ലഹരി മാഫിയക്കെതിരെ ക്യാമ്പെയിന്‍ സംഘടിപ്പിക്കാനൊരുങ്ങിയ ക്ലബിനു നേരെ കഞ്ചാവ് സംഘത്തിന്റെ അക്രമം; ഗ്ലാസുകളും ടിവിയും ഫര്‍ണീച്ചറുകളും അടിച്ചു തകര്‍ത്തു
Mar 30, 2018, 12:21 IST
കാസര്‍കോട്: (www.kasargodvartha.com 30.03.2018) ലഹരി മാഫിയക്കെതിരെ ക്യാമ്പെയിന്‍ സംഘടിപ്പിക്കാനൊരുങ്ങിയ ക്ലബിനു നേരെ കഞ്ചാവ് സംഘത്തിന്റെ അക്രമം. ഗ്ലാസുകളും ടിവിയും ഫര്‍ണീച്ചറുകളും കഞ്ചാവ് സംഘം അടിച്ചു തകര്‍ത്തു. വ്യാഴാഴ്ച രാത്രിയാണ് ഉപ്പള മണ്ണംകുഴിയിലെ ബിച്ചു ബോയ്‌സ് ക്ലബ് മൂന്നംഗ സംഘം അടിച്ചുതകര്‍ത്തത്. ക്ലബ് ഭാരവാഹികള്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി.
ജനമൈത്രി പോലീസും വിവിധ ക്ലബുകളുടെയും നേതൃത്വത്തില്‍ ലഹരിക്കെതിരെ ക്യാമ്പെയിന്‍ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി ഏപ്രില്‍ നാലിന് മണ്ണംകുഴിയില്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് മത്സരം നടക്കാനിരിക്കെയാണ് ക്ലബിനു നേരെ അക്രമണമുണ്ടായത്. അന്നു തന്നെ ലഹരിക്കെതിരെ ചിത്രരചനാ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടന്ന എംപിഎല്‍ താരലേലം കാസര്‍കോട് ഡിവൈഎസ്പി എംവി സുകുമാരന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇൗ ചടങ്ങില്‍ വെച്ചാണ് ലഹരിക്കെതിരെ ക്യാമ്പെയിന്‍ നടത്താന്‍ ക്ലബ് ഭാരവാഹികള്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് ക്ലബിനു നേരെ ഒരു സംഘം അക്രമം നടത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉപ്പളയിലും മഞ്ചേശ്വരത്തും നേരത്തെ നടന്നുവന്നിരുന്ന ഗുണ്ടാ അക്രമണങ്ങള്‍ പോലീസ് അടിച്ചമര്‍ത്തിയിരുന്നു. ഇതിനു ശേഷം സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നതിനിടയിലാണ് ക്ലബിനു നേരെ കഞ്ചാവ് -ഗുണ്ടാ മാഫിയകളുടെ അക്രമമുണ്ടായിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Club, Attack, Police, Complaint, Case, Investigation, Attack against Club at Uppala.
< !- START disable copy paste -->