി ഒരുക്കിയത്. എന്നാല്‍ ഇതിനിടെ പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ബോര്‍ഡ് തയ്യാറാക്കി എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു. മിഠായിയും ലഡുവും വാങ്ങി വിതരണം ചെയ്യുകയും ചെയ്തു.
പാലക്കാട് വിക്ടോറിയാ കോളേജ് പ്രിന്‍സിപ്പലായിരുന്ന പ്രൊഫ. ടി.എന്‍ സരസു വിരമിക്കുന്ന ദിവസം ശവകുടീരം നിര്‍മ്മിച്ച് എസ്എഫ്ഐ നടത്തിയ പ്രതിഷേധം ചര്‍ച്ചയായിരുന്നു. ഇതിന് സമാനമായ സംഭവമാണ് കാഞ്ഞങ്ങാട് നെഹ്റു കോളേജിലും അരങ്ങേറിയത്. കോളജിന്റെ അച്ചടക്കത്തിനു വേണ്ടി താന്‍ പ്രവര്‍ത്തിക്കുന്നത് ഇഷ്ടപ്പെടാത്ത നാമമാത്രമായ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് കോളജ് പ്രിന്‍സിപ്പല്‍ പുഷ്പജ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
WATCH VIDEO
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Karagod, Kerala, news, Death, College, SFI, Top-Headlines, Protest, Nehru-college, Protest against Principal in Kanhangad Nehru College < !- START disable copy paste -->
കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പലായ പി.വി പുഷ്പജയ്ക്കാണ് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പി വി പുഷ്പജയ്ക്ക് വിരമിക്കുന്നതിന് മുന്നോടിയായി ബുധനാഴ്ചയാണ് കോളജില്‍ യാത്രയയപ്പ് പരിപാടി ഒരുക്കിയത്. എന്നാല്‍ ഇതിനിടെ പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ബോര്‍ഡ് തയ്യാറാക്കി എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു. മിഠായിയും ലഡുവും വാങ്ങി വിതരണം ചെയ്യുകയും ചെയ്തു.
പാലക്കാട് വിക്ടോറിയാ കോളേജ് പ്രിന്‍സിപ്പലായിരുന്ന പ്രൊഫ. ടി.എന്‍ സരസു വിരമിക്കുന്ന ദിവസം ശവകുടീരം നിര്‍മ്മിച്ച് എസ്എഫ്ഐ നടത്തിയ പ്രതിഷേധം ചര്‍ച്ചയായിരുന്നു. ഇതിന് സമാനമായ സംഭവമാണ് കാഞ്ഞങ്ങാട് നെഹ്റു കോളേജിലും അരങ്ങേറിയത്. കോളജിന്റെ അച്ചടക്കത്തിനു വേണ്ടി താന്‍ പ്രവര്‍ത്തിക്കുന്നത് ഇഷ്ടപ്പെടാത്ത നാമമാത്രമായ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് കോളജ് പ്രിന്‍സിപ്പല്‍ പുഷ്പജ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
WATCH VIDEO
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Karagod, Kerala, news, Death, College, SFI, Top-Headlines, Protest, Nehru-college, Protest against Principal in Kanhangad Nehru College