നാലംഗ സംഘം എത്തിയത് ആരാധനാലയം ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ; മുഖ്യപ്രതിയായ കൊലക്കേസ് പ്രതിയുള്‍പെടെ നാലു പേര്‍ അറസ്റ്റില്‍, പ്രതികളില്‍ മൂന്ന് പേര്‍ കൗമാരക്കാര്‍
Mar 18, 2018, 11:50 IST
കാസര്‍കോട്: (www.kasargodvartha.com 18.03.2018) മീപ്പുഗിരിയിലെ ആരാധനാലയത്തിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ കൊലക്കേസ് പ്രതി ഉള്‍പെടെ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. അണങ്കൂര്‍ ജെ.പി കോളനിയിലെ അക്ഷയ് എന്ന മുന്ന (25)യെയും മൂന്ന് കൗമാരക്കാരെയുമാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. വിദ്യാനഗര്‍, പാറക്കട്ട, നുള്ളിപ്പാടി എന്നിവിടങ്ങളിലുള്ള 16 ഉം 17 ഉം വയസുള്ള വിദ്യാര്‍ത്ഥികളാണ് അക്ഷയ്‌ക്കൊപ്പം പോലീസ് പിടിയിലായത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് മുന്നയുടെ നേതൃത്വത്തിലുള്ള സംഘം മീപ്പുഗിരിയിലെ ആരാധനാലയത്തിന്റെ കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറിയത്. മുറി പൂട്ടിയിട്ട നിലയിലായതിനാല്‍ സംഘം ഫ്‌ളക്‌സുകളും കൊടിതോരണങ്ങളും നശിപ്പിച്ച ശേഷം തിരിച്ചുപോവുകയായിരുന്നു. അതേസമയം സംഘം നടത്തുന്ന അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് പ്രതികളെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.
സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ആരാധനാലയത്തിന് സമീപം പോലീസ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറ മുകളിലേക്ക് തിരിച്ച് വെച്ചിരുന്നെങ്കിലും ഇവിടെ സ്ഥാപിച്ച മറ്റൊരു ക്യാമറയില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു. കാസര്‍കോട് സി ഐ സി എ അബ്ദുര്‍ റഹീമിന്റെയും എസ്.ഐ അജിത് കുമാറിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. വസ്ത്രസ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സാബിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു അക്ഷയ്.
അതേസമയം ആരാധനാലയത്തിനു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. മീപ്പുഗിരിയില്‍ പന്തം കൊളുത്തി പ്രകടനം നടന്നു.
Related News:
ആരാധനാലയത്തിനു മുന്നിലെ തോരണങ്ങള്‍ നശിപ്പിച്ചതിന്റെ പേരില്‍ പ്രകടനത്തിന് തുനിഞ്ഞ എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു; പോലീസ് സ്‌റ്റേഷനിലും മുദ്രാവാക്യം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accuse, Attack, Police, arrest, Attack against Masjid; One arrested < !- START disable copy paste -->

Keywords: Kasaragod, Kerala, news, Accuse, Attack, Police, arrest, Attack against Masjid; One arrested