city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസ് ജീപ്പ് കുറുകെയിട്ടപ്പോള്‍ സിനിമ സ്‌റ്റൈലില്‍ കാര്‍ വട്ടം കറക്കി കുതിച്ചു പാഞ്ഞു; പിറകെ പോയെങ്കിലും കിട്ടിയില്ല, പിന്നീട് മറ്റൊരു വാഹനത്തിലെത്തിയ പോലീസ് കാര്‍ കണ്ടെത്തി, ഒരു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 15.03.2018) കഞ്ചാവ് സംഘം എത്തിയതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ്, ജീപ്പ് കുറുകെയിട്ട് പിടിക്കാന്‍ ശ്രമിച്ചെങ്കിലും കഞ്ചാവ് സംഘം സിനിമ സ്‌റ്റൈലില്‍ കാര്‍ വട്ടം കറക്കി കുതിച്ചു പാഞ്ഞു. പോലീസ് പിന്തുടര്‍ന്നെങ്കിലും അതിവേഗതയില്‍പോയ കാര്‍ കണ്ടെത്താനായില്ല. പിന്നീട് മറ്റൊരു വാഹനത്തിലെത്തിയ പോലീസ് കാര്‍ കണ്ടെത്തുകയും ഒരു കിലോ കഞ്ചാവുമായി ഒരാളെ പിടികൂടുകയും ചെയ്തു.

ബുധനാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറും പ്രൊബേഷന്‍ എസ് ഐ റഊഫും ചെമ്മനാട് ബജാജ് മോട്ടോര്‍ സൈക്കിള്‍ ഷോറൂമിനടുത്ത് എത്തിയതായിരുന്നു. അവിടെ കണ്ട കറുത്ത ഫിയറ്റ് കാറിന് കുറുകെ പോലീസ് ജീപ്പ് നിര്‍ത്തിയിട്ടു. എന്നാല്‍ കാറിലുണ്ടായിരുന്നവര്‍ പിറകോട്ട് റിവേഴ്‌സെടുത്ത് വട്ടം കറക്കുകയും അതിവിദഗദ്ധമായി പോലീസിനെ വെട്ടിച്ച് കുതിച്ചുപായുകയുമായിരുന്നു. ഈ കാറിനെ പിന്തുടരാന്‍ പോലീസ് സംഘം ജീപ്പിന് പരാമവധി വേഗത കൂട്ടിയെങ്കിലും ഫലം കണ്ടില്ല. അപ്പോഴേക്കും കാര്‍ കണ്‍മുന്നില്‍ നിന്ന് മറഞ്ഞിരുന്നു. പോലീസിനെ അമ്പരിപ്പിച്ചു കൊണ്ടാണ് കാര്‍ മിന്നല്‍ വേഗതയില്‍ അപ്രത്യക്ഷമായത്. സിനിമകളിലെ ആക്ഷന്‍ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു കഞ്ചാവ് സംഘത്തിന്റെ പ്രകടനം.

പിന്നീട് പോലീസ് മറ്റൊരു വാഹനത്തില്‍ ഫിയറ്റ് കാര്‍ പോയ റോഡിലൂടെ കടന്നുപോയപ്പോള്‍ മേല്‍പറമ്പില്‍ ഇതേ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു. കാറിന് സമീപം മരത്തിനടിയില്‍ ഒരാള്‍ നില്‍ക്കുന്നതും കണ്ടു. പോലീസ് ഇയാളെ കൈയ്യോടെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് സംഘത്തില്‍പെട്ട ആളാണെന്ന് വ്യക്തമായത്. തനിക്കൊപ്പം ഉണ്ടായിരുന്നവര്‍ പോയെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്. യുവാവ് നല്‍കിയ വിവരത്തെ തുടര്‍ന്ന് കാറില്‍ പോലീസ് പരിശോധന നടത്തിയപ്പോള്‍ ഒരു കിലോ കഞ്ചാവ് കണ്ടെത്തി. കഞ്ചാവും കാറും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതുസംബന്ധിച്ച് പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Keywords:  Kasaragod, Kerala, news, Police, Car, Ganja, Ganja seized, Top-Headlines, Police chase Ganja Gang; Car seized, One held
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia