കാണാതായ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തിൽ റെയിൽ വെ ട്രാക്കിനുസമീപം മരിച്ച നിലയിൽ കണ്ടെത്തി
Mar 5, 2018, 03:20 IST
കളനാട്: (www.kasargodvartha.com 05.03.2018) സ്‌കൂളിലെ സെന്റ് ഓഫ് പരിപാടിക്ക് വസ്ത്രമെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തിൽ റെയിൽ വെ ട്രാക്കിനുസമീപം മരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജസീമിന്റെ (15) മൃതദേഹമാണ് കളനാട് ഓവർ ബ്രിഡ്ജിനു സമീപത്തെ റെയിൽ വെ ട്രാക്കിന്റെ ഓവുചാലിൽ കണ്ടെത്തിയത്.
ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ജസീം. സ്കൂളിലെ യാത്രയയപ്പ് പരിപാടിക്ക് ധരിക്കാനായി വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് വ്യാഴാഴ്ച വൈകിട്ടാണ് വീട്ടില്‍ നിന്നിറങ്ങിയത്. തുടർന്ന് പോലീസും ബന്ധുക്കളും നാട്ടുകാരും പൊതുപ്രവർത്തകരുമെല്ലാം ജസീമിന് വേണ്ടിയുള്ള അന്വേഷണം നടത്തിവരികയായിരുന്നു. അഴുകിയ നിലയിലാണ് മൃതദേഹം.
സംഭവത്തിൽ ഏതാനും പേരെ പോലീസ് കസ്റ്റഡിയിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. ഫരീദയാണ് മരിച്ച ജാസിറിന്റെ മാതാവ്. സഹോദരങ്ങള്‍: ഫിദ, ഫെമിന.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Student, Missing, School, Student, missing student's dead body found. !- START disable copy paste -->