ജസീമിന്റെ മരണം കൊലപാതകമാണെന്ന് തറപ്പിച്ച് പറഞ്ഞ് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി; ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും മുന്നറിയിപ്പ്
Mar 6, 2018, 18:35 IST
ബേക്കല്‍: (www.kasargodvartha.com 06.03.2018) ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലില്‍ താമസക്കാരനുമായ ഗള്‍ഫുകാരന്‍ ജാഫര്‍- കളനാട്ടെ ഫരീദ ദമ്പതികളുടെ മകന്‍ ജെ. മുഹമ്മദ് ജസീമിന്റെ (15) മരണം കൊലപാതകമാണെന്ന് തറപ്പിച്ച് പറഞ്ഞ് നാട്ടുകാര്‍ ബേക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് ചൊവ്വാഴ്ച വൈകിട്ട് മാര്‍ച്ച് നടത്തി. നൂറു കണക്കിനാളുകള്‍ പങ്കെടുത്ത മാര്‍ച്ചില്‍ പോലീസിന്റെ ഇപ്പോഴത്തെ അന്വേഷണത്തിനെതിരെ പ്രതിഷേധം അണപൊട്ടി.
പാലക്കുന്ന് ടൗണില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പോലീസ് സ്‌റ്റേഷനു മുന്നില്‍ തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. സൈഫുദ്ദീന്‍ മാക്കോട് അധ്യക്ഷത വഹിച്ചു. വി.കെ മുഹമ്മദ് ഷാ സ്വാഗതം പറഞ്ഞു. ടി.ഡി കബീര്‍, അന്‍വര്‍ മാങ്ങാട്, ജസീമിന്റെ പിതാവ് ജാഫര്‍, ഖാദര്‍ ചട്ടഞ്ചാല്‍, അബൂബക്കര്‍ ഉദുമ, യൂസുഫ് ചെമ്പിരിക്ക, ഡോ. മോഹനന്‍ പുലിക്കോടന്‍, യൂസുഫ് കീഴൂര്‍, ശിഹാബ് കടവത്ത്, അബൂബക്കര്‍ കീഴൂര്‍, ഖലീല്‍ മേല്‍പറമ്പ്, കോയിഞ്ഞി തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജസീമിന്റേത് അപകടമരണല്ലെന്നും കൊലപാതകമാണെന്നുമാണ് പിതാവടക്കമുള്ളവര്‍ ആരോപിക്കുന്നത്. ട്രെയിന്‍ തട്ടിയതിന്റെ യാതൊരു ലക്ഷണമോ പരിക്കോ ജസീമിന്റെ ദേഹത്തുണ്ടായിരുന്നില്ല. വിരലിലെ ഒരു നഖത്തിന് പോലും പോറലുണ്ടായിട്ടില്ല. 7.45 ന് മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോയ മലബാര്‍ എക്‌സ്പ്രസാണ് തട്ടിയതെന്നാണ് പറയുന്നത്. എന്നാല്‍ പോലീസ് നേരത്തെ പറഞ്ഞ് ജസീമിന്റെ ഫോണ്‍ 9.30 വരെ ഓഫായിരുന്നില്ലെന്നായിരുന്നു. സംഭവസ്ഥലത്തു നിന്നും ജസീമിന്റെ ഫോണ്‍ ചതച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്.
ട്രെയിനിന്റെ എഞ്ചിന്‍ തട്ടിയിരുന്നുവെങ്കില്‍ ലോക്കോ പൈലറ്റ് അടുത്ത റെയില്‍വേ സ്റ്റേഷനില്‍ വിവരമറിയിക്കേണ്ടതാണ്. അതും ഉണ്ടായിട്ടില്ല. നാലു ദിവസം സംഭവം മറച്ചുവെച്ചതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. മൃതദേഹം ഉള്ള സ്ഥലം കൃത്യമായി തന്നെ നാട്ടുകാര്‍ക്ക് പ്രതികളിലൊരാള്‍ കാട്ടിക്കൊടുത്തിരുന്നു. ഇതെല്ലാം അറിഞ്ഞ പ്രതികള്‍ എന്തുകൊണ്ട് ട്രെയിന്‍ തട്ടിയ വിവരം അറിഞ്ഞില്ലെന്ന് ധര്‍ണയില്‍ സംസാരിച്ചവര്‍ ചോദിച്ചു. ഇതിനൊന്നും പോലീസിന് ഉത്തരമില്ല. പ്രതികളില്‍ ഒരാളെ ഒഴിവാക്കിയതും സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ടെന്നും എന്നാല്‍ സംഭവത്തെ കുറിച്ച് മൊഴി നല്‍കിയതിന്റെ പേരിലാണ് ഇയാളെ ഒഴിവാക്കിയത്. സംഭവം സംബന്ധിച്ച് വിശദമായ പരാതി ഡിവൈഎസ്പി കെ.ദാമോദരന് നല്‍കിയ ശേഷമാണ് ധര്‍ണ അവസാനിപ്പിച്ചത്.
പോലീസ് അന്വേഷണം കാര്യക്ഷമമാക്കിയില്ലെങ്കില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.
Updated
Updated
Related News:
ജസീമിന്റെ മരണം ട്രെയിന്‍ തട്ടി; കൂടെയുണ്ടായിരുന്നവര്‍ വിവരങ്ങള്‍ പുറത്തുപറയാതിരുന്നത് ഭയം കാരണമെന്ന് പോലീസ്
ജസീമിന്റെ മരണം; കഞ്ചാവ് കൈവശം വെച്ചതിനും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നല്‍കിയതിനും ഉപയോഗിച്ചതിനും മൂന്നു പേര്‍ അറസ്റ്റില്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഏഴു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി
ജസീമിന്റെ മൃതദേഹം കണ്ടെത്തിയത് ഈ യുവാക്കളുടെ പോലീസ് ബുദ്ധി; വിദ്യാർത്ഥിയെ ചതിച്ചു കൊലപ്പെടുത്തിയതാണെന്ന ഉറച്ച വിശ്വാസത്തില്‍ നാട്ടുകാര്‍
ജസീമിന്റെ മരണത്തിന് കാരണമായത് തലയ്ക്കും ചുമലിനും വാരിയെല്ലിനുമേറ്റ ശക്തമായ ആഘാതമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട്
ജസീമിന്റെ മൃതദേഹം കണ്ടെത്തിയത് പോലീസ് കസ്റ്റഡിയിലുള്ള സംഘത്തിലെ പ്രധാനിയുടെ വീട്ടുപരിസരത്തെ ഓവുചാലില്‍; പിടിയിലായവരില്‍ ജസീമിന്റെ ബന്ധുവും, ദുരൂഹത ഇരട്ടിച്ചു
ജാസിറിന്റെ മരണം; നാലു പേര്‍ പിടിയില്‍, പിടിയിലായ സുഹൃത്തും യുവാക്കളും നാട്ടുകാര്‍ക്കൊപ്പം തിരച്ചിലിനും കൂടി
കാണാതായ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തിൽ റെയിൽ വെ ട്രാക്കിനുസമീപം മരിച്ച നിലയിൽ കണ്ടെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, March, Police, police-station, Jaseem's death; Natives police station march conducted