മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിന്റെ പ്രീമെട്രിക് ഹോസ്റ്റലില്‍ ഭക്ഷ്യവിഷ ബാധ; 25 ഓളം വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍
Mar 25, 2018, 17:59 IST
കാസര്‍കോട്: (www.kasargodvartha.com 25.03.2018) പരവനടുക്കത്തെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിന്റെ പ്രീമെട്രിക് ഹോസ്റ്റലില്‍ ഭക്ഷ്യവിഷ ബാധ. 25 ഓളം വിദ്യാര്‍ത്ഥിനികളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛര്‍ദിയും പനിയും തലകറക്കവും അനുഭവപ്പെട്ട് അവശരായ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
മറ്റ് ഏതാനും കുട്ടികള്‍ക്കുകൂടി അസ്വസ്ഥത അനുഭവപ്പെട്ടിട്ടുണ്ട്. ഇവരെയും ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കുട്ടികള്‍ക്കാണ് ഞായറാഴ്ച രാവിലെയും ഉച്ചയ്ക്കുമായി തലകറക്കവും പനിയും ഛര്‍ദിയും അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍ അറിയിച്ചതായും സൂപ്രണ്ട് അരുണ്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ആശുപത്രിയിലാക്കിയ 12 കുട്ടികള്‍ക്ക് മാത്രമേ വയറിളക്കവും ഛര്‍ദിയും ഉണ്ടായിട്ടുള്ളൂ. മറ്റുള്ളവര്‍ക്ക് നേരിയ പനിയുണ്ടായതു കൊണ്ടാണ് പരിശോധനയ്ക്കെത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ശനിയാഴ്ച രാത്രി മെനു അനുസരിച്ച് ചപ്പാത്തിയും കടലക്കറിയുമാണ് കഴിച്ചിരുന്നത്. സ്റ്റാഫ് അടക്കം എല്ലാവരും ഹോസ്റ്റലില്‍ നിന്ന് തന്നെയാണ് ഭക്ഷണം കഴിക്കുന്നത്. ഭക്ഷ്യവിഷബാധയല്ലെന്നാണ് കരുതുന്നതെന്നും അങ്ങനെയാണെങ്കില്‍ സ്റ്റാഫ് അടക്കമുള്ളവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുമായിരുന്നുവെന്നും അരുൺ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Food, General-hospital, Food Poison; 25 students hospitalized
< !- START disable copy paste -->